...
Home Entertainments പ്രതീക്ഷ നൽകി നിവിൻ പോളി ചിത്രം ഏഴ് കടൽ ഏഴ് മലൈ; ഗ്ലിംപ്‍സ് വീഡിയോ പുറത്തുവിട്ടു

പ്രതീക്ഷ നൽകി നിവിൻ പോളി ചിത്രം ഏഴ് കടൽ ഏഴ് മലൈ; ഗ്ലിംപ്‍സ് വീഡിയോ പുറത്തുവിട്ടു

മലയാളത്തിൽ, മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രവും നിവിൻ പോളി നായകനായി ഒരുങ്ങുന്നുണ്ട്.

205

നിവിൻ പോളി തിരിച്ചു വരുമോ എന്നാണ് ഓരോ സിനിമ ഇറങ്ങുമ്പോഴും ആരാധകർക്ക് ചോദിക്കാനുള്ളത്. എന്നാൽ 2023 ലും നിരാശയായിരുന്നു ഫലം. നിവിൻ പോളി നായകനാകുന്ന തമിഴ് ചിത്രമാണ് ‘ഏഴ് കടൽ ഏഴ് മലൈ’. ഗ്ലിംപ്‍സ് വീഡിയോ പുറത്തുവന്നതോടെ വീണ്ടും പ്രതീക്ഷ വർധിക്കുകയാണ്. റാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രണയം വ്യത്യസ്‍തമായി അവതരിപ്പിക്കുന്ന ചിത്രമാണ് ഏഴ് കടൽ ഏഴ് മലൈ.

തമിഴ് നടൻ സൂരിയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. നിവിൻ പോളി നായകനാകുന്ന ചിത്രത്തില്‍ അഞ്ജലിയാണ് നായിക. എൻ കെ ഏകാംബരമാണ് ഛായാഗ്രാഹണം. യുവൻ ശങ്കർ രാജ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം അന്താരാഷ്ട്ര ചലച്ചിത്രമേളയായ റോട്ടർഡാമിൽ ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ എന്ന മത്സരവിഭാഗത്തിലേക്ക് ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട സിനിമ കൂടിയാണ്. മമ്മൂട്ടി നായകനായ പേരൻപ് സിനിമയ്‍ക്ക് ശേഷം റാം നിവിൻ പോളിക്കൊപ്പം എത്തുന്നതിനാല്‍ ‘ഏഴ് കടൽ ഏഴ് മലൈ’യില്‍ വലിയ പ്രതീക്ഷകളാണ്. ചിമ്പു നായകനായ മാനാടെന്ന ചിത്രത്തിന് ശേഷം സുരേഷ് കാമാച്ചി വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രമാണിത്.

കൂടാതെ മലയാളത്തിൽ, മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രവും നിവിൻ പോളി നായകനായി ഒരുങ്ങുന്നുണ്ട്. സംവിധാനം ഡിജോ ജോസ് ആന്റണിയാണ്. കോമഡിക്കും പ്രധാന്യമുള്ള ഒരു ചിത്രമായിരിക്കും. ധ്യാൻ ശ്രീനിവാസനും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ പ്രോമോ വീഡിയോയും ശ്രദ്ധ നേടിയിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.