ഭരണകൂടത്തിന്റെ മർദ്ദനോപകരണം തന്നെയാണ് പോലീസ് എന്ന് ധൈര്യപൂർവ്വം തുറന്നുപറയുന്ന രാഷ്ട്രീയ സിനിമ ‘വിടുതലൈ’

നീ പോലീസ് ജോലിക്ക് ഒട്ടും യോഗ്യനല്ല. " നിരുപാധികമായ അനുസരണമാണ് ഈ അധികാരഘടനയിൽ പ്രവർത്തിക്കുന്നത്, നീതിയല്ല… " എന്ന സിനിമയിലെ ഒറ്റ രംഗത്തിൽ നിന്ന് തന്നെ പോലീസ് എന്താണെന്ന് മനസിലാക്കിതരുന്നുണ്ട്.

| പ്രശാന്ത് പ്രഭ ശാരങ്ഗധരൻ

നീ പോലീസ് ജോലിക്ക് ഒട്ടും യോഗ്യനല്ല.. ” നിരുപാധികമായ അനുസരണമാണ് ഈ അധികാരഘടനയിൽ പ്രവർത്തിക്കുന്നത്, നീതിയല്ല… ” ഭൂമി,അതിന്റെ രാഷ്ട്രീയാധികാരം നേടിയെടുക്കാൻ മർദ്ദിത ജനത എത്രത്തോളം പോരാടേണ്ടി വരുമെന്നുള്ള വ്യക്തമായ രാഷ്ട്രീയ ബോധ്യം കൂടിയുള്ള സംവിധായകൻ വെട്രിമാരാനിൽ നിന്ന് വീണ്ടുമോരു രാഷ്ട്രീയ സിനിമ’വിടുതലൈ..'(Viduthalai Part 1)

വിസാരണൈ,വട ചെന്നൈ , അസുരൻ എന്നി സിനിമകളിലൂടെ തന്നെ അദ്ദേഹം വളരെ കൃത്യമായി കാട്ടിതരുന്നുണ്ട് സമൂഹത്തിൽ നിലനിൽക്കുന്ന ജാതിയും,ആഴത്തിൽ ഉൾച്ചേർന്നിരിക്കുന്ന അസമത്വവും അനീതിയും. വിസാരണൈക്ക് ശേഷം ഭരണകൂട മർദ്ദനോപകരണമായ പോലീസ് കാട്ടുന്ന അമിതാധികാര പ്രയോഗങ്ങളും ക്രൂരതകളും വീണ്ടും നമ്മെ വിടാതെ ഹോണ്ട് ചെയ്യുന്ന തരത്തിലാണ് ഈ സിനിമയിലേയും ചിത്രീകരണം.

അടിച്ചമർത്തപ്പെട്ട ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകാനെന്ന വ്യാജേന, ഒരു മൈനിങ് കമ്പനി ‘വികസന’ത്തിന്റെ പേരിൽ ഭരണകൂട ഒത്താശയോടെ തമിഴ്നാട് കർണ്ണാടക അതിർത്തിയിലുള്ള ഒരു ഗ്രാമത്തിന്റെ ആവാസവ്യവസ്ഥയെ തകർക്കാൻ പദ്ധതിയിടുന്നതും അതിനുവേണ്ടി ഭരണകൂട ചോറ്റ് പട്ടാളമായ പോലീസിനെ ഉപയോഗിക്കുന്നതും അതിനെതിരെ ‘മക്കൾപടൈ’എന്ന വിപ്ലവഗ്രൂപ്പ് നടത്തുന്ന ചെറുത്ത് നിൽപ്പും പ്രതിരോധവും സംഘർഷങ്ങളുമാണ് സിനിമയുടെ പ്രമേയം.

ഈ വിപ്ലവഗ്രൂപ്പിനെ ഇല്ലാതാക്കാൻ റിക്രൂട്ട് ചെയ്യപ്പെട്ട പോലീസ് സേനയിലേക്ക് നീതിമാനായ ഒരു പോലീസ് കോൺസ്റ്റബിളായി (കുമരേശൻ )എത്തുകയും അദ്ദേഹത്തിന്റെ വീക്ഷണകോണിൽ നിന്നും അമ്മയ്ക്ക് അയക്കുന്ന കത്തുകളിലൂടെയാണ് സിനിമയുടെ മുന്നോട്ട് പോക്ക്.

വലിയ സ്വപ്‌നങ്ങളുമായി സേനയിൽ ചേരുന്ന കുമരേശന് ദുർബലരെ വേട്ടയാടുന്നത് തുടരുന്ന ഒരു പോലീസ് സംവിധാനവും പോലീസ് അന്വേഷണത്തിന്റെ പേരിൽ നടക്കുന്ന എല്ലാ ക്രൂരതകൾക്കും നമ്മൾ കാണികൾ പലരെയും പോലെ അവനും നിശബ്ദ കാഴ്ചക്കാരനായി നോക്കി നിൽക്കേണ്ടി വരുന്ന അവസ്ഥയാണ് സിനിമയിലുട നീളം..കൂട്ടത്തിൽ പ്രണയവും, ഏത് പക്ഷത്ത് നിൽക്കണം എന്നറിയാതെ അവൻ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും..കരിയറിൽ ഇതുവരെ ഹാസ്യ വേഷങ്ങൾ ചെയ്തിട്ടുള്ള ‘സൂരി’ എന്ന നടൻ തന്റെ കഥാപാത്രത്തിന്റെ നിരപരാധിത്വവും നിസ്സഹായതയും വളരെ അനായാസമായി തന്നെ കുമരേശനായി പകർന്നാടിയിട്ടുണ്ട്.

നീ പോലീസ് ജോലിക്ക് ഒട്ടും യോഗ്യനല്ല. ” നിരുപാധികമായ അനുസരണമാണ് ഈ അധികാരഘടനയിൽ പ്രവർത്തിക്കുന്നത്, നീതിയല്ല… ” എന്ന സിനിമയിലെ ഒറ്റ രംഗത്തിൽ നിന്ന് തന്നെ പോലീസ് എന്താണെന്ന് മനസിലാക്കിതരുന്നുണ്ട്. സമീപ വർഷങ്ങളിൽ ഇന്ത്യൻ സിനിമയിൽ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഉൾക്കിടിലമായ ഒരു സിംഗിൾ ഷോട്ടിലൂടെയാണ് സിനിമയുടെ ആരംഭം.. അവിടുന്നങ്ങോട്ട്
ഒരു ക്രൈം ഡ്രാമ പോലെ വികസിക്കുന്ന സിനിമ കസ്റ്റഡി പീഡനം, ട്രിഗർ-ഹാപ്പി പോലീസുകാരുടെ കൊലപാതകങ്ങൾ,ഫേക്ക് എൻകൗണ്ടറുകൾ, സംശയിക്കുന്നവരുടെ തിരോധാനം, തുടങ്ങീ പോലീസ് ക്രൂരതകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം, 1990 കളിലെ തമിഴ്‌നാട്ടിലെ രാഷ്ട്രീയ അവസ്ഥയും സിനിമ ചർച്ച ചെയ്യുന്നുണ്ട്.

വെട്രിമാരൻ സംവിധാനം ചെയ്ത എല്ലാ സിനിമകളിലും ഒരു പൊതു സ്വഭാവം കാണാം.അവ സാധാരണ മനുഷ്യരുടെ കഥകളാണ്,അതിജീവിക്കാൻ പാടുപെടുന്ന അടിസ്ഥാന വർഗ്ഗത്തിന്റെ കഥകളാണ്. അതുകൊണ്ട് തന്നെ സിനിമയിലുടനീളം പ്രേക്ഷകരുടെ വികാരങ്ങളെ പ്രകോപിപ്പിക്കുകയും അവരെ പിടിച്ചുല്ലയ്ക്കുകയും ചെയ്യുന്നു പല രംഗങ്ങളും നമ്മെ വിടാതെ പിന്തുടർന്നു കൊണ്ടേയിരിക്കും.

നല്ല പോലീസുകാരായാൽ എല്ലാം ശരിയാവുമെന്ന് പറയുന്ന ക്ലിഷേകൾക്കപ്പുറം ഈ ജനവിരുദ്ധ മർദ്ദക രൂപമായ പോലീസിംഗ് ജനാധിപത്യ സമൂഹത്തോട് ചെയ്യുന്ന അത്യന്തം അപകടകരമായ ഭീകരതയെ തുറന്ന് കാട്ടികൊണ്ട് ഇന്നും സമൂഹത്തിൽ നിലനിന്നുപോരുന്ന മർദ്ദിത ജനത അനുഭവിക്കുന്ന നീതി നിഷേധം പ്രമേയമാക്കി ഭരണകൂടത്തിന്റെ മർദ്ദനോപകരണം തന്നെയാണ് പോലീസ് എന്ന് ധൈര്യപൂർവ്വം തുറന്നു പറയുന്ന വെട്രിമാരനെ എത്ര അഭിനന്ദിച്ചാലും മതി വരില്ല.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

മമ്മൂട്ടി, പോരായ്‌മകളെ തീപ്പൊരിയാക്കി മാറ്റിയ സൂപ്പർസ്റ്റാർ

മമ്മൂട്ടിയുടെ ദീർഘായുസിനെ കുറിച്ചായിരുന്നു നമ്മൾ സംസാരിച്ചത്. ജിതേഷ് ആർവി പറഞ്ഞറിയിക്കാൻ പറ്റാത്ത ആ വാക്കുകൾ പറഞ്ഞു: "അയാൾ വളരെ അരക്ഷിതനായ ഒരു മനുഷ്യനാണ്, അതാണ് ഇവിടെയും പ്രധാനം. അവൻ്റെ ദേഷ്യമാണ് അവനെ മുന്നോട്ട് നയിക്കുന്നത്. ഇരുന്ന് ധ്യാനിച്ച് ആ പ്രകാശിപ്പിക്കുന്ന കണ്ടെത്തൽ നടത്തുന്നു… അത് അവനല്ല." ഒരു വിമർശകനിൽ നിന്നോ, കടുത്ത മതവിശ്വാസികളിൽ നിന്നോ ഇതുപോലുള്ള...

Keep exploring...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

More News

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...