...
Warning/home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php90
Home Entertainments മോഹൻലാൽ – സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും; പ്രഖ്യാപനവുമായി സംവിധായകൻ

മോഹൻലാൽ – സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും; പ്രഖ്യാപനവുമായി സംവിധായകൻ

മോഹൻലാലിനെ എല്ലാവരും കാണാൻ ആഗ്രഹിക്കുന്ന പോലെ സാധാരണക്കാരനായിട്ടുള്ള ചിത്രമായിരിക്കും തന്റേതെന്നും എന്നാൽ ഇതുവരെ ചെയ്തതിൽ നിന്ന് പുതുമയുള്ളതായിരിക്കും ഈ ചിത്രമെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.

249

2023 ന്റെ അവസാനത്തിലാണ് മോഹൻലാലിന് ഒരു ഗംഭീര തിരിച്ചുവരവ് നടത്താൻ പാകത്തിന് ഒരു ചിത്രം പുറത്തിറങ്ങിയത്. നാളുകൾ നീണ്ട കാത്തിരിപ്പിന് ഒടുവിൽ നല്ല മോഹൻലാൽ ചിത്രം വന്നതോടെ ആവേശത്തിലാണ് ആരാധകരും. 2024 ലാലേട്ടന്റേതാണ് എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. ജനപ്രിയ സംവിധായകരോടൊപ്പം നിരവധി ചിത്രങ്ങൾ മോഹൻലാലിന്റേതായി 2024 ൽ പുറത്തിറങ്ങാനുണ്ട്.

തന്റെ അടുത്ത സിനിമ മോഹൻലാലിനൊപ്പമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്. പിറന്നാൾ ദിനത്തിൽ ഒരു എഫ് എം റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സത്യൻ അന്തിക്കാട് ഇക്കാര്യം പ്രഖ്യാപിച്ചത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരായിരിക്കും ചിത്രം നിർമിക്കുകയെന്നും സത്യൻ വ്യക്തമാക്കി.

തന്റേത് ഒരു പാൻ ഇന്ത്യൻ ചിത്രമായിരിക്കില്ലെന്നും മോഹൻലാലിനെ എല്ലാവരും കാണാൻ ആഗ്രഹിക്കുന്ന പോലെ സാധാരണക്കാരനായിട്ടുള്ള ചിത്രമായിരിക്കും തന്റേതെന്നും എന്നാൽ ഇതുവരെ ചെയ്തതിൽ നിന്ന് പുതുമയുള്ളതായിരിക്കും ഈ ചിത്രമെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന 20 -ാമത്തെ ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്. ചിത്രത്തിന്റെ തിരക്കഥ രചനയിലാണ് താനിപ്പോളെന്നും ഔദ്യോഗിക പ്രഖ്യാപനം അതിന് ശേഷമായിരിക്കുമെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. 8 വർഷങ്ങൾക്ക് ശേഷമാണ് മോഹൻലാലും സത്യൻ അന്തിക്കാടും വീണ്ടും ഒന്നിക്കുന്നത്. 2015 ൽ ഇറങ്ങിയ എന്നും എപ്പോഴും എന്ന ചിത്രമായിരുന്നു ഇരുവരും ഒന്നിച്ച അവസാന ചിത്രം. ജയറാമിനെ നായകനാക്കി ഒരുക്കിയ മകൾ എന്ന ചിത്രമായിരുന്നു സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് തീയേറ്ററിൽ എത്തിയ അവസാന ചിത്രം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.