...
Home Entertainments കത്താനാരുടെ ഭാഗമാകാൻ പ്രഭുദേവയും; ആവേശം ഉണർത്തി പുതിയ അപ്ഡേറ്റ്

കത്താനാരുടെ ഭാഗമാകാൻ പ്രഭുദേവയും; ആവേശം ഉണർത്തി പുതിയ അപ്ഡേറ്റ്

അനുഷ്‌ക ഷെട്ടി ചിത്രത്തിൽ അഭിനയിക്കുന്നുയെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.

386

ചെറുപ്പകാലം മുതൽ കേട്ട കഥയാണെങ്കിലും, സീരിയലുകളും സിനിമകളും ഇറങ്ങിറിയിട്ടുണ്ടെങ്കിലും കടമറ്റത്ത് കത്താനാരുടെ കഥകൾ വീണ്ടും കേൾക്കാൻ വലിയ താല്പര്യമാണ് ആളുകൾക്ക്. അതുകൊണ്ട് തന്നെ മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് ജയസൂര്യ നായകനായി എത്തുന്ന കത്തനാർ. ഏറ്റവും വലിയ മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിന്റേതായി ഓരോ നിമിഷവും പുറത്തുവരുന്ന അപ്ഡേറ്റുകൾ പ്രേക്ഷരിൽ ആവേശം വർദ്ധിപ്പിക്കുകയാണ്. അടുത്തിടെ തെന്നിന്ത്യൻ താരസുന്ദരി അനുഷ്ക ഷെട്ടി കത്തനാരിൽ ജോയിൻ ചെയ്തിരുന്നു. ഇപ്പോഴിതാ പുതിയതായി തമിഴകത്തിന്റെ പ്രിയ താരം പ്രഭുദേവയും ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ഗോകുലം ​ഗോപാലൻ നിർമ്മിക്കുന്ന ചിത്രത്തിൽ, ബൈജു ഗോപാലൻ, വിസി പ്രവീൺ എന്നിവരാണ് കൊ-പ്രൊഡ്യൂസേർസ്. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ കൃഷ്ണമൂർത്തിയാണ്.

2011ൽ റിലീസ് ചെയ്ത ‘ഉറുമി’ക്ക് ശേഷം പ്രഭുദേവ അഭിനയിക്കുന്ന മലയാള ചിത്രം കത്തനാരാണ്. ഒരു മലയാള സിനിമാക്കായി പ്രഭുദേവ എത്തുന്നു എന്നത് സന്തോഷം പകരുന്ന കാര്യമാണ്. കത്തനാരിലൂടെ പ്രേക്ഷകർക്കായ് ഒരു ദൃശ്യവിരുന്നൊരുക്കാനുളള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ. പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ഒരു സിനിമയായിരിക്കുമെന്നാണ് പ്രതീക്ഷ. അനുഷ്‌ക ഷെട്ടി ചിത്രത്തിൽ അഭിനയിക്കുന്നുയെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. അനുഷ്‌ക ഷെട്ടിയുടെ ആദ്യ മലയാള ചിത്രമാണ് ‘കത്തനാർ’.

വെർച്വൽ പ്രൊഡക്ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ചിത്രത്തിന്റെ രണ്ട് മിനിറ്റ് ദൈർഘ്യം വരുന്ന ഗ്ലീംപ്സ് വീഡിയോക്ക് വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിച്ചത്. മുപ്പത്തിൽ അധികം ഭാഷകളിലായ് റിലീസ് ചെയ്യുന്ന ഒരു ബ്രഹ്മാണ്ഡം ചിത്രമാണിത്. രണ്ട് ഭാഗങ്ങളിലായാണ് കത്തനാർ എത്തുക. ഇതിന്റെ ആദ്യ ഭാഗം 2024ൽ റിലീസ് ചെയ്യും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.