...
Home Entertainments ‘പാൻ ഇന്ത്യൻ സുന്ദരി’; സണ്ണി ലിയോണി വീണ്ടും മലയാളത്തിൽ

‘പാൻ ഇന്ത്യൻ സുന്ദരി’; സണ്ണി ലിയോണി വീണ്ടും മലയാളത്തിൽ

മലയാളത്തിലെ ആദ്യത്തെ ബിഗ് ബഡ്ജറ്റ് കോമഡി ആക്ഷൻ ത്രില്ലർ സീരിസാണ് 'പാൻ ഇന്ത്യൻ സുന്ദരി'.

315

മലയാളികൾ അല്ലാത്ത നടീനടന്മാരോട് മലയാളികൾക്ക് എന്നും ഇഷ്ടം കൂടുതലാണ്. എല്ലാവരോടും ആ ഇഷ്ടം ഇല്ലെങ്കിലും ചില താരങ്ങളോട് ആരാധന കൂടുതലാണ് മലയാളികൾക്ക്. ഇത്തരത്തിൽ ചെറുപ്പക്കാരുടെ ഇടയിൽ താരമായ നടിയാണ് സണ്ണി ലിയോണി. ഇവർ ഓരോ തവണ കേരളത്തിൽ വരുമ്പോഴും അവർക്ക് ലഭിക്കുന്ന പിന്തുണ അതിന് ഉദാഹരണമാണ്.

മമ്മൂട്ടി നായകനായ മധുരരാജയ്ക്ക് ശേഷം ബോളിവുഡ് താരം സണ്ണി ലിയോണി വെബ്ബ് സീരിസിലൂടെ വീണ്ടും മലയാളത്തിൽ എത്തുനകയാണ്. നവാഗതനായ സതീഷ് കഥയും സംവിധാനവും നിർവഹിക്കുന്ന ‘പാൻ ഇന്ത്യൻ സുന്ദരി’ എന്ന സീരിസിലൂടെയാണ് സണ്ണി ലിയോണി മലയാളത്തിൽ വീണ്ടും എത്തുന്നത്. എച്ച്ആര്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറിൽ ശ്രീന പ്രതാപൻ നിർമ്മിക്കുന്ന ‘പാൻ ഇന്ത്യൻ സുന്ദരി’യുടെ തിരക്കഥ പ്രിൻസി ഡെന്നിയും ലെനിൻ ജോണിയും ചേർന്നാണ് തയാറാക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സീരിസ് റിലീസ് ചെയ്യും.

എച്ച്ആർ ഒടിടിയിലൂടെയാണ് സീരിസ് പ്രദർശനത്തിന് എത്തുക. മലയാളത്തിലെ ആദ്യത്തെ ബിഗ് ബഡ്ജറ്റ് കോമഡി ആക്ഷൻ ത്രില്ലർ സീരിസാണ് ‘പാൻ ഇന്ത്യൻ സുന്ദരി’. അപ്പാനി ശരത്തും മാളവികയും നായിക നായകന്മാർ ആകുന്ന ഈ സീരീസിൽ മണിക്കുട്ടൻ, ജോണി ആന്റണി, ജോൺ വിജയ്, ഭീമൻ രഘു, സജിത മഠത്തിൽ, കോട്ടയം രമേശ് ,അസീസ് നെടുമങ്ങാട്, ഹരീഷ് കണാരൻ, നോബി മർക്കോസ് തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.