...
Home Entertainments മലയാള സിനിമയ്ക്ക് അതിർത്തികൾ ഇല്ലാതാക്കിയ ഓടിടി റിലീസ്

മലയാള സിനിമയ്ക്ക് അതിർത്തികൾ ഇല്ലാതാക്കിയ ഓടിടി റിലീസ്

കേരളത്തിൽ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തീയേറ്ററുകളിൽ മാത്രം അസ്വദിച്ചിരുന്ന സിനിമ പ്രേമികൾക്ക് വേറിട്ട അനുഭവം തന്നെയായിരുന്നു ആദ്യമൊക്കെ ഓടിടി റിലീസ് സിനിമകൾ.

1035

| കെസിയ ആനി ജോസഫ്

തീയേറ്ററുകളിലേയ്ക്കുള്ള തിക്കും തിരക്കും ബോക്സ് ഓഫീസ് കൗണ്ടറിൽ ഉണ്ടായിരുന്ന തിരക്കുകൾക്കുമൊക്കെ വിരാമം കുറിച്ചായിരുന്നു 2020ലെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്‌. സിനിമ ലോകത്ത് മാത്രമല്ല എല്ലാ മേഖലയെയും ഒരുപോലെ ഉലച്ചതായിരുന്നു 2020ൽ വന്ന ലോക്ക് ഡൗൺ. ബിഗ് സ്ക്രീനിലേ വിനോദം നിലച്ച ദിനങ്ങൾ എന്നുതന്നെ പറയാം.

എന്നാൽ കോവിഡ് രണ്ടാം തരംഗത്തിനു ശേഷം മലയാള സിനിമയുടെ ഉയർത്തെഴുന്നേൽപായിരുന്നു കണ്ടത് . കലയും കലാകാരന്മാരും ഒരിക്കലും അടങ്ങിയിരിക്കില്ല / അതിന് അവർക്ക് സാധിക്കില്ല എന്നതിനെ സാധൂകരിക്കുന്നതായിരുന്നു ഓടിടി പ്ലാറ്ഫോമിന്റെ കടന്നു വരവ്. കേരളത്തിൽ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തീയേറ്ററുകളിൽ മാത്രം അസ്വദിച്ചിരുന്ന സിനിമ പ്രേമികൾക്ക് വേറിട്ട അനുഭവം തന്നെയായിരുന്നു ആദ്യമൊക്കെ ഓടിടി റിലീസ് സിനിമകൾ.

നരണിപുഴ ഷാനവാസ് സംവിധാനം ചെയ്ത ‘ സുഫിയും സുജാതയും’ആണ് മലയാള സിനിമലോകത്തിലെ ആദ്യ ഓടിടി റിലീസിന് തുടക്കം കുറിച്ചത്. തുടർന്ന് ‘ലൗ’, ‘ ഹലാൽ ലൗ സ്റ്റോറി’, ‘ദി ഗ്രീറ് ഇന്ത്യൻ കിച്ചൻ’, ‘സി യൂ സൂണ്’, തുടങ്ങി ദൃശ്യം2, മാലിക്, മിന്നൽ മുരളീ എന്നി ബിഗ് ബഡ്ജറ്റ് സിനിമകൾ ഉൾപ്പെടെ ഏകദേശം 110 സിനിമകൾ ഓടിടി പ്രീമിയർ ചെയ്തു.

മലയാള സിനിമയുടെ ഏറ്റവും പുതിയ രീതിയിൽ ചിത്രീകരണം കാഴ്ചവച് 2020ൽ ഓടിടി റിലീസ് ചെയ്ത മഹേഷ് നാരായണന്റെ സംവിധാനത്തിൽ പുറത്തിറക്കിയ ചിത്രമാണ് ‘ സി യൂ സൂൺ ’. സിനിമ പൂർണമായും ഐ ഫോൺ ഉപയോഗിച്ചു ചിത്രീകരിച്ചു എന്നതാണ് സി യൂ സൂണിനെ വ്യത്യസ്തമാക്കുന്ന ഒരു ഘടന.

ഓടിടി റീലീസിൽ ഏറ്റവും വലിയ ഹിറ്റ് സമ്മതിച്ച മറ്റൊരു മലയാള സിനിമയാണ് 2021ന്റെ അവസാനത്തിൽ പുറത്തിറങ്ങിയ “മിന്നൽ മുരളീ”. 190 രാജ്യങ്ങളിൽ ആണ് ഈ ചിത്രം പ്രദർശിപ്പിച്ചത് . അതുപോലെതന്നെ നെറ്ഫ്ലെക്സിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട മലയാള സിനിമ എന്ന റെക്കോർഡും മിന്നൽ മുരളിക്ക് സ്വന്തമാണ്.

തീർച്ചയായും മലയാള സിനിമയെ മറ്റൊരു തലത്തിൽ എത്തിച്ചത് ഓടിടി പ്ലാറ്ഫോമുകൾ തന്നെയാണെന്നതിൽ സംശമില്ല. ദേശീയ തലത്തിലും രാജ്യത്തിന് വെളിയിലും വിവിധ ഭാഷകളിലെ/ രാജ്യങ്ങളിലെ ആളുകൾ നമ്മുടെ ചിത്രങ്ങൾ കാണുന്നു, ചർച്ച ചെയ്യുന്നുണ്ട് എന്നത് വീണ്ടും മികച്ചതിലേക്ക് പോകാൻ ഒരു പ്രചോദനമാണ്. അതുകൊണ്ട് തന്നെയാണ് തിയേറ്റർ റിലീസായ സിനിമയുടെ അതേ ഇമ്പാക്ടിനു മുകളിൽ കടക്കാൻ ഓടിടി റിലീസ് സിനിമകൾക്കും സാധിച്ചത്. എന്തുകൊണ്ടും ലോകസിനിമയിലെ മാറുന്ന പുത്തൻ സാധ്യതകളെ മലയാളത്തിലേക്കും സ്വാഗതം ചെയ്യുന്നതാണ് ഓടിടി പ്ലാറ്റ് ഫോമുകൾ എന്നത് നിസംശയം പറയാം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.