...
Home Entertainments ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം; ഒരേ ഒരു ‘സൂപ്പർസ്റ്റാർ’

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം; ഒരേ ഒരു ‘സൂപ്പർസ്റ്റാർ’

വിജയിയോ പ്രഭാസോ ഷാരൂഖോ അല്ലു അർജുനോ സൽമാനോ ആമിറോ അല്ല ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടൻ

390

സിനിമ ലോകത്ത് താരങ്ങളുടെ മൂല്യം എന്നും ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്, ആരാണ് കൂടുതൽ പ്രതിഫലം വാങ്ങുന്നത്, സ്ത്രീകൾക്കും പുരുഷന്മാർക്കും എന്തുകൊണ്ട് ഒരുപോലെ പ്രതിഫലം ലഭിക്കുന്നില്ല തുടങ്ങി നിരവധി ചർച്ചകൾ നമുക്ക് ചുറ്റും നടക്കുന്നുണ്ട്. ഒരു താരത്തിന്‍റെ മൂല്യം അളക്കപ്പെടുന്നത് അയാളുടെ വിജയ ചിത്രങ്ങള്‍ക്കൊപ്പം അയാള്‍ എത്ര പ്രതിഫലം വാങ്ങുന്നു എന്നതും അനുസരിച്ചാണ്. അടുത്തകാലത്തെ ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ 500 കോടി, 1000 കോടി ക്ലബ് കണക്കുകള്‍ വച്ച് പല അനുമാനങ്ങളാണ് ഉള്ളത്. വിജയിയോ പ്രഭാസോ ഷാരൂഖോ അല്ലു അർജുനോ സൽമാനോ ആമിറോ അല്ല ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടൻ എന്നതാണ് ഇതിൽ ശ്രദ്ധേയം.

അങ്ങനെ നോക്കിയാല്‍ ആരായിരിക്കും ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ഇന്ത്യന്‍ താരം എന്നത് കൗതുകം ജനിപ്പിക്കുന്ന കാര്യമാണ്. ഏറ്റവും പുതിയ ചിത്രത്തിലെ പ്രതിഫലം സംബന്ധിച്ച വാര്‍ത്തകള്‍ പ്രകാരം രജനികാന്താണ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം. ദക്ഷിണേന്ത്യയിൽ മാത്രമല്ല, ഇന്ത്യയിലും ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻ രജനിയാണ്.

‘ജയിലർ’ എന്ന ചിത്രത്തിലെ മുത്തുവേൽ പാണ്ഡ്യൻ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കാൻ 210 കോടി രൂപ പ്രതിഫലം വാങ്ങിയെന്നാണ് കണക്ക്. ചിത്രത്തില്‍ ആദ്യം 100 കോടിയും പിന്നീട് ചിത്രത്തിന്‍റെ വന്‍ വിജയത്തിന് ശേഷം 110 കോടി രൂപയും കൂടി നിര്‍മ്മാതക്കള്‍ നൽകിയതോടെ അദ്ദേഹം ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായി എന്നാണ് കണക്ക്. ഒരു ബ്രാൻഡഡ് കാറും ചിത്രത്തിന്റെ വിജയത്തിന് ശേഷം നിർമ്മാതാവ് രജനിക്ക് സമ്മാനിച്ചിരുന്നു.

2007ൽ പുറത്തിറങ്ങിയ ‘ശിവാജി ദി ബോസ്’ എന്ന ചിത്രം ഇറങ്ങിയ സമയത്തും രജനി ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായിരുന്നു. പുതുതായി ചിത്രീകരണം പുരോഗമിക്കുന്ന ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും രജനി റെക്കോഡ് പ്രതിഫലം വാങ്ങുന്നു എന്നാണ് വിവരം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.