...
Home Entertainments മലയാള സിനിമയിൽ ആദ്യമായി ഒരു സൂപ്പർ ഹീറോ; ടോവിനോയുടെ മിന്നുന്ന പ്രകടനവുമായി ‘ മിന്നൽ മുരളി’

മലയാള സിനിമയിൽ ആദ്യമായി ഒരു സൂപ്പർ ഹീറോ; ടോവിനോയുടെ മിന്നുന്ന പ്രകടനവുമായി ‘ മിന്നൽ മുരളി’

സൂപ്പർ ഹീറോ കണ്സപ്റ്റ് മുതൽ നായകൻ വില്ലൻ കോണ്ഫലിക്ട് തുടങ്ങി എല്ലാം മലയാളിയുടെ പൾസ് അറിഞ്ഞു, മലയാളിക്ക് ദഹിക്കുന്ന വിധത്തിൽ ഉൾകൊള്ളിച്ചിരിക്കുന്നു.

695

മലയാള സിനിമയിൽ ആദ്യമായി ഒരു സൂപ്പർ ഹീറോ താരപരിവേഷ പരീക്ഷണം പൂർണ്ണവിജയമെന്ന് മിന്നൽമുരളി തെളിയിക്കുന്നു. എൺപതുകളിലും തൊണ്ണൂറുകളുടെ തുടക്കത്തിലും ഒക്കെ നമ്മൾ കണ്ടിട്ടുള്ള ഗ്രാമങ്ങളുടെ കാഴ്ചകൾ നിറഞ്ഞ കുറുക്കൻ മൂലയും, അവിടുത്തെ കവലയും ചായക്കടയും, തയ്യൽ കടയും, നാട്ടുകാരും ഒക്കെ ചേർന്ന കുഞ്ഞിരാമായണം മുതൽ തന്നെ ഉള്ള ബേസിൽ ജോസഫ് ഇന്ഗ്രീഡിയന്റ്സ് എല്ലാം ഉള്ള ഒരു ലോക്കൽ സൂപ്പർ ഹീറോ പടം എന്ന് ചുരുക്കി ഇതിനെ വിളിക്കാം.

സിനിമയുടെ പരിധിയായ രണ്ടര മണിക്കൂർ ദൈർഖ്യത്തിനുള്ളിൽ നല്ല ക്യാരക്ടർ ഡെവലപ്‌മെന്റോടു കൂടെ ഒരു സൂപ്പർ ഹീറോ ഒറീജിൻസ് മൂവി ഉണ്ടാക്കുക എന്നത് എത്ര മാത്രം ദുഷ്കരമാണെന്നു ആലോചിച്ചാൽ മനസിലാവും. ഈ കാര്യത്തിൽ മിന്നൽ മുരളി എന്ന ചിത്രം ഒരു സമ്പൂർണ വിജയമാണ്.

നായകനായ ടോവിനോ മാത്രമല്ല ഏതാണ്ട് ഒട്ടുമിക്ക താരങ്ങളുടെയും പ്രകടനങ്ങൾ എടുത്ത് പറയേണ്ടതാണ്. വില്ലനായി അഭിനയിച്ച ഷിബു എന്ന ഗുരു സോമസുന്ദരത്തിന്റെ ചില വൈകാരിക തലങ്ങൾ എടുത്ത് പറയേണ്ട ഒന്നാണ്. പല തരങ്ങളുടെയും പ്രകടനങ്ങൾ പക്ക റിയലിസ്റ്റിക് ആയി തന്നെ തോന്നി. വെറും ഒന്നോ രണ്ടോ രംഗങ്ങളിൽ വന്നു പോയ ടോവിനോയുടെ കാമുകിയായി അഭിനയിച്ച സ്നേഹ ബാബുവിന്റെ ചില പ്രകടനങ്ങൾ അതിനുദാഹരണന്മാണ്.

തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ ഒരു സൂപ്പർ ഹീറോ കണ്സപ്റ്റ് എങ്ങനെ വർക്ക് ആവുമെന്ന് ചിന്തിച്ച എന്നെപോലെയുള്ളവർക്ക്, “ദേ ഇങ്ങനെ ഒക്കെ ചെയ്താൽ വർക്ക് ആവുമെന്ന്” കാണിച്ചു തന്നിരിക്കുന്നു ബേസിൽ. സൂപ്പർ ഹീറോ കണ്സപ്റ്റ് മുതൽ നായകൻ വില്ലൻ കോണ്ഫലിക്ട് തുടങ്ങി എല്ലാം മലയാളിയുടെ പൾസ് അറിഞ്ഞു, മലയാളിക്ക് ദഹിക്കുന്ന വിധത്തിൽ ഉൾകൊള്ളിച്ചിരിക്കുന്നു. സുഷിന്റെയും ഷാൻ റഹ്മാന്റെയും സ്കോറും പാട്ടുകളും കൂടിയാകുമ്പോൾ സിനിമ വേറെ ലെവലാണു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.