...
Home Entertainments പിടിതരാതെ മമ്മൂട്ടി ജ്യോതിക ചിത്രം കാതൽ; ആദ്യ ലിറിക്കൽ ഗാനം പുറത്തിറങ്ങി

പിടിതരാതെ മമ്മൂട്ടി ജ്യോതിക ചിത്രം കാതൽ; ആദ്യ ലിറിക്കൽ ഗാനം പുറത്തിറങ്ങി

വിവാഹം, ജനനം, മകൾ, കുടുംബം എന്നീ വിഷയങ്ങൾ എല്ലാം തന്നെ ചർച്ച ചെയ്യുന്ന ചിത്രമായിരിക്കും കാതൽ എന്നാണ് വ്യക്തമാകുന്നത്.

393

മമ്മൂട്ടി-ജ്യോതിക ചിത്രം കാതലിന്റെ ആദ്യ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ജിയോ ബേബി സംവിധാനം ചെയുന്ന ചിത്രത്തിലെ ‘എന്നും എൻ കാവൽ’ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. പാട്ടിലെ ചിത്രങ്ങൾ ശ്രദ്ധിക്കുമ്പോൾ വർഷങ്ങൾക്ക് ശേഷമുള്ള മമ്മൂട്ടിയുടെ ഒരു കുടുംബ ചിത്രമായിരിക്കും കാതൽ എന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്.

വിവാഹം, ജനനം, മകൾ, കുടുംബം എന്നീ വിഷയങ്ങൾ എല്ലാം തന്നെ ചർച്ച ചെയ്യുന്ന ചിത്രമായിരിക്കും കാതൽ എന്നാണ് വ്യക്തമാകുന്നത്. നവംബർ 23 ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ ഗാനത്തിന് മാത്യുസ് പുളിക്കലാണ് ഈണം നൽകിയിരിക്കുന്നത്. വരികൾ അൻവർ അലിയുടേതാണ്. ജി വേണുഗോപാലും ചിത്രയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

അതേസമയം, ഐ എഫ് എഫ് കെയിലും ജിയോ ബേബി ചിത്രമായ കാതൽ പ്രദര്ശിപ്പിക്കുന്നുണ്ട്. ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന ജിയോ ബേബിയുടെ ചിത്രം വലിയ കോളിളക്കമാണ് മലയാള സിനിമാ ലോകത്ത് സൃഷ്ടിച്ചത്. കാതലും അത്തരത്തിൽ സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു വിഷയമായിരിക്കും കൈകാര്യം ചെയ്യുക എന്നാണ് വിലയിരുത്തുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.