ലോകസ്വപ്നങ്ങൾ ഇടിച്ചു നേടിയ ഈ മലയാളി ഇനി ലോക കിക്ക്ബോക്സിം​ഗ് സംഘാടകൻ

രണ്ടു തവണ ലോക കിക്ക് ബോക്സിം​ഗ് ചാമ്പ്യൻഷിപ്പും അന്താരാഷ്ട്ര കാരാട്ടെ ചാമ്പ്യൻഷിപ്പും രണ്ടുതവണ ​ഗിന്നസ് വേൾഡ് റിക്കോർഡും ഭേദിച്ച വയനാട്ടുകാരനായ മിഥുൻജിത്ത് ദുബായിൽ നടക്കുന്ന ലോകകിക്ക് ബോക്സിം​ഗിന്റെ റാംമ്പിൽ നിറസാന്നിധ്യമാകുക സംഘാടകനായാണ്.

ഈ കിക്കിൽ ആര് ആരെ വീഴ്ത്തിയാലും ലോക കായിക ചരിത്രത്തിലേയ്ക്ക് ഇവരിൽ ഒരാളുടെ പേർ ഈ രാജ്യങ്ങൾക്കൊപ്പം ചേർക്കപ്പെടും. അത് അറിയാനും കാണാനും ഇനി പതിനഞ്ച് നാളുകൾ മാത്രം . ബെയർ നക്കിൾ കോംബാറ്റിന്റെ കന്നി ഇവന്റ് BKK – കിക്ക്ബോക്സിംഗ് ചാമ്പ്യൻഷിപ്പ് ഒക്ടോബർ എട്ടിന് ദുബായിലെ ഊദ് മേത്ത അൽ നാസർ ക്ലബ്ബിലെ റാഷിദ് ബിൻ ഹംദാൻ ഹാളിൽ ഭീമന്റെ ബലവും അർജുനന്റെ ഏകാ​ഗ്രതയും യുധീഷ്ഠരന്റെ സത്യസന്ധതയും കെെമുതലായ ഈ പിൻതലമുറക്കാർ പോർമുഖം തുറക്കുന്നു.

അൽ നാസർ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിലെ പ്രധാന ആകർഷണം ഇന്ത്യാ- പാക് പോരാട്ടമാണ്. ചരിത്രത്തിൽ ആദ്യമായാണ് ഒരു കിക്ക് ബോക്സിങ് മത്സരത്തിൽ ഇന്ത്യയും പാകിസ്ഥാനും നേർക്കു നേരെ പൊരുതുന്നത്. പാകിസ്ഥാൻ താരം അബ്ദുള്ള ഷക്കീലിനെ നേരിടുന്നത് തൃശൂർ സ്വദേശി മുഹമ്മദ്‌ ഷുഹൈബ് ആണ്.

ലോകസ്വപ്നങ്ങൾ ഇടിച്ചു നേടിയ മലയാളിയായ മുൻ ലോക കിക്ക് ബോക്സിംഗ് ചാമ്പ്യൻ മിഥുൻജിത്ത് എന്ന മറെെൻ എ‍ഞ്ചിനിയറിന് ഇത് സ്വപ്നസാക്ഷാത്ക്കാരത്തിന്റെ നിമിഷമാണ്. രണ്ടു തവണ ലോക കിക്ക് ബോക്സിം​ഗ് ചാമ്പ്യൻഷിപ്പും അന്താരാഷ്ട്ര കാരാട്ടെ ചാമ്പ്യൻഷിപ്പും രണ്ടുതവണ ​ഗിന്നസ് വേൾഡ് റിക്കോർഡും ഭേദിച്ച വയനാട്ടുകാരനായ മിഥുൻജിത്ത് ദുബായിൽ നടക്കുന്ന ലോകകിക്ക് ബോക്സിം​ഗിന്റെ റാംമ്പിൽ നിറസാന്നിധ്യമാകുക സംഘാടകനായാണ്.

ചെറുപ്രായത്തിലെ ഇടിക്കൂട്ടിലെ ആരവങ്ങളെ പിന്തുടർന്ന് ആരും അത്ര പ്രാധാന്യം നൽകാത്ത കായിക വിനോദമായ കിക്ക് ബോക്സിം​ഗിൽ എത്തിയ മിഥുന്റെ ഏറ്റവും വലിയ ആ​ഗ്രഹമായിരുന്നു കിക്ക് ബോക്സിം​ഗ് ഇവന്റുകൾ സംഘടിപ്പിക്കണമെന്നത്.

ദുബായിയിലെ സംരംഭകനും കായിക പ്രേമിയും കിക്ക് ബോക്സിം​ഗ് താരവുമായ അബ്ദു റഹ്മാൻ കല്ലായിയുടെ സൗഹൃദം വഴിത്തിരിവായി. നീണ്ട ഇടവേളയ്ക്ക് ശേഷം ബികെകെ സ്പോർട്സിന് ദുബായി വേദിയായപ്പോൾ ഈ ലോകചാമ്പ്യൻഷിപ്പിന്റെ മുഖ്യസംഘാടകരായി ഇവർ. മിഥുൻജിത്ത് കണ്ടെത്തിയ തൃശൂർ സ്വദേശി മുഹമ്മദ്‌ ഷുഹൈബ് ആണ് ഇന്ത്യയ്ക്കു വേണ്ടി ഇടിക്കൂട്ടിൽ ഇറങ്ങുക

ചാമ്പ്യൻഷിപ്പിൽ 10 മത്സരങ്ങൾ ഉണ്ടാകും, അതിൽ 20 പേർ പങ്കെടുക്കും. സ്വിറ്റ്സർലൻഡിൻറെ ഉൾറിച്ച് ബൊകെമെ, റഷ്യയുടെ ഗാഡ്സി മെഡ്സിഡോവ്, ഫുർഖാൻ സെമി കരാബാഖ് എന്നിവരാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. ക്രിസ്റ്റ്യൻ അഡ്രിയാൻ മൈലും ഉസ്ബെക്കിൻറെ മാവ് ലുദ് തുപീവും തമ്മിലുള്ള മത്സരം എടുത്ത് പറയേണ്ട മത്സരമാണ് ആകർഷണം. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും കായികതാരങ്ങൾക്ക് മുന്നിൽ കോംബാറ്റ് സ്‌പോർട്‌സിന്റെ അനന്ത സാധ്യതകളാണ് ദുബായിയുടെ റാംമ്പിൽ ഈ പത്തുദിവസം കൊണ്ട് പിറന്നു വീഴുക.

ചാമ്പ്യൻഷിപ്പ് കാണാൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഈ ലിങ്കിൽ കയറുക
https://ae.bookmyshow.com/sports/bkk-kickboxing-championship/ET00009117

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഐപിഎല്ലിൽ ചെന്നൈയെ തകർത്ത് ഗുജറാത്ത് ടൈറ്റൻസ്; 8 വിക്കറ്റ് ആധികാരിക ജയം

ഐപിഎല്ലിലെ ഇന്നത്തെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ എളുപ്പത്തിൽ പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റൻസ്. ബാറ്റിംഗിലും ബൗളിംഗിലും ആധിപത്യം പുലർത്തിയ ഗുജറാത്ത് 8 വിക്കറ്റിന്റെ ആധികാരിക ജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 158 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ ഗുജറാത്ത് 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ...

Keep exploring...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

More News

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...