...
Home Entertainments മലയാളത്തിൽ നായകനായി ഗായകൻ ഹരിഹരൻ: ‘ദയ ഭാരതി’ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ട വിനയൻ

മലയാളത്തിൽ നായകനായി ഗായകൻ ഹരിഹരൻ: ‘ദയ ഭാരതി’ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ട വിനയൻ

വനമേഖലയിലെ ആദിവാസി ഊരുകളിലുള്ള ഒരു ഏകാധ്യാപിക വിദ്യാലയത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്‌.

174

പ്രശസ്ത പിന്നണി ഗായകൻ ഹരിഹരൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ദയ ഭാരതി’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. സംവിധായകൻ വിനയൻ തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ പങ്കുവെച്ചത്. തമ്പുരാൻ ഇന്റർനാഷണൽ ഫിലിം ആൻഡ് ഇവന്റസിന്റെ ബാനറിൽ ബി. വിജയകുമാറും, ചാരങ്ങാട്ട് അശോകനും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് കെ. ജി. വിജയകുമാറാണ്. തമിഴ്‌നാട്ടിലും കേരളത്തിലുമായി പ്രവര്‍ത്തിക്കുന്ന തമ്പുരാന്‍ ചിട്ടി ഫണ്ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലുള്ള ചലച്ചിത്ര നിര്‍മാണ കമ്പനിയുടെ ആദ്യ സിനിമയാണിത്.

ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മ, കൈലാഷ്, അപ്പാനി ശരത്ത്, ഗോകുലം ഗോപാലൻ, എ. വി. അനൂപ്, ദിനേശ് പ്രഭാകർ, നേഹാ സക്സേന, നിയ, ബാദുഷ, വർക്കല ഹരിദാസ്, സഞ്ജു പാല, കവിരാജ്, ജയരാജ്‌ നിലേശ്വരം പി നാരായണൻ, സുജാത നെയ്യാറ്റിൻകര, ബിനി ജോൺ വിഷ്ണു നെടുമങ്ങാട്, മഞ്ജു തൊടുപുഴ, അഞ്ജന, ബേബി ദേവാനന്ദ എന്നിവർക്കൊപ്പം നൂറോളം ആദിവാസി കലാകാരന്മാരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

വനമേഖലയിലെ ആദിവാസി ഊരുകളിലുള്ള ഒരു ഏകാധ്യാപിക വിദ്യാലയത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്‌. പലപ്പോഴായി അവിടെയെത്തിയ രണ്ട് അധ്യാപികമാര്‍ ഊരുകളിലെ ക്രൂരമായ ആദിവാസി ചൂഷണത്തിനെതിരെ പ്രതികരിക്കുന്നു. ഈ കാരണത്താൽ ആ അധ്യാപികമാര്‍ക്ക് സമൂഹത്തില്‍ നിന്നും നേരിടേണ്ടിവന്ന എതിര്‍പ്പുകള്‍ വളരെ വലുതായിരുന്നു. ഇതിനിടെ അവിടെയെത്തുന്ന ഗായകന്‍ ഹരിഹരൻ അവിടെ എത്തുന്നതും പിന്നീട് ഉണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന കഥാപശ്ചാത്തലം. നര്‍മ്മവും പ്രണയവും പകയും പ്രതിരോധവുമെല്ലാം ചേരുന്ന ‘ദയ ഭാരതി’ വ്യത്യസ്തമായ ഒരു ദൃശ്യാനുഭവമാകും വിധമാണ് മലയാളത്തിലെ സീനിയര്‍ സംവിധായകനായ കെ.ജി. വിജയകുമാര്‍ ഒരുക്കിയിരിക്കുന്നത് എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

അതിരപ്പള്ളി, അനക്കയം, തിരുവനന്തപുരം അട്ടപ്പാടി എന്നിവിടങ്ങളിലായി ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം സാമൂഹ്യ പ്രസക്തിയുള്ള വിഷയമാണ് കൈകാര്യം ചെയ്യുന്നത് എന്നാണ് അണിയറപ്രവർത്തകർപറയുന്നത്. ചിത്രം മാർച്ചിൽ തീയേറ്ററുകളിലെത്തും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.