വിരാട് കോലി ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റന്‍സഥാനം രാജിവെയ്ക്കാന്‍ നിര്‍ബ്ബന്ധിതമാകുമെന്ന് നേരത്തേ തന്നെ താന്‍ മനസ്സിലാക്കിയിരുന്നെന്ന് മുന്‍ പാക് ഫാസ്റ്റ്ബൗളര്‍ ഷുഹൈബ് അക്തര്‍. താൻ ഒരിക്കൽ ദുബായില്‍ ആയിരിക്കെ, ഇന്ത്യയില്‍നിന്നുള്ള ചില മാധ്യമ സുഹൃത്തുക്കള്‍ ഇക്കാര്യം തന്നോട് നേരത്തേ പറഞ്ഞിരുന്നതായും താരം പറയുന്നു.
കോലിയുടെ കാര്യത്തില്‍ എന്താണു സംഭവിക്കുക എന്നു കൃത്യമായി അവര്‍ പറഞ്ഞിരുന്നു. ടെസ്റ്റ് ടീമിന്റെ നായക സ്ഥാനം രാജിവയ്ക്കാന്‍ കോലി നിര്‍ബന്ധിതനാകും എന്നായിരുന്നു അവര്‍ പറഞ്ഞത്. പക്ഷെ താൻ ടെസ്റ്റ് ക്യാപ്റ്റനായി കോഹ്ലി തുടരുമെന്നാണു കരുതിയത് എന്നും അക്തർ പറയുന്നു.
ടീമിന്റെ പരിശീലകന്റെ റോളില്‍ മികച്ച പ്രകടമാണു രവി ശാസ്ത്രിയും കാഴ്ചവച്ചത്. ഒരു പിതൃവാത്സല്യം നല്‍കാനാകുന്ന പരിശീലകനെയായിരുന്നു ഇന്ത്യയ്ക്ക് ആവശ്യം. ശാസ്ത്രി ഇക്കാര്യത്തിൽ മികച്ചു നിന്നു. ഇപ്പോള്‍ ശാസ്ത്രിയും ‘ക്യാപ്റ്റന്‍’ കോലിയും പുറത്താണ്.



