ഇന്ത്യൻ ബോക്‌സ് ഓഫീസില്‍ ചരിത്ര നേട്ടവുമായി അറ്റ്ലീ ചിത്രം ജവാന്‍ 1000 കോടി ക്ലബില്‍ ഇടം നേടിക്കഴിഞ്ഞു. ഈ സമയം നമുക്ക് തിയേറ്ററുകളില്‍ തകര്‍ത്താടി ആയിരം കോടിയിലെത്തിയ ഇന്ത്യന്‍ ചിത്രങ്ങള്‍ നോക്കാം.
ജവാന് പുറമെ ഷാറൂഖിന്റെ തന്നെ ആയിരം കോടി കളക്ഷന്‍ നേടിയ ചിത്രമാണ് പഠാന്‍. ഷാരൂഖ് ഖാനെയും ദീപിക പദുക്കോണിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം യഷ് രാജ് ഫിലിംസാണ് നിര്‍മിച്ചത്.
ബാഹുബലി 2
പ്രഭാസ്, അനുഷ്‌ക ഷെട്ടി, റാണ ദഗ്ഗുബതി, തമന്ന, രമ്യാ കൃഷ്ണന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എഎസ് രാജമൗലി സംവിധാനം ചിത്രത്തിന്റെ ചിത്രം ആഗോള ബോക്‌സോഫീസ് കളക്ഷന്‍ 1800 കോടി രൂപയായിരുന്നു.
ആര്‍ആര്‍ആര്‍
ലോകമാകെ ഒട്ടനവധി ആരാധകരെ നേടിയ ചിത്രമാണ് രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍. ചിത്രവും ആയിരം കോടി ക്ലബില്‍ ഇടം നേടിയിരുന്നു. ചിത്രത്തിലെ ‘നാട്ടു നാട്ടു’ ഗാനം ഓസ്‌കര്‍ കൂടി നേടിയതോടെ ചിത്രത്തിന്റെ ജനപ്രീതി വര്‍ധിച്ചു.
കെജിഎഫ് 2
ഭാഷാ ഭേദമന്യേ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു ‘കെജിഎഫ്. ചിത്രത്തിന്റെ രണ്ടാം ഭാഗവും വമ്പന്‍ ഹിറ്റായിരുന്നു. കെജിഎഫ് രണ്ടാം ഭാഗം ആയിരം കോടി ക്ലബ്ബില്‍ ഇടം നേടി.
ദംഗല്‍
ചെറിയ ബജറ്റില്‍ ഒരുങ്ങിയ ചിത്രം വേള്‍ഡ് വൈഡായി 1970 കോടിയായിരുന്നു നേടിയത്. ആമിര്‍ ഖാന്‍ മുഖ്യ വേഷത്തില്‍ വന്ന ചിത്രം സംവിധാനം ചെയ്തത് നിതീഷ് തിവാരി ആണ്.
ജവാന്‍
ഏറ്റവും ഒടുവില്‍ ഷാരൂഖ് ഖാന്റെ ജവാനും ആയിരം കോടി ക്ലബ്ബില്‍. തുടര്‍ച്ചയായി രണ്ട് ചിത്രങ്ങള്‍ ആയിരം കോടി ക്ലബിലെത്തിക്കുന്ന ബോളിവുഡ് താരമെന്ന റെക്കോര്‍ഡും ഇനി ഷാരൂഖിന് സ്വന്തം. 1004 കോടി രൂപയാണ് ചിത്രം ഇതുവരെ നേടിയത്.



