...
Home Entertainments മാധവനും സിദ്ധാർത്ഥും നയൻതാരയും ഒരുമിക്കുന്നു

മാധവനും സിദ്ധാർത്ഥും നയൻതാരയും ഒരുമിക്കുന്നു

ടെസ്റ്റ് - ക്രിക്കറ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നാണ് സൂചനകൾ. ചക്രവർത്തി രാമചന്ദ്രയും എസ് ശശികാന്തുമാണ് നിർമ്മാണം. ചിത്രത്തിലെ മറ്റ് താരങ്ങളെയോ അണിയറപ്രവർത്തകരെയോ പ്രഖ്യാപിച്ചിട്ടില്ല.

187

തെന്നിന്ത്യൻ സിനിമയിലിലിടി സൂപ്പർ സ്റ്റാർ നയൻതാര നായികയാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ടെസ്റ്റ് എന്നുപേരുള്ള ഈ സിനിമയിൽ മാധവനും സിദ്ധാർത്ഥും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നു. മൂവരും ഒന്നിക്കുന്നുവെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു.

പ്രശസ്ത നിർമാതാവ് ശശികാന്തിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ഈ ചിത്രം. സിനിമയുടെ പൂജ നടന്നു.സ്പോർട്സ് ഡ്രാമ വിഭാ​ഗത്തിൽപെടുന്നതാണ് സിനിമയെന്നാണ് വിവരം. ടെസ്റ്റ് – ക്രിക്കറ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നാണ് സൂചനകൾ. ചക്രവർത്തി രാമചന്ദ്രയും എസ് ശശികാന്തുമാണ് നിർമ്മാണം. ചിത്രത്തിലെ മറ്റ് താരങ്ങളെയോ അണിയറപ്രവർത്തകരെയോ പ്രഖ്യാപിച്ചിട്ടില്ല.

‘ആയുധ എഴുത്ത്, രംഗ് ദേ ബസന്തി എന്നീ സിനിമകൾക്ക് ശേഷം സിദ്ധാർത്ഥും മാധവനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ടെസ്റ്റ്. നിലവിൽ ജവാൻ എന്ന ബോളിവുഡ് ചിത്രത്തിലാണ് നയൻതാര ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഷാരൂഖ് ഖാന്‍ നായകനാകുന്ന ഈ വിനിമ സംവിധാനം ചെയ്യുന്നത് അറ്റ്ലിയാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.