...
Home Entertainments കാസർകോട്ടെ സിനിമാക്കാരും സിനിമകളും

കാസർകോട്ടെ സിനിമാക്കാരും സിനിമകളും

ഒരു പ്രസ്താവനയിലൂടെ ഒരു നാടിനെയും അവിടെയുള്ള മുഴുവൻ കലാകാരന്മാരെയും അടച്ചക്ഷേപിച്ചിരിക്കുകയാണ് നിർമ്മാതാവ് രഞ്ജിത്ത്. ഒരു സമയത്ത് സിനിമ ലൊക്കേഷനുകൾ കാസർകോട് ജില്ലയിലേക്ക് എത്താറേയില്ലായിരുന്നു.

225

| ശ്യാം സോർബ

നിർമ്മാതാവ് രഞ്ജിത്ത് കഴിഞ്ഞ ദിവസം നടത്തിയ ഒരു പ്രസ്താവന, അതിങ്ങനെ ആയിരുന്നു “ലഹരി മരുന്നുകളുടെ എളുപ്പത്തിൽ ഉള്ള ലഭ്യതയ്ക്ക് വേണ്ടി ആണ് ആളുകൾ ഇപ്പോൾ കാസർകോട് സിനിമ ചെയ്യുന്നത്”. ഒരു പ്രസ്താവനയിലൂടെ ഒരു നാടിനെയും അവിടെയുള്ള മുഴുവൻ കലാകാരന്മാരെയും അടച്ചക്ഷേപിച്ചിരിക്കുകയാണ് നിർമ്മാതാവ് രഞ്ജിത്ത്. ഒരു സമയത്ത് സിനിമ ലൊക്കേഷനുകൾ കാസർകോട് ജില്ലയിലേക്ക് എത്താറേയില്ലായിരുന്നു.

പിന്നീട് ഇടി, തൊണ്ടിമുതലും ദൃക്ഷാക്ഷിയും, തുടങ്ങി തിങ്കളാഴ്ച നിശ്ചയം, ന്നാ താൻ കേസ് കൊട് , മദനോത്സവം വരെ പുറത്തിറങ്ങിയ സിനിമകൾ എത്തി നിൽക്കുമ്പോൾ, ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന മറ്റു സിനിമകൾ വരിയിൽ നിൽക്കുമ്പോൾ ആണ് ഇതുപോലെ ഒരു പ്രസ്താവന. Raw materials ന്റെ ലഭ്യത, സിനിമക്ക് ആവശ്യമായ സ്ഥലങ്ങൾ, നാട്ടുകാരുടെ സഹകരണം, തുടങ്ങിയ ഒട്ടേറെ ഘടകങ്ങൾ ഒരു സിനിമയുടെ സ്പേസ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാറുണ്ട്. അത്തരത്തിൽ തന്നെ ആണ് ഒട്ടുമിക്ക സിനിമകളും ഈ അടുത്ത് കാസർകോട്ഷൂട്ടിങ് ആവശ്യത്തിന് എത്തിയിരിക്കുന്നത് എന്ന് തന്നെ പറയാം.

അതുപോലെ ജില്ലാ കേന്ദ്രീകരിച്ചു പുറത്തിറങ്ങിയ സിനിമകളുടെ കോൺടെന്റുകൾ നോക്കുക, വ്യത്യസ്തമായ പ്രമേങ്ങളും കൊണ്ട് ഈ സ്ഥലം തിരഞ്ഞെടുക്കാൻ സംവിധായകരും നിർമ്മാതാക്കളും തയ്യാറാകുന്നുണ്ട്. പിന്നെ മലയാളം സിനിമകൾ മാത്രം അല്ല ,ചിത്രീകരണം നടത്തിയിട്ടുള്ളത്. ഉയിരേ ഉയിരേ പോലുള്ള മനോഹര ഗാനങ്ങൾ ഉൾപ്പെടെ ചിത്രീകരണം നടന്നിട്ടുള്ളത് ഇതേ കാസർകോട് തന്നെ ആണെന്നെ.

നോക്കു, ഒരു പ്രസ്താവന ഒരു നാടിനെയും, അവിടെയുള്ള സിനിമാക്കാരെയും മാത്രം അല്ല അവിടെ സിനിമപിടിക്കാൻ എത്തുന്ന ഒട്ടേറെ കലാകാരന്മാരെ ആണ് കളിയാക്കുന്നത്. ഒരുപാട് ഒന്നും ഇല്ലെങ്കിലും കാസർകോട് ജില്ലയിലും ഉണ്ട് ഞാൻ ഉൾപ്പെടെ ഉള്ള കുറച്ച് സിനിമാക്കാർ. രഞ്ജിത്ത് ഈ പ്രസ്താവന പിൻവലിക്കേണ്ടതും മാപ്പ് പറയേണ്ടതുമാണ്. ഏത് തരത്തിൽ വായിച്ചാലും വിഷമം ഉണ്ടാക്കുന്ന ഒരു പ്രസ്താവന. ഇതിന്റെ മറ്റൊരു വശം നോക്കുക – സിനിമ എന്ന് പറഞ്ഞു ചെറുപ്പം തൊട്ട് ഇറങ്ങി തിരിക്കുന്ന ഞാൻ ഉൾപ്പെടെ ഉള്ള ആളുകൾ വീട്ടുകാരിൽ നിന്ന് നേരിടുന്ന ഒരുപാട് വിഷമങ്ങൾ, സമ്മർദ്ദങ്ങൾ ഒക്കെയുണ്ട്. അതുപോലെ സിനിമ ലഹരിമാഫിയകളുടെ കേന്ദ്രം ആണെന്നുള്ള ഒരു ധാരണയും ആരൊക്കെയോ ചേർന്ന് അവരിൽ ഉണ്ടാക്കി വെച്ചിട്ടുമുണ്ട്.

അത്തരം ചിന്തകൾ മാറ്റിയെടുത്ത് സ്വപ്‌നങ്ങൾക്ക് പുറകെ യാത്ര തിരിക്കുന്ന ആളുകളിൽ ഒരുവൻ ആണ് ഞാനും. വീണ്ടും ഞാനുൾപ്പെടെ ഉള്ള മനുഷ്യരുടെ വീട്ടുകാർക്ക് പേടിക്കാനും ഞങ്ങളെ പിന്നോട്ട് വിളിക്കാനും ഈ ഒരു പ്രസ്താവന മതിയാകും. കാരണം അവർ സാധാരണക്കാരായ മനുഷ്യർ ആണ്. സിനിമയിൽ ഇത്രയും പരിജയം ഉള്ള ഒരു വ്യക്തി ഇത്തരം ഒരു പ്രസ്താവന നടത്തുമ്പോൾ അവർക്ക് അത് വലിയ സത്യങ്ങൾ ആയി മാറിയേക്കാം.

ഒന്ന് കൂടെ അടിവരയിട്ട് പറയട്ടെ, ഏത് വശത്ത് നിന്ന് വായിച്ചാലും മിസ്റ്റർ രഞ്ജിത്ത്, നിങ്ങളുടെ പ്രസ്താവന വിഷമം ഉണ്ടാക്കുന്നതാണ് , ഞങ്ങളെ അടിച്ചക്ഷേപിക്കുന്നതാണ്. പരസ്യമായ ഒരു തെറ്റ് തിരുത്തൽ ആവശ്യപ്പെടുന്നു. എന്ന് കാസർകോട്നിന്നും ഒരു ചെറിയ സിനിമാക്കാരൻ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.