...
Home Entertainments രേഖ: പെണ്ണിറങ്ങിയ കഥ – രേഖയുടെ യാത്രയുടെ കഥ

രേഖ: പെണ്ണിറങ്ങിയ കഥ – രേഖയുടെ യാത്രയുടെ കഥ

സിനിമയുടെ മ്യൂസിക്, സിനിമട്ടോഗ്രാഫി, എഡിറ്റിംഗ് ഇത് മൂന്നും പല സന്ദർഭങ്ങളിലും ഉണ്ടാക്കുന്നൊരു ഡിസ്റ്റർബ്ൻസ്, അത് രേഖയുടെ മാനസിക വ്യവഹാരങ്ങളെയും അർജുന്റെ ചിന്തകളെയും നമ്മളിലേക്ക് വല്ലാണ്ട് അടുപ്പിച്ചുവിടുന്നുണ്ട്.

443

| ശ്യാം സോർബ

ജിതിൻ ഐസക് തോമസ് രചനയും സംവിധാനവും നിർവ്വഹിച്ചു ഈ വർഷം തീയേറ്ററുകളിൽ പ്രദർശനം പൂർത്തിയാക്കി നെറ്റ്ഫ്ലിക്സിൽ പ്രദർശനം തുടരുന്ന സിനിമയാണ് രേഖ. മനോഹരമായ സ്ക്രിപ്റ്റിംഗ്, അതിമനോഹരമായ സംവിധാനം, അസാമാന്യ പ്രകടനം.

പ്രതീക്ഷയുടെ അമിതഭാരം വെച്ചുകൊണ്ട് സിനിമ കാണരുത് എന്നാണ്, എങ്കിലും പ്രതീക്ഷയുടെ ഭാരം എടുത്തു വെച്ച് തന്നെ ആണ് സിനിമ കാണാൻ ആരംഭിച്ചത്. അതിന് കാരണം ജിതിൻ എന്ന സംവിധായകന്റെ കഴിഞ്ഞ സിനിമകൾ തന്നെയാണ്. സിനിമയുടെ ഒരു മണിക്കൂറിനോട് അടുക്കുമ്പോൾ – അവിടെ തുടങ്ങുന്നൊരു മാറ്റം ഉണ്ട്. അർജുൻ എന്ന കാമുകനും രേഖ എന്ന കാമുകിയും, അവരിൽ സംഭവിക്കുന്ന വന്യമായ ഒരു മാറ്റവും.

അർജുൻ എന്ന റൊമാന്റിക് നായകൻ പ്രേമം എന്നൊരു വികാരത്തിനപ്പുറത്ത് കാമം എന്നൊരു വികാരത്തിന് വേണ്ടിയുള്ള വന്യമായ ഒരു മാറ്റം, ഒരു transformation നടത്തുന്നുണ്ട്. അഭിനേതാവ് ഉണ്ണി ലാലു – അസാമാന്യ പ്രകടനം. പിന്നീട് രേഖ എന്ന കുട്ടിത്തം വിട്ട് മാറാത്ത കാമുകിക്ക് വരുന്ന മറ്റൊരു വന്യത. വിൻസി – അതിഗംഭീര പ്രകടനം.

അച്ഛന്റെ മരണവും, ചതിച്ച കാമുകനും, അതിലൂടെ നഷ്ട്ടപ്പെട്ട ഉറക്കവും കാട് നഷ്ട്ടപ്പെട്ട ഒരു വന്യ മൃഗം ആക്കുന്നുണ്ട്. ഉയിരിനോടല്ല, ഉടലിനോട് മനുഷ്യന്റെ പ്രേമം പടർന്ന് തുടങ്ങിയ ഒരു അടിവരയുണ്ട്. സിനിമയുടെ മ്യൂസിക്, സിനിമട്ടോഗ്രാഫി, എഡിറ്റിംഗ് ഇത് മൂന്നും പല സന്ദർഭങ്ങളിലും ഉണ്ടാക്കുന്നൊരു ഡിസ്റ്റർബ്ൻസ്, അത് രേഖയുടെ മാനസിക വ്യവഹാരങ്ങളെയും അർജുന്റെ ചിന്തകളെയും നമ്മളിലേക്ക് വല്ലാണ്ട് അടുപ്പിച്ചുവിടുന്നുണ്ട്.

രേഖ – ഓളോരു ഒറ്റപ്പെട്ട കാമുകി അല്ല , പക്ഷെ രേഖ ഒരു ഒറ്റപ്പെട്ട പെണ്ണാണ്. സിനിമയുടെ ക്ലൈമാക്സ്‌ എന്താകും എന്നത് എന്നിൽ ഉണ്ടാക്കിയ ഡിസ്റ്റർബ്ൻസ് വല്ലാത്തതാണ്. ഒരുപക്ഷേ ഈ സിനിമയുടെ ക്ലൈമാക്സ്‌ മറ്റൊന്ന് ആയിരുന്നെങ്കിൽ അത് ഈ സിനിമയെ മൊത്തം മറക്കാൻ എനിക്കൊരു കാരണം ആയേനെ. ആർജ്ജുനോളം പൊന്ന മനുഷ്യന്മാർ ഇപ്പഴും ഭൂമിയിൽ ജീവിച്ചിരിപ്പുണ്ട്.. കണ്ണൻ മാമനെ പോലെയുള്ള ആണുങ്ങളും. ഇനി രേഖ എന്ന പെണ്ണുങ്ങൾ ജനിക്കട്ടെ..

“മുഖത്തിനു എന്ത് സംഭവിച്ചതാ “
“അത് അണ്ടി പൂളിയപ്പോ ചെന തെറിച്ചതാ സാറേ “….

രേഖ ഒരു ഗംഭീര സിനിമയാണ്. വിൻസി , ഉണ്ണി രണ്ടുപേരും അതിഗംഭീര പെർഫോർമേഴ്‌സ് ആണ്. രാജേഷ് , പ്രതാപൻ തുടങ്ങിയ പ്രിയപ്പെട്ടവരെയും സ്‌ക്രീനിൽ കാണാൻ പറ്റി. പ്രതീക്ഷ ഒട്ടും തെറ്റിക്കാതെ മികച്ച അഭിനയവുമായി. അവസാനമായി ഒന്ന് കൂടെ പറയട്ടെ :ജിതിൻ ഐസക് തോമസ്, നിങ്ങളൊരു മികച്ച ക്രാഫ്റ്റ്മാൻ ആണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.