...
Home Entertainments ഐഎഫ്എഫ്കെ ഫെബ്രുവരി നാല് മുതല്‍ 11 വരെ തിരുവനന്തപുരത്ത്

ഐഎഫ്എഫ്കെ ഫെബ്രുവരി നാല് മുതല്‍ 11 വരെ തിരുവനന്തപുരത്ത്

മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ 2022 ഫെബ്രുവരി നാലിന് വൈകീട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

332

ഈ വർഷത്തെ 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്കെ) തീയതി ഇന്ന് പ്രഖ്യാപിച്ചു. സിനിമ- സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് തീയതി അറിയിച്ചത്. 2022 ഫെബ്രുവരി നാല് മുതല്‍ 11 വരെയാണ് ഐഎഫ്എഫ്കെ നടക്കുക.

സ്ഥിരം വേദിയായ തിരുവനന്തപുരം തന്നെയാകും ഇത്തവണ വേദി. മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ 2022 ഫെബ്രുവരി നാലിന് വൈകീട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

അതേസമയം, കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ജൂലൈ മാസം നടത്താന്‍ കഴിയാതിരുന്ന രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള (ഐഎസ്എഫ്ഡികെ) 2021 ഡിസംബര്‍ ഒമ്പത് മുതല്‍ 14 വരെ തിരുവനന്തപുരം ഏരീസ് പ്ളക്സ് എസ് എല്‍ തിയേറ്റര്‍ കോംപ്ളക്സിലെ നാല് സ്ക്രീനുകളില്‍ നടക്കും.

ഈ മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഏരീസ് പ്ളക്സ് എസ്എല്‍ തിയേറ്ററിൽ ഡിസംബര്‍ ഒമ്പതിന് നിര്‍വഹിക്കും. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കനുസൃതമായി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും മേളകള്‍ സംഘടിപ്പിക്കുക.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.