...
Home Entertainments ജവാന് ശേഷം നയൻതാര വീണ്ടും ബോളിവുഡിലേക്ക്

ജവാന് ശേഷം നയൻതാര വീണ്ടും ബോളിവുഡിലേക്ക്

ആദ്യ ചിത്രം വൻ വിജയമായതോടെ നയൻതാരയ്ക്ക് കൂടുതൽ ബോളിവുഡ് സിനിമ അവസരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.ഇപ്പോഴിതാ, ബോളിവുഡിലെ മുൻനിര നായകനുമായി ജോടിയായി നയൻതാര ഹിന്ദിയിൽ മറ്റൊരു വലിയ ചിത്രം ചെയ്യുന്നു

231

നയൻതാര ആദ്യമായി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രമായിരുന്നു ജവാൻ. ആദ്യ ചിത്രം വൻ വിജയമായതോടെ നയൻതാരയ്ക്ക് കൂടുതൽ ബോളിവുഡ് സിനിമ അവസരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.ഇപ്പോഴിതാ, ബോളിവുഡിലെ മുൻനിര നായകനുമായി ജോടിയായി നയൻതാര ഹിന്ദിയിൽ മറ്റൊരു വലിയ ചിത്രം ചെയ്യുന്നു

ഒരു പുതിയ ബോളിവുഡ് ചിത്രത്തിൽ നയൻതാരയെ നായികയാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. സഞ്ജയ് ലീല ബംഗ്ഷാലി സംവിധാനം ചെയ്യുന്ന ബൈജു ബാവ്‌റയിൽ നായികയായി നയൻതാരയെ കുറിച്ച് ചർച്ചകൾ നടക്കുന്നതായി റിപ്പോർട്ട് പുറത്തുവന്നു . രൺവീർ സിംഗാണ് ചിത്രത്തിലെ നായകൻ. രൺവീർ സിങ്ങും നയൻതാരയും ഇതുവരെ ഒരുമിച്ച് അഭിനയിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

അതേസമയം, സഞ്ജയ് ലീല ബൻസാലിയുടെ അവസാന ബ്ലോക്ക്ബസ്റ്റർ ചിത്രമാണ് ഗംഗുഭായ് കത്യവാടി. ദേവദാസ്, ബാജിറാവു മസ്താനി, പദ്മാവത് തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ അദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.