...
Warning/home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php90
Home Sports ഐസിസി ടി20 റാങ്കിംഗ്: കോലി ആദ്യ പത്തില്‍ നിന്നും പുറത്തായി

ഐസിസി ടി20 റാങ്കിംഗ്: കോലി ആദ്യ പത്തില്‍ നിന്നും പുറത്തായി

809 എന്ന ഉയർന്ന പോയിന്റുകളുമായി പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമാണ് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഒന്നാമത്

217

ഐസിസി ഏറ്റവും ഒടുവിൽ പുറത്തുവിട്ട ടി20 റാങ്കിംഗില്‍ മുന്‍ ഇന്ത്യന്‍ ടി20 ക്യാപ്റ്റൻ വിരാട് കോലിക്ക് വൻ തിരിച്ചടി. ബാറ്റ്‌സ്മാന്‍മാരുടെ ലോക റാങ്കിംഗില്‍ കോലി 18 മാസങ്ങൾക്ക് ശേഷം ആദ്യമായി 11-ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. അതേസമയം, രോഹിത് ശര്‍മ്മയാവട്ടെ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 13-ാം സ്ഥാനത്തെത്തി.

ന്യൂസിലാണ്ടിനെതിരെ നടന്ന മൂന്ന് മത്സര പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കെ എല്‍ രാഹുല്‍ 5-ാം സ്ഥാനത്തെത്തി. ഇത്തവണ ആദ്യ പത്തില്‍ ഇടംനേടുന്ന ഒരേയൊരു ഇന്ത്യന്‍ താരമാണ് രാഹുല്‍. പക്ഷെ അപ്പോഴും ബൗളര്‍മാരുടെയും ഓള്‍ റൗണ്ടര്‍മാരുടെയും റാങ്കിംഗില്‍ ഒരു ഇന്ത്യന്‍ താരം പോലും ആദ്യ പത്തില്‍ ഇടംനേടിയിട്ടില്ല.

ആകെ 809 എന്ന ഉയർന്ന പോയിന്റുകളുമായി പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമാണ് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഒന്നാമത്. തൊട്ടുപിന്നാലെ 805 പോയിന്റുകളുമായി ഇംഗ്ലണ്ട് താരം ഡേവിഡ് മലാനാണ് രണ്ടാമത്. ദക്ഷിണാഫ്രിക്കന്‍യുടെ താരം എയ്ഡന്‍ മാര്‍ക്രം, പാക് താരം മുഹമ്മദ് റിസ്വാന്‍ എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.