...
Home Entertainments ‘കാവൽ’; മലയാളത്തിന്റെ ആക്ഷൻ രാജാവിന്റെ മടങ്ങി വരവ്

‘കാവൽ’; മലയാളത്തിന്റെ ആക്ഷൻ രാജാവിന്റെ മടങ്ങി വരവ്

മികച്ച കഥയും അതിനൊത്ത നല്ലൊരു അവതരണ രീതിയും അവലംബിച്ചപ്പോൾ രണ്ടാം പകുതി ആരംഭിക്കുമ്പോൾ മുതൽ അവസാനം ക്ലൈമാക്സ്‌ വരെ ഔട്ട് ആൻഡ് ഔട്ട് മാസ് ആയിരിക്കും.

150

നീണ്ടകാലത്തെ ഇടവേളയ്ക്കു ശേഷം മലയാളത്തിന്റെ ആക്ഷൻ രാജാവിന്റെ മടങ്ങി വരവ്, അതാണ് ഒറ്റവാക്കിൽ ‘കാവൽ’. സുരേഷ് ഗോപി എന്ന സൂപ്പർ താരത്തിനെയും അതിന്റെ ഉള്ളിലെ അഭിനേതാവിനെയും ഒരു പോലെ തിരിച്ചു തന്നു എന്നത് തന്നെ ആണ്‌ കാവൽ എന്ന സിനിമയുടെ ഏറ്റവും പ്രധാന ഘടകം.

കുടുംബ പ്രേക്ഷകർക്ക് വരെ ഇഷ്ടപ്പെടുന്ന രീതിയിലുള്ള ഒരു ഫുൾ ഇമോഷണൽ ഫാമിലി പാക്കേജ് എന്ന രീതിയിൽ മലയാള സിനിമയുടെ ഒരു പത്തുവർഷം പുറകോട്ടു സഞ്ചരിച്ച അവതരണ ശൈലിയാണ് നിതീഷ് രഞ്ജിപണിക്കർ ഈ ചിത്രത്തിൽ സ്വീകരിച്ചത്. ആദ്യന്തം നിറയുന്ന ക്‌ളീഷ് ഫോർമാറ്റിൽ ഒതുക്കാതെ പഴയ ഗാമ്പീരത്തെ മാറ്റി നിർത്താതെയുള്ള സംഘട്ടന രംഗങ്ങൾ ഡയലോഗുകൾ എന്നിവയും പ്രേക്ഷകനെ രസിപ്പിക്കും.

മികച്ച കഥയും അതിനൊത്ത നല്ലൊരു അവതരണ രീതിയും അവലംബിച്ചപ്പോൾ രണ്ടാം പകുതി ആരംഭിക്കുമ്പോൾ മുതൽ അവസാനം ക്ലൈമാക്സ്‌ വരെ ഔട്ട് ആൻഡ് ഔട്ട് മാസ് ആയിരിക്കും. ഹൈറേഞ്ച് പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവൽക്കരിക്കുന്ന ചിത്രത്തിൽ തമ്പാൻ എന്ന കഥാപാത്രമായി സുരേഷ് ഗോപി എത്തുന്നു. തമ്പാന്റെ ഉറ്റ സുഹൃത്തായ ആന്റണിയായാണ് രഞ്ജി പണിക്കർ അഭിനയിക്കുന്നത്. സുരേഷ് കൃഷ്ണ, കിച്ചു ടെല്ലസ്, ശ്രീജിത്ത് രവി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

തമ്പാന്റെയും ആന്റണിയുടെയും മത്സരിച്ചുള്ള അഴിഞ്ഞാട്ടം ആയിരിക്കും ഇന്റർവെൽന് ശേഷം നിങ്ങൾ കാണാൻ പോകുന്നത്. ഒറ്റ വാക്കിൽ പറഞ്ഞാൽ ഇന്റർവെൽന് ശേഷം സുരേഷ് ഗോപിയുടെ ആനക്കാട്ടിൽ ചാകോച്ചി റീ ലോഡട് ആയിരിക്കും . എന്തായാലും മികച്ച ഒരു തിരിച്ചു വരവിന്‌ സുരേഷ്‌ഗോപി എന്ന മഹാനടന് അഭിമാനത്തോടെ തന്നെ വഴിയൊരുക്കി എന്ന് തന്നെ പറയാം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.