...
Home Voice ലൈംഗിക ആരാജകത്വം മുതലെടുത്ത് സ്ത്രീ ശരീരത്തെ മാർക്കറ്റ് ചെയ്യുന്ന കച്ചവട രീതി എതിർക്കപ്പെടേണ്ടതാണ്

ലൈംഗിക ആരാജകത്വം മുതലെടുത്ത് സ്ത്രീ ശരീരത്തെ മാർക്കറ്റ് ചെയ്യുന്ന കച്ചവട രീതി എതിർക്കപ്പെടേണ്ടതാണ്

നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് വസ്ത്രം ധരിക്കാനും അവകാശമുള്ള നാടാണ് നമ്മുടേത്.. അതിനെ ചോദ്യം ചെയ്യാൻ മറ്റൊരാൾക്ക് അവകാശമില്ല എന്ന് തന്നെയാണ് എന്റെ ഉറച്ച നിലപാട്.. പക്ഷേ, നമ്മുടെ നാട്ടിലെ ലൈംഗിക ആരാജകത്വം മുതലെടുത്തുകൊണ്ട് സ്ത്രീ ശരീരത്തെ മാർക്കറ്റ് ചെയ്യുന്ന കച്ചവട രീതി എതിർക്കപ്പെടേണ്ടതാണ്.

245

| സി സുരേഷ്

ഉത്സവ പരിപാടിക്ക്‌ കാളയെ കെട്ടി കൊണ്ടുവരുന്നപോലെ, ഒരു സ്ത്രീയുടെ ഭൃഷ്ടം കാണിക്കാൻ വേണ്ടി മാത്രം ഡ്രസ്സ് ധരിപ്പിച്ച് ഉത്ഘടനാ വേദിയിൽ കൊണ്ടുവന്ന് ആരാധകരെന്ന് അവകാശപ്പെടുന്ന ഒരുപറ്റം ഞരമ്പ് രോഗികളെ ആകർഷിക്കാൻ കാണിക്കുന്ന കോപ്രായങ്ങൾ കാണുമ്പോൾ ചിലത് പറയണമെന്ന് തോന്നുന്നു. യോജിക്കാം, വിയോജിക്കാം.

ഹണി റോസ് എന്ന നടി ഏന്തെങ്കിലും അനിതരസാദാരണമായ അഭിനയ മികവുള്ള നടിയല്ല. അത്ര വലിയ സ്ത്രീ സൗന്ദര്യമുളള ആളുമല്ല ( എന്റെ കാഴ്ചപ്പാടിൽ ) പിന്നേ ഉദ്ഘാടന വേദികളിൽ ഇവർ ശ്രദ്ധ നേടുന്നത് അവരുടെ വസ്ത്രധാരണ രീതികൊണ്ടുമാത്രമാണ്. അത് ആകർഷിക്കപ്പെടുന്നത് ഒരുപറ്റം യുവാക്കളെയാണ്. ഏത് മാനസികാവസ്ഥയിൽ ഉള്ളവരാണ് ആ ഒരുപറ്റം എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല.

മുൻപ് എറണാകുളത്ത് ഒരു പോൺ ആക്ട്രസ് വന്നപ്പോ ( പേര് ഓർക്കുന്നില്ല )എറണാകുളം അതേവരെ കണ്ടിട്ടില്ലാത്ത തിക്കും തിരക്കുമാണ് അനുഭവപ്പെട്ടത്. എത്രമാത്രം ലൈംഗിക ആരാജകത്വം നിറഞ്ഞതാണ് കേരള സമൂഹം എന്ന് അന്ന് പലവേദികളിൽ പലരും ചർച്ച ചെയ്തതാണ്. അതിന്റെ മറ്റൊരു വേർഷനാണ് ഹണി റോസ് എന്ന സിനിമാ നടി.

എന്തൊരു വൃത്തികെട്ട വേഷം കെട്ടലാണ്.. മനം മടുപ്പിക്കുന്ന വേഷം കെട്ടൽ… വൃത്തികേടാണ്. വൃത്തികേടാണ്.. വാങ്ങിക്കുന്ന പണത്തിന്റെ തൂക്കം കാരണം നിങ്ങൾക്ക് നാണം തോന്നുന്നില്ലെങ്കിൽ… ഇത്‌ കാണുന്ന വലിയൊരു ജനവിഭാഗത്തിന് നാണം തോന്നാറുണ്ട്. വസ്ത്രധാരണം അവരവരുടെ വ്യക്തി സ്വാതന്ത്ര്യമാണ്.

നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് വസ്ത്രം ധരിക്കാനും അവകാശമുള്ള നാടാണ് നമ്മുടേത്..
അതിനെ ചോദ്യം ചെയ്യാൻ മറ്റൊരാൾക്ക് അവകാശമില്ല എന്ന് തന്നെയാണ് എന്റെ ഉറച്ച നിലപാട്.. പക്ഷേ, നമ്മുടെ നാട്ടിലെ ലൈംഗിക ആരാജകത്വം മുതലെടുത്തുകൊണ്ട് സ്ത്രീ ശരീരത്തെ മാർക്കറ്റ് ചെയ്യുന്ന കച്ചവട രീതി എതിർക്കപ്പെടേണ്ടതാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.