...
Home Entertainments പുഷ്പ, ആടുജീവിതം; ഈ സിനിമകൾക്കായി ബുക്ക് മൈ ഷോയിൽ കണ്ണുംനട്ട് രാജ്യം

പുഷ്പ, ആടുജീവിതം; ഈ സിനിമകൾക്കായി ബുക്ക് മൈ ഷോയിൽ കണ്ണുംനട്ട് രാജ്യം

പ്രഭാസ് ചിത്രം കൽക്കി 2898 എഡിയാണ് പട്ടികയിൽ മൂന്നാമതുള്ളത്. 110.1K യാണ് ആളുകളാണ് സിനിമയിൽ ഇന്ററസ്റ്റ് പ്രകടിപ്പിച്ചിരിക്കുന്നത്.

230

2024 ആരംഭിക്കുമ്പോൾ തിയേറ്ററുകളിൽ ആഘോഷിക്കാൻ കഴിയുന്ന നിരവധി റിലീസുകളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഈ സിനിമകൾക്കായി സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുകയാണെന്ന് വ്യക്തമാക്കുന്ന കണക്കുകളാണ് ഇപ്പോൾ വരുന്നത്.

ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആപ്ലികേഷനായ ബുക്ക് മൈ ഷോയിൽ സിനിമാപ്രേമികൾ ഏറ്റവുമധികം കാത്തിരിക്കുന്ന 10 സിനിമകളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ്. ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് അല്ലു അർജുൻ ചിത്രം പുഷ്പ 2 ദി റൂൾ ആണ്. 158.3 K ആളുകളാണ് സിനിമയിൽ ഇന്ററസ്റ്റ് പ്രകടിപ്പിച്ചിരിക്കുന്നത്. 2024 ഓഗസ്റ്റ് 15 നാണ് പുഷ്പ 2 ആഗോള തലത്തിൽ റിലീസിനെത്തുക. അഞ്ച് ഭാഷകളിലായാണ് സിനിമ ഒരുങ്ങുന്നത്.

117.5 K യുമായി മലയാളം ചിത്രം ആടുജീവിതമാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. ഏപ്രിൽ പത്തിന് തിയേറ്ററുകളിൽ എത്തുന്ന ചിത്രം ബെന്യാമിന്റെ ‘ആടുജീവിത’ത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വി അവതരിപ്പിക്കുന്നത്.

പ്രഭാസ് ചിത്രം കൽക്കി 2898 എഡിയാണ് പട്ടികയിൽ മൂന്നാമതുള്ളത്. 110.1K യാണ് ആളുകളാണ് സിനിമയിൽ ഇന്ററസ്റ്റ് പ്രകടിപ്പിച്ചിരിക്കുന്നത്. പ്രഭാസിനോടൊപ്പം അമിതാഭ് ബച്ചൻ, കമൽഹാസൻ, ദീപിക പദുക്കോൺ, ദിഷാ പടാനി തുടങ്ങിയവരും സുപ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം നാഗ് അശ്വിനാണ് സംവിധാനം ചെയ്യുന്നത്. 600 കോടി രൂപയാണ് ‘കൽക്കി 2898 എഡി’യുടെ ബജറ്റ്. കമൽഹാസൻ-ശങ്കർ ടീമിന്റെ ഇന്ത്യൻ 2, ജൂനിയർ എൻടിആർ നായകനാകുന്ന ദേവര തുടങ്ങിയ സിനിമകളും പട്ടികയിലുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.