Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
റോജർ ഫെഡറർ; പലരെയും ടെന്നീസ് എന്ന കളി കാണാൻ കാരണക്കാരനാക്കിയ മനുഷ്യൻ | Nalamidam
20 September 2026
Home Sports റോജർ ഫെഡറർ; പലരെയും ടെന്നീസ് എന്ന കളി കാണാൻ കാരണക്കാരനാക്കിയ മനുഷ്യൻ

റോജർ ഫെഡറർ; പലരെയും ടെന്നീസ് എന്ന കളി കാണാൻ കാരണക്കാരനാക്കിയ മനുഷ്യൻ

2018-ല്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നിലനിര്‍ത്തിയതാണ് ഫെഡററുടെ അവസാന ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടം. ഫെഡറര്‍ 2019ലെ വിംബിള്‍ഡണ്‍ ഫൈനലില്‍ എത്തിയെങ്കിലും സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ചിനോട് പരാജയപ്പെട്ടിരുന്നു.

208

അടുത്ത ആഴ്ച നടക്കാനിരിക്കുന്ന Laver Cup മത്സരത്തോടെ, പ്രൊഫഷണൽ ടെന്നീസിൽ നിന്നും വിരമിക്കാനൊരുങ്ങുകയാണ് ഇതിഹാസ താരം റോജർ ഫെഡറർ. ദീർഘമായ ഇരുപത്തി നാല് വർഷങ്ങൾ,1500 ൽ അധികം മത്സരങ്ങൾ, സ്വന്തമാക്കിയ ഇരുപത് ഗ്രാൻഡ്സ്ലാം കിരീടങ്ങൾ,ചെറുതും വലുതുമായ മറ്റനേകം കിരീടങ്ങൾ. ഇപ്പോഴിതാ, ഒടുവിൽ നാല്പത്തി ഒന്നാം വയ്യസിൽ റോജർ ഫെഡറർ എന്ന ടെന്നീസ് മാന്ത്രികൻ തൻ്റെ റാക്കറ്റ് താഴെവയ്ക്കുന്നു. 2004 ഫെബ്രുവരി 2 മുതൽ 2008 ഓഗസ്റ്റ് 17 വരെ 237 ആഴ്ചകൾ തുടർച്ചയായി ലോകത്തെ ഒന്നാം നമ്പർ ടെന്നീസ് താരം എന്ന നേട്ടം ഫെഡറർ കൈവരിച്ചിരുന്നു.

പല പ്രമുഖ ടെന്നീസ് നിരൂപകരും, പഴയ തലമുറയിലെ ടെന്നീസ് പ്രതിഭകളും, മറ്റും ടെന്നീസ് ലോകത്തെ ഏറ്റവും പ്രതിഭാധനനായ കളിക്കാരനായി ഫെഡററെ വിലയിരുത്തിയിട്ടുണ്ട്. 4 ആസ്ട്രേലിയൻ ഓപ്പൺ കിരീടം, 6 വിംബിൾഡൺ കിരീടം, 5 യു.എസ്. ഓപ്പൺ കിരീടം, 1 ഫ്രെഞ്ച് ഓപ്പൺ കിരീടം എന്നിങ്ങനെ 16 ഗ്രാൻസ്ലാം സിംഗിൾസ് കിരീടങ്ങളും, 4 ടെന്നീസ് മാസ്റ്റർ കപ്പ് കിരീടങ്ങളും, 14 എ.ടി.പി മാസ്റ്റർ സിരീസ് കിരീടങ്ങളും ഫെഡറർ ഇതുവരെ നേടിയിട്ടുണ്ട്.

2009-ലെ വിംബിൾഡൺ കിരീടം നേടിയാണ് ഫെഡറർ, ഏറ്റവുമധികം ഗ്രാൻസ്ലാം കിരീടങ്ങൾ നേടുന്ന കളിക്കാരനായത്. പതിനാലു ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടിയിട്ടുള്ള പീറ്റ് സാമ്പ്രാസ് ആണ് ഇതിനു തൊട്ടു താഴെയുള്ളത്.

ഫെഡററുടെ കളിക്കളത്തിലെ അമാനുഷിക വേഗവും,കൗശലവും ആർക്കും തൊടാൻ പോലും സാധിക്കാത്ത ഏയ്സുകളും കരുത്തുറ്റ ഫോർ ഹാൻഡ്,ബാക് ഹാൻഡ് ഷോർട്ടുകളും അദ്ദേഹത്തിന് ലോകം മുഴുവൻ ആരാധകരെ ഉണ്ടാക്കിക്കൊടുത്തു.തലയിൽ വെള്ള ഹെയർ ബാൻഡ് ധരിച്ച് മുഖത്ത് എപ്പോഴും ഒരു കള്ള ചിരിയും ഫിറ്റ് ചെയ്ത് വരുന്ന ഫെഡറർ ക്രിക്കറ്റിൽ സച്ചിനെന്ന പോലെ,ഫുട്ബോളിൽ മെസ്സി എന്ന പോലെ തീർത്തും സൗമ്യനായിരുന്നു.

കഴിഞ്ഞ രണ്ടു മൂന്നു വർഷങ്ങളായി നിരന്തരം പരിക്കിൻ്റെ പിടിയിൽ അകപ്പെട്ടതാണ് വിരമിക്കൽ തീരുമാനത്തിൽ അദ്ദേഹത്തെ കൊണ്ടെത്തിച്ചത്. 2018-ല്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നിലനിര്‍ത്തിയതാണ് ഫെഡററുടെ അവസാന ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടം. ഫെഡറര്‍ 2019ലെ വിംബിള്‍ഡണ്‍ ഫൈനലില്‍ എത്തിയെങ്കിലും സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ചിനോട് പരാജയപ്പെട്ടിരുന്നു.