...
Home Entertainments അന്‍പത് ദിവസം പിന്നിടുമ്പോള്‍ 500 കോടി ക്ലബില്‍ ഇടംനേടി പൊന്നിയിൻ സെൽവൻ

അന്‍പത് ദിവസം പിന്നിടുമ്പോള്‍ 500 കോടി ക്ലബില്‍ ഇടംനേടി പൊന്നിയിൻ സെൽവൻ

ഇപ്പോൾ ആര്‍ആര്‍ആര്‍, കെജിഎഫ് 2, ബാഹുബലി 1, ബാഹുബലി 2 എന്നീ തെന്നിന്ത്യന്‍ ചിത്രങ്ങള്‍ക്കൊപ്പം 500 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുകയാണ് പൊന്നിയിന്‍ സെല്‍വന്‍.

574

മണിരത്നം സംവിധാനം ചെയ്ത തമിഴ് ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍ ‘ ചരിത്രം കുറിച്ചു കൊണ്ട് ജൈത്രയാത്ര തുടരുകയാണ്. ഈ വർഷം സെപ്റ്റംബര്‍ 30 ന് റിലീസായ ചിത്രം അന്‍പത് ദിവസം പിന്നിടുമ്പോള്‍ കോളിവുഡിലെ സകലമാന റെക്കോര്‍ഡുകളും തൂത്തുവാരിക്കൊണ്ട് 500 കോടി ക്ലബില്‍ ഇടംപിടിച്ചു.

രജനീകാന്ത് നായകനായ 2.0 വിന് ശേഷം 500 കോടി ക്ലബില്‍ ഇടം നേടുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. ഇതുവരെ തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 230 കോടി കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. ഇതോടെ എസ് എസ് രാജമൗലി ഒരുക്കിയ ബാഹുബലി 2 വിനെയും പിന്തള്ളിയിരിക്കുകയാണ് പൊന്നിയിന്‍ സെല്‍വന്‍.

കഴിഞ്ഞ ദിവസമായിരുന്നു PS1 കമല്‍ഹാസന്‍ ചിത്രം ‘വിക്രമി’ന്റെ 183 കോടി കളക്ഷനെ മറികടന്നത്. 186 കോടിയാണ് പൊന്നിയിന്‍ സെല്‍വന്റെ കളക്ഷന്‍. സെപ്റ്റംബര്‍ 30 നാണ് തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ ചിത്രം റിലീസായത്. ഇപ്പോൾ ആര്‍ആര്‍ആര്‍, കെജിഎഫ് 2, ബാഹുബലി 1, ബാഹുബലി 2 എന്നീ തെന്നിന്ത്യന്‍ ചിത്രങ്ങള്‍ക്കൊപ്പം 500 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുകയാണ് പൊന്നിയിന്‍ സെല്‍വന്‍.

കല്‍ക്കി കൃഷ്ണമൂർത്തി രചിച്ച പ്രസിദ്ധമായ ചരിത്ര നോവലിനെ ആസ്പദമാക്കിയാണ് മണിരത്‌നം പൊന്നിയിന്‍ സെല്‍വന്‍ 1 ഒരുക്കിയത്. മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.