...
Home Sports ഇന്ത്യൻ ടെസ്റ്റ് ടീമിൽ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് കെ എൽ രാഹുൽ

ഇന്ത്യൻ ടെസ്റ്റ് ടീമിൽ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് കെ എൽ രാഹുൽ

രവിചന്ദ്രൻ അശ്വിനെ വൈസ് ക്യാപ്റ്റനാക്കാനുള്ള സാധ്യതകൾ സെലക്ടർമാർ പരിശോധിക്കുന്നുണ്ടെങ്കിലും കെ.എൽ രാഹുൽ വൈസ് ക്യാപ്റ്റനാവാനാണ് കൂടുതൽ സാധ്യത.

148

ഉടൻ നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് കെ.എൽ രാഹുലിനെ പരിഗണിക്കുന്നു എന്ന് സൂചന. മുൻപ്ടെസ്റ്റ് വൈസ് ക്യാപ്റ്റനായി പ്രഖ്യാപിച്ചിരുന്നു .

അതേസമയം, രോഹിത് ശർമ്മ പരിക്ക് മൂലം ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്ക് ഉണ്ടാവില്ലെന്ന് ഉറപ്പായിരുന്നു. ഇതിനെ തുടർന്നാണ് കെ.എൽ രാഹുലിനെ വൈസ് ക്യാപ്റ്റനാക്കാൻ സെലക്ടർമാർ ഇപ്പോൾ ആലോചിക്കുന്നത്.

കഴിഞ്ഞ ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ അജിങ്കെ രഹാനെയായിരുന്നു ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ. പക്ഷെമോശം ഫോമിനെ തുടർന്ന് താരത്തിന് വൈസ് ക്യാപ്റ്റൻ സ്ഥാനം നഷ്ട്ടപെടുകയായിരുന്നു.


പിന്നാലെ തന്നെ രോഹിത് ശർമ്മയുടെ അഭാവത്തിൽ പുതിയ വൈസ് ക്യാപ്റ്റനെ കണ്ടെത്താൻ സെലെക്ടർ ശ്രമിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇതോടൊപ്പം തന്നെ രവിചന്ദ്രൻ അശ്വിനെ വൈസ് ക്യാപ്റ്റനാക്കാനുള്ള സാധ്യതകൾ സെലക്ടർമാർ പരിശോധിക്കുന്നുണ്ടെങ്കിലും കെ.എൽ രാഹുൽ വൈസ് ക്യാപ്റ്റനാവാനാണ് കൂടുതൽ സാധ്യത.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.