...
Home Sports പുരുഷ ക്രിക്കറ്റിൽ സച്ചിൻ തെൻഡുൽക്കർ എന്തായിരുന്നോ അതാണ് വനിതാ ക്രിക്കറ്റിൽ മിതാലി ദൊരൈ രാജ്

പുരുഷ ക്രിക്കറ്റിൽ സച്ചിൻ തെൻഡുൽക്കർ എന്തായിരുന്നോ അതാണ് വനിതാ ക്രിക്കറ്റിൽ മിതാലി ദൊരൈ രാജ്

ഇന്ത്യക്ക് നഷ്ടമാകുന്നത് ഒരു പോരാളിയെ ആണ്. സച്ചിന്റെ നഷ്ടം നികത്താൻ ഒരുപാട് പ്രതിഭകൾ പുരുഷ ക്രിക്കറ്റിൽ ഉണ്ടായെങ്കിൽ വനിതാ ക്രിക്കറ്റിലും അത് സാധ്യമാകട്ടെ എന്ന് പ്രതീക്ഷ പുലർത്താം.

217

| ജെയ്‌സൺ പൂക്കുളത്തേൽ

പുരുഷ ക്രിക്കറ്റിൽ സച്ചിൻ തെൻഡുൽക്കർ എന്തായിരുന്നോ അതാണ് വനിതാ ക്രിക്കറ്റിൽ മിതാലി രാജ്. രണ്ട് വനിതാ ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ നയിക്കാൻ സാധിച്ചു എന്നത് തന്നെ അവരുടെ പ്രതിഭയുടെ അടയാളമാണ്. സച്ചിനെപ്പോലെ റിക്കാർഡുകളുടെ രാജകുമാരിയാണ് മിതാലി.

ഏകദിന ക്രിക്കറ്റില്‍ ഏറ്റവും അധികം റണ്‍സ് (7805) നേടിയ താരമായി മിതാലിക്കു കീഴില്‍, ഇന്ത്യ 2017ലെ ഏകദിന ലോകകപ്പ് ഫൈനല്‍ വരെയെത്തിയിരുന്നു. 89 രാജ്യാന്തര ട്വന്റി20 മത്സരങ്ങളില്‍ 2,364 റണ്‍സും 12 ടെസ്റ്റില്‍ 699 റണ്‍സും നേടിയിട്ടുണ്ട്. 232 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്.

ഏകദിന ക്രിക്കറ്റിൽ 50 റൺസ് ശരാശരി സൂക്ഷിക്കുന്നു എന്നത് ഈ പോരാളിയുടെ കഴിവിന്റെ തെളിവാണ്. പുരുഷ മേധാവിത്വമുള്ള ക്രിക്കറ്റിൽ ഇന്ത്യൻ വനിതകൾക്ക് അവരുടേതായൊരു ഇടം ഇന്ന് ലഭിക്കുന്നുണ്ടെങ്കിൽ അതിൽ മിതലിയുടെ പങ്കും വിസ്മരിക്കാനാകാത്തതാണ്.

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രമെഴുതുമ്പോൾ മിതാലി രാജെന്ന പേര് തിളങ്ങി നിൽക്കുകയും ചെയ്യും. എല്ലാത്തിനുമുപരിയാണ് ലക്ഷക്കണക്കിന് ഇന്ത്യൻ പെൺകുട്ടികൾക്ക് പ്രചോദനമാകുന്ന മിതാലിയെന്ന ലെജൻഡ്. അതേ, ഇന്ത്യക്ക് നഷ്ടമാകുന്നത് ഒരു പോരാളിയെ ആണ്. സച്ചിന്റെ നഷ്ടം നികത്താൻ ഒരുപാട് പ്രതിഭകൾ പുരുഷ ക്രിക്കറ്റിൽ ഉണ്ടായെങ്കിൽ വനിതാ ക്രിക്കറ്റിലും അത് സാധ്യമാകട്ടെ എന്ന് പ്രതീക്ഷ പുലർത്താം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.