...
Home Entertainments ആറാട്ട്: മോഹൻലാൽ എന്നത് വെറും ഒരു ബ്രാൻഡ് മാത്രമായി മാറിയിരിക്കുന്നു എന്നതിന്റെ അവസാനത്തെ തെളിവ്

ആറാട്ട്: മോഹൻലാൽ എന്നത് വെറും ഒരു ബ്രാൻഡ് മാത്രമായി മാറിയിരിക്കുന്നു എന്നതിന്റെ അവസാനത്തെ തെളിവ്

അശ്ലീല ചുവയുള്ള പദപ്രയോഗങ്ങളാണ് ശുദ്ധ മർമ്മം എന്ന് ആരാ ഈ പൊട്ടൻമാർക്ക് പറഞ്ഞുകൊടുത്തത്. സ്ത്രീ വിരുദ്ധതയും ലൈംഗിക ചുവയുള്ള വാക്കുകൾ കൊണ്ടും ആരാധകരെ പുളകം കൊള്ളിച്ചതിന്റെ നിർവൃത്തിയിലായിരിക്കും പിന്നണിപ്രവർത്തകർ.

306

| ബിഎസ് സുബിജ സുരേഷ്

ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു ലാലട്ടൻ സിനിമക്ക് ഫസ്റ്റ് ഷോ കാണാൻ പോയത്. ഒരുപാടില്ലെങ്കിലും കുറച്ചൊക്കെ expectation ഉണ്ടായിരുന്നു.ഒരു ലോജിക്കും ഇല്ലാത്ത തിരക്കഥയും പരസ്പര ബന്ധമില്ലാത്ത ആദ്യ പകുതിയും രണ്ടാം ഭാഗവും.പഴയ ലാലേട്ടൻ ചിത്രങ്ങളുടെ ഫിഗർഷോ ഇടക്കിടക്ക് വന്നു പോകുന്നുണ്ട്. എനിക്ക് ഇപ്പോഴും ഡാൻസ് വഴങ്ങും , സ്റ്റണ്ട് ചെയ്യാൻ കഴിയും . സോ, ഞാൻ ഫീൽഡ് ഔട്ട്‌ ആയി എന്ന് ഇനി ആരും പറഞ്ഞേക്കരുത് എന്ന് പറയാതെ പറയുന്നുണ്ട്.

കിരീടത്തിലെ സേതുമാധവനെയും ഭരതത്തിലെ ഗോപിയേയും സദയത്തിലെ സത്യനാഥനെയും ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠനെയും ആറാം തമ്പുരാനിലെ ജഗനാഥനെയും നരസിംഹത്തിലെ ഇന്ദുചൂടനെയുമെല്ലാം തന്നെ വളരെയേറെ തന്മയയത്വത്തോടെ തന്റെ കയ്കളിൽ ഭദ്രമായി വെച്ചിരുന്ന ആ മഹാനാടൻ മരിച്ചു. ഇന്ന് മോഹൻ ലാൽ എന്നത് വെറും ഒരു ബ്രാൻഡ് മാത്രമായി മാറിയിരിക്കുന്നു എന്നതിന്റെ അവസാനത്തെ തെളിവാണ്. നെയ്യാറ്റിങ്കര ഗോപന്റെ ആറാട്ട് എന്ന സിനിമ.

ചിത്രത്തിന്റെ ടൈറ്റിലുമായി യാതൊരു വിധ സാമ്യവും ഇല്ലാത്ത കഥയും എന്തിനൊക്കെയോ വന്നു പോകുന്ന ചില കഥാപാത്രങ്ങളും. അശ്ലീല ചുവയുള്ള പദപ്രയോഗങ്ങളാണ് ശുദ്ധ മർമ്മം എന്ന് ആരാ ഈ പൊട്ടൻമാർക്ക് പറഞ്ഞുകൊടുത്തത്. സ്ത്രീ വിരുദ്ധതയും ലൈംഗിക ചുവയുള്ള വാക്കുകൾ കൊണ്ടും ആരാധകരെ പുളകം കൊള്ളിച്ചതിന്റെ നിർവൃത്തിയിലായിരിക്കും പിന്നണിപ്രവർത്തകർ. എന്തിനാ ലാലേട്ടാ ഇങ്ങനെ ഊള ഡയലോഗ് പറഞ്ഞു തിരുവനതപുരത്തുകാരെ അപമാനിക്കുന്നത്.

ലോക്ക് ഡൌൺ സമയം ലാലേട്ടൻ തന്റെ സൗന്ദര്യത്തിൽ മാത്രമാണ് consentration ചെയ്തത് എന്ന് മനസിലായി ഗ്ലാമർ ഒക്കെ ആയിട്ടുണ്ട്. ആകെ മൊത്തത്തിൽ പറഞ്ഞാൽ സിനിമേടെ റിവ്യൂ ചോദിച്ചാൽ ലാലേട്ടന്റെ തന്നെ ചിത്രമായ ചിത്രത്തിലെ ഡയലോഗ് പോലെ “എന്നെ കൊല്ലാതിരിക്കാൻ പറ്റുവോ?”. പിന്നെ കയ്യിലെ കാശും കൊടുത്തു പോയി സ്വയം ചാകാൻ നിക്കണ്ട സാറ്റലൈറ്റ് ഏഷ്യാനെറ്റിന്റെത് ആയതുകൊണ്ട് ഉടൻ തന്നെ ചാനലിൽ വന്നോളും. റിട്ടേര്ട് ആയാൽ പണി നിർത്തി വീട്ടിലിരിക്കണം .

ആകെ മൊത്തം ഒരു ഗുണം എന്ന് പറയുന്നത് ഒരു അന്യഭാഷാ ഡയലോഗ് പഠിക്കാൻ പറ്റി
“നേനു ചാലാ ടെയിഞ്ഞേറസ് “(മുറി തെലുങും കൊണ്ട് വരുന്നവരോട് നമുക്കും പറയാലോ ).
എന്റെ പോന്നു ഉദയകൃഷ്ണൻ സാറേ താങ്ങൾക്ക് പറ്റിയ പണിയല്ലെന്നു വീണ്ടും തെളിയിച്ചുകൊണ്ടിരിക്കാണല്ലോ. അവസാനത്തെ എആർ റഹ്മാന്റെ മുക്കാല മുക്കാബില കേട്ടപ്പോഴാ ഒന്ന് ഉണർന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.