...
Home Entertainments മാമന്നൻ: ഫഹദ് ഫാസിലിന്റെ രത്‌നവേൽ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ്

മാമന്നൻ: ഫഹദ് ഫാസിലിന്റെ രത്‌നവേൽ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ്

രത്‌നവേലിൽ അടയാളപ്പെടുത്തിയ ജാതി സ്‌നേഹവും അധികാരക്കൊതിയും നിറഞ്ഞ പ്രവൃത്തികൾ പ്രേക്ഷകർ വെറുക്കുമെന്ന സംവിധായകൻ മാരി സെൽവരാജിന്റെ കണക്കുകൂട്ടലും ഇവിടെ തെറ്റുകയായിരുന്നു.

471

മാരി സെൽവരാജ് സംവിധാനം ചെയ്ത തമിഴ് സിനിമ ‘മാമന്നൻ’ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തതോടെ ഫഹദ് അവതരിപ്പിച്ച നെഗറ്റിവ് കഥാപാത്രം രത്നവേൽ ട്വിറ്ററിൽ തരംഗമാണ്. വടിവേലുവും ഉദയനിധി സ്റ്റാലിനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ സിനിമയിൽ ഫഹദ് വില്ലനായിരുന്നു. എന്നാൽ നായകനായ ഉദയനിധിയെക്കാൾ തമിഴ് പ്രേക്ഷകർ ആഘോഷിക്കുന്നത് ഫഹദിന്റെ രത്നവേലിനെയാണ്.

രത്‌നവേലിൽ അടയാളപ്പെടുത്തിയ ജാതി സ്‌നേഹവും അധികാരക്കൊതിയും നിറഞ്ഞ പ്രവൃത്തികൾ പ്രേക്ഷകർ വെറുക്കുമെന്ന സംവിധായകൻ മാരി സെൽവരാജിന്റെ കണക്കുകൂട്ടലും ഇവിടെ തെറ്റുകയായിരുന്നു. ഫഹദിന്റെ അസാധാരണമായ അഭിനയ മികവും സ്‌ക്രീൻ പ്രെസൻസും തമിഴരെ കഥാപാത്രത്തോട് അടുപ്പിച്ചു. ഇതോടൊപ്പം വടിവേലുവിന്റെയും ഉദയനിധിയുടെയും പ്രകടനങ്ങൾ ഫഹദിന് മുന്നിൽ നിഷ്ഫലമായി മാറുന്ന കാഴ്ചയാണ് കണ്ടത്.

ഇപ്പോൾ നായകനെക്കാൾ ഉയരത്തിൽ പ്രേക്ഷക മനസ്സിൽ വളർന്ന രത്നവേൽ എന്ന വില്ലനെ കുറിച്ചുള്ള ട്വീറ്റുകളും ട്രോളുകളും കൊണ്ട് സോഷ്യൽ മീഡിയയിൽ നിറയുകയാണ്. “അഭിനയിക്കാൻ അറിയാത്ത നടന്റെ വില്ലനായി ഫഹദിനെ പോലെ ഒരു പ്രതിഭാധനനായ നടനെ ഇറക്കിയാൽ തീർച്ചയായും പ്രേക്ഷകർ ആ വില്ലനെ ആഘോഷിക്കണം, ഇനി ഇത് ആവർത്തിക്കരുത്” എന്നാണ് സംവിധായകന് ചില പ്രേക്ഷകർ നൽകുന്ന ഉപദേശം.

സോഷ്യൽ മീഡിയയായ ട്വിറ്ററിൽ മാത്രമല്ല, ഇപ്പോൾ നെറ്റ്ഫ്ലിക്സിലും ചിത്രം ട്രെൻഡിംഗാണ്. ഇന്ത്യയിലെ തന്നെ ട്രെൻഡിംഗ് ലിസ്റ്റിൽ ഒന്നാമതെത്തിയ മാമന്നൻ ഇപ്പോൾ നെറ്റ്ഫ്ലിക്‌സിന്റെ ആഗോള ടോപ്പ് 10ൽ 9-ാം സ്ഥാനത്താണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.