...
Home Entertainments വൈ​വി​ധ്യ​മു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കാ​ന്‍ ക​ഴി​യു​ന്ന​ത്​ ആഹ്ളാദകരമായ അ​നു​ഭ​വം: കുഞ്ചാക്കോ ബോബൻ

വൈ​വി​ധ്യ​മു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കാ​ന്‍ ക​ഴി​യു​ന്ന​ത്​ ആഹ്ളാദകരമായ അ​നു​ഭ​വം: കുഞ്ചാക്കോ ബോബൻ

'സൂപ്പർ ഹിറ്റായി തിയേറ്ററുകളിൽ ഓടുന്ന ഭീ​മ​ന്റെ വ​ഴി' എ​ന്ന ത​ന്റെ പു​തി​യ സി​നി​മ​യു​ടെ പ്ര​ദ​ര്‍​ശ​ന ശേ​ഷം ദു​ബൈ​യി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

163

വൈ​വി​ധ്യ​മു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ഓരോ സിനിമകളിലും അ​വ​ത​രി​പ്പി​ക്കാ​ന്‍ ക​ഴി​യു​ന്ന​ത്​ ആഹ്ളാദ​ക​ര​മാ​യ അ​നു​ഭ​വം ന​ട​ന്‍ കു​ഞ്ചാ​ക്കോ ബോ​ബ​ന്‍. ‘സൂപ്പർ ഹിറ്റായി തിയേറ്ററുകളിൽ ഓടുന്ന ഭീ​മ​ന്റെ വ​ഴി’ എ​ന്ന ത​ന്റെ പു​തി​യ സി​നി​മ​യു​ടെ പ്ര​ദ​ര്‍​ശ​ന ശേ​ഷം ദു​ബൈ​യി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​വി​ഡി​ന്​ ശേ​ഷം വളരെ നാളുകൾക്ക് പിന്നാലെ തി​യേ​റ്റ​റു​ക​ള്‍ സ​ജീ​വ​മാ​യ​ത്​ സി​നി​മ മേ​ഖ​ല​ക്ക്​ കൂ​ടു​ത​ല്‍ ഉ​ണ​ര്‍​വേ​കി​യി​ട്ടു​ണ്ടെ​ന്നും പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന ശു​ഭ​പ്ര​തീ​ക്ഷ​യാ​ണു​ള്ള​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

നമ്മുടെ പൊതു സ​മൂ​ഹ​ത്തി​ലെ മു​ന്‍​വി​ധി​ക​ളെ തി​രു​ത്തു​ന്ന രീ​തി​യി​ല്‍ സി​നി​മ ചെ​യ്യാ​നാ​വു​ന്ന​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ജീ​വി​ത​ഗ​ന്ധി​യാ​യ ന​ല്ല ക​ഥ​പ​റ​യു​ക എ​ന്ന​താ​ണ്​ നി​ര്‍​വ​ഹി​ക്കു​ന്ന​തെ​ന്നും സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ന്‍ അ​ഷ്​​റ​ഫ്​ ഹം​സ പ​റ​ഞ്ഞു. ഭീ​മ​ന്റെ വ​ഴി​ക്ക്​ നാ​ട്ടി​ലും ഗ​ള്‍​ഫി​ലും മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ്​ ല​ഭി​ക്കു​ന്ന​തെ​ന്നും സം​വി​ധാ​യ​ക​ന്‍ വ്യ​ക്​​ത​മാ​ക്കി.

ദേ​ര അ​ല്‍ ഗു​റൈ​ര്‍ സെ​ന്‍​റ​റി​ല്‍ ന​ട​ന്ന പ്ര​ദ​ര്‍​ശ​ന ശേ​ഷം ന​ട​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ സി​നി​മ​യു​ടെ തി​ര​ക്ക​ഥാ​കൃ​ത്തും ന​ട​നു​മാ​യ ചെ​മ്പ​ന്‍ വി​നോ​ദ്, നി​ര്‍​മാ​താ​ക്ക​ളാ​യ ആ​ഷി​ഖ്​ അ​ബു, റി​മ ക​ല്ലി​ങ്ക​ല്‍, ന​ട​ന്‍ ജി​നു ജോ​സ​ഫ്, മ​റ്റു അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​രും പ​​ങ്കെ​ടു​ത്തു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.