ഒരിക്കലെങ്കിലും ചാനലുകളുടെ തോന്ന്യാവാസങ്ങളോട് പ്രതികരിക്കാൻ കൊതിച്ചവരാണ് നമ്മൾ

ചന്ദ്രപ്രകാശിൽ നിന്നും അയാൾ സി പി ആകുമ്പോൾ വസ്ത്രം, മുഖം, ഭാവം, ശരീരം, ശരീര ഭാഷ എന്നിവയിൽ മാറ്റം നമുക്ക് കാണാം. ഒരു നല്ല നടന്റെ മെയ് വഴക്കം ഇതിലൊക്കെ ഉണ്ട്. അത്രമേൽ മനോഹരമായി ഈ സിനിമ നമ്മളോട് സംവദിക്കുന്നു.

| മഹേഷ് കുമാർ

മാധ്യമ പ്രവർത്തനം എന്നത് സമൂഹത്തിനു വേണ്ടിയാണ് എന്ന് പാറയുമ്പോഴൊക്കെ എനിക്ക് അത്ഭുതം തോന്നാറുണ്ട്. കാരണം, ഒരുപാട് പണം മുടക്കിയ, ആ പണം പരസ്യങ്ങളിലൂടെ ലഭിക്കുന്ന ഒരു വലിയ ബിസിനസ് ഓർഗനൈസേഷൻ ആണ് ചാനൽ എന്നത്. അവർക്ക് പണം മുടക്കിയവന്റെ താല്പര്യം സംരക്ഷിച്ചു പിടിച്ചേ മതിയാവുകയുള്ളു. അവിടെ ധാർമികത എന്നതിന് അതിർവരമ്പുകൾ ഉണ്ട് എന്ന് അർത്ഥം.

വാർത്ത ‘ഉണ്ടാക്കുന്ന’, എഡിറ്റ്‌ ചെയ്യുന്ന, വായിക്കുന്ന, റിപ്പോർട്ട് ചെയ്യുന്ന, അവതരിക്കുന്ന ആളുകളുടെ രാഷ്ട്രീയവും ഇതിൽ പ്രധാനമാണ്. അവർ സ്വയം സെലിബ്രിറ്റികളായി അവതരിക്കപ്പെടുന്നു. ഇവയുടെയൊക്കെ ബാക്കിപത്രമാണ് ഓരോ വാർത്തയും. ഇതാണ് നാരദൻ എന്ന സിനിമ നമുക്ക് മുന്നിൽ പറയുന്നതും.

ഇങ്ങനെ ‘ഞാൻ’ എന്ന ഭാവത്തിൽ ചില്ലുകൂട്ടിലിരുന്ന് എന്തും പറയാം എന്ന് കരുതുന്ന ആളാണ് സി പി അഥവാ ചന്ദ്രപ്രകാശ്. ആരോപണങ്ങൾ ആദ്യവും അത് തെളിയിക്കാൻ ആരോപണം ഉന്നയിക്കപ്പെട്ട ആളിന്റെ ഉത്തരവാദിത്വവും ആകുന്ന സത്യാനന്തര കാലത്തിന്റെ പ്രതിനിധി ആണ് ഇതിലെ ടോവിനോയുടെ ചന്ദ്രപ്രകാശ്.

നീതികേടിന്റെ, നെറികേടിന്റെ വർത്തമാന മാധ്യമക്കാരൻ. വ്യക്തി സ്വാതന്ത്ര്യം എന്നത് പൊതുജനത്തിന്റെ നെഞ്ചത്ത് കയറാനുള്ള ലൈസൻസ് ആയി കരുതുന്ന വാർത്താ ചാനലുകളിലെ നാരദന്മാർക്ക് ഈ സിനിമ കണ്ടാൽ പൊള്ളും. അത് സ്വാഭാവികം. അത്രമേൽ ആയാസമില്ലാതെ, ചാനൽ ജഡ്ജ് എന്ന് കളിയാക്കി വിളിക്കുന്ന അവതാരകാനായി ടോവിനോ പകർന്നാട്ടം നടത്തിയിട്ടുണ്ട്.

നന്മ നിങ്ങൾക്ക് ചന്ദ്രപ്രകാശിലൊ, സി പി യിലോ കാണില്ല. നന്മ എന്നൊന്നില്ല. നല്ലതിൽ നിന്ന് ചീത്തയിലേക്ക് എന്നും ഇല്ല. തെറ്റിൽ നിന്നും വലിയ തെറ്റിലേക്ക് ന്യൂസുകൾ ബ്രേക്ക് ചെയ്ത് അയാൾ കയറുന്നു. റേറ്റിംഗ് ഉയർത്തുന്നു. ഈയൊരു മാറ്റം പ്രകടമായി ടോവിനോയിൽ കാണാം. ചന്ദ്രപ്രകാശിൽ നിന്നും അയാൾ സി പി ആകുമ്പോൾ വസ്ത്രം, മുഖം, ഭാവം, ശരീരം, ശരീര ഭാഷ എന്നിവയിൽ മാറ്റം നമുക്ക് കാണാം. ഒരു നല്ല നടന്റെ മെയ് വഴക്കം ഇതിലൊക്കെ ഉണ്ട്. അത്രമേൽ മനോഹരമായി ഈ സിനിമ നമ്മളോട് സംവദിക്കുന്നു.

ഒരിക്കലെങ്കിലും ചാനലുകളുടെ തോന്ന്യാവാസങ്ങളോട് പ്രതികരിക്കാൻ കൊതിച്ചവരാണ് നമ്മൾ. അവരുടെ കടന്നു കയറ്റങ്ങൾ കണ്ടു മടുത്തവരാൻ നമ്മൾ. അത് ഈ സിനിമയിൽ കാണിച്ചിട്ടുണ്ട്. ‘അവന്റെ മുറ്റത്തിട്ട് ഞാനീ ഷോ നടത്തും’ ട്രൈലറിൽ സി പി യുടെ ഈ അലർച്ച നമ്മൾ കേട്ടതാണ്. ഈ സ്വയം അവരോധിക്കപ്പെട്ട അവകാശക്കാരുടെ മുഖങ്ങൾ ഈ സിനിമയിൽ കാണാം. കാലിക പ്രസക്തിയുള്ള സിനിമ

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

വെള്ളാപ്പള്ളിയുടെ വിഷനാക്ക് കൊണ്ട് വരുന്ന ഭൂരിപക്ഷ വോട്ടുകൾ ഭരണത്തുടർച്ച ഉറപ്പ് വരുത്തുമെന്ന് പിണറായി കണക്കുകൂട്ടി

| ബഷീർ വള്ളിക്കുന്ന് ഇടതുപക്ഷം ഒരുകാലത്തും കളിക്കാൻ പാടില്ലാത്ത വർഗ്ഗീയ കാർഡാണ് വെള്ളാപ്പള്ളിയോടൊപ്പം കൂടി പിണറായി കളിച്ചത്. പത്ത് വർഷത്തെ സ്വന്തം ഭരണത്തിന്റെ നേട്ടങ്ങളെക്കാൾ അദ്ദേഹത്തിന് വിശ്വാസം വെള്ളാപ്പള്ളി ഒഴുക്കിയ കൊടും വിഷത്തിലായിരുന്നു. അതിനെ ആശ്രയിച്ചു കൊണ്ടുള്ള തെരഞ്ഞെടുപ്പ് പ്രചാരണമാണ് തുടക്കം മുതൽ ആസൂത്രണം ചെയ്തത്. എക്സിറ്റ് പോൾ ഫലം വരുന്നതിന് മുമ്പ് എഴുതിയ കുറിപ്പിലെ വരികൾ...

Keep exploring...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

More News

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...

യുഎസ് യുദ്ധവിമാനം പറക്കുന്നതിനിടെ പശ്ചിമേഷ്യയില്‍ കാണാതായി

പശ്ചിമേഷ്യയില്‍ പേര്‍ഷ്യന്‍ ഗള്‍ഫിനു മുകളിലൂടെ പറക്കുന്നതിനിടെ അമേരിക്കന്‍ സൈന്യത്തിൻ്റെ ടാങ്കര്‍ യുദ്ധവിമാനം കാണാതായി. ഫൈറ്റര്‍ ജെറ്റുകള്‍ക്ക് ആകാശത്തുവെച്ച് ഇന്ധനം...

‘ലക്ഷ്യങ്ങളെല്ലാം നേടി കഴിഞ്ഞു, ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കും’: മാര്‍ക്കോ റൂബിയോ

ഇറാനെതിരെ യുഎസ് നടത്തിവരുന്ന ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. യുദ്ധത്തില്‍ അമേരിക്കയുടെ...