Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
ലിയോയും ലോകേഷിന്റെ സിനിമാറ്റിക് യൂണിവേഴ്സും | Nalamidam
20 September 2026
Home Entertainments ലിയോയും ലോകേഷിന്റെ സിനിമാറ്റിക് യൂണിവേഴ്സും

ലിയോയും ലോകേഷിന്റെ സിനിമാറ്റിക് യൂണിവേഴ്സും

തമിഴ്നാട്ടിൽ പുലർച്ചേയുള്ള പ്രദർശനം ഇല്ലാത്തതിനാൽ തമിഴ്നാട്ടുകാർ കേരളത്തിലേക്ക് വരുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്

167

തമിഴ് സിനിമകൾ കേരളത്തിൽ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. വിജയ്, സൂര്യ തുടങ്ങിയ താരങ്ങളുടെ സിനിമകൾ ആണെങ്കിൽ അവയ്ക്ക് ഹൈപ്പ് കുറച്ച് കൂടുതൽ തന്നെയാണ്. നിരവധി തമിഴ് ചിത്രങ്ങൾ കേരളത്തിൽ വന്ന് കളക്ഷൻ കൊണ്ടുപോയിട്ടുണ്ട്. ഇനി കാത്തിരിക്കുന്നത് ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ വരുന്ന ‘ലിയോ’യുടെ കാര്യം അറിയാനാണ്.

വിജയ് യെ വെച്ച് സിനിമ പ്രഖ്യാപിച്ച അന്ന് മുതൽ തുടങ്ങിയ ചർച്ചയാണ് പടം എൽ.സി.യു. (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്)വിന്റെ ഭാഗമാണോ എന്നത്. സിനിമപ്രേമികൾ അതിനെക്കുറിച്ച് പല അഭിപ്രായങ്ങളും പറഞ്ഞു. ഒരുപക്ഷേ ലോകേഷ് പോലും ഇത്രയും ചിന്തിച്ച് കാട് കയറി കാണുമോ എന്ന് സംശയമാണ്. ലോകേഷ് സിനിമയുമായി ബന്ധപ്പെട്ട് പല ഇന്റർവ്യൂകളും നൽകിയെങ്കിലും ഒരു സൂചനപോലും തന്നിട്ടില്ല. താരങ്ങൾ നൽകിയ അഭിമുഖങ്ങളും ഇങ്ങനെ തന്നെ.

ആദ്യമിറങ്ങിയ കൈതിയും പിന്നീട് ഇറങ്ങിയ വിക്രവും എൽ.സി.യുവിന്റെ ഭാഗമാണ്. ഇനിയും ഇതിൽ സിനിമകൾ വരാനുമുണ്ട്. എന്തുതന്നെയായാലും നടൻ വിജയിയെക്കുറിച്ച് പ്രതീക്ഷ നൽകുന്ന ചിത്രമാണ് ലിയോ. ഇതുവരെ കാണാത്ത ഒരു വിജയിയെ ചിത്രത്തിൽ കാണാൻ സാധിക്കുമെന്ന് സംവിധായകൻ നേരത്തെ പറഞ്ഞിട്ടുണ്ട്. വിജയ്ക്ക് ലഭിക്കുന്ന സ്ഥിരം പറ്റേണിൽ നിന്നും വ്യത്യസ്തമായ വേഷമാണെകിൽ പടം ഹിറ്റാകുമെന്ന് ഉറപ്പാണ്.

തമിഴ്നാട്ടിൽ പുലർച്ചേയുള്ള പ്രദർശനം ഇല്ലാത്തതിനാൽ തമിഴ്നാട്ടുകാർ കേരളത്തിലേക്ക് വരുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. പ്രീവ്യൂ ഷോ കണ്ട ഉദയനിധി സ്റ്റാലിന്റെ പോസ്റ്റും എൽ.സി.യു. ആണെന്ന സൂചന നൽകുന്നു. കളക്ഷന്റെ കാര്യത്തിലും റെക്കോർഡുകൾ റിലീസിന് മുൻപേ തകർത്തിട്ടുണ്ട് ലിയോ.