6 September 2026
Home Entertainments മഞ്ജു ചിത്രം ‘ആയിഷ’യിൽ നൃത്ത ചുവടുകൾ പഠിപ്പിക്കാൻ പ്രഭുദേവ

മഞ്ജു ചിത്രം ‘ആയിഷ’യിൽ നൃത്ത ചുവടുകൾ പഠിപ്പിക്കാൻ പ്രഭുദേവ

മലയാളത്തിന് പുറമെ ഇംഗ്ലീഷിലും അറബിയിലും പുറത്തിങ്ങുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യൻ ഭാഷകളിലും എത്തുന്നുണ്ട്.

441

മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ‘ആയിഷ’യുടെ ചിത്രീകരണം റാസൽ ഖൈമയിൽ പുരോഗമിക്കുകയാണ്. ഈ സിനിമയിൽ നൃത്ത ചുവടുകൾ ഒരുക്കുന്നത് തമിഴ് താരം പ്രഭുദേവയാണ്. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനായി അദ്ദേഹം യു എ ഇയിൽ എത്തിചേർന്നു.

ദീർഘമായ ഒരു ഇടവേളക്കു ശേഷമാണ് പ്രഭുദേവ ഒരു മലയാളം ചിത്രത്തിന് നൃത്തം ചിട്ടപ്പെടുത്തുന്നത്. പുതുമുഖമായ ആമിർ പള്ളിക്കാൽ ആണ് ‘ആയിഷ’യുടെ സംവിധാനം. രചന ആഷിഫ് കക്കോടിയാണ്. മലയാളത്തിന് പുറമെ ഇംഗ്ലീഷിലും അറബിയിലും പുറത്തിങ്ങുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യൻ ഭാഷകളിലും എത്തുന്നുണ്ട്.