...
Home Entertainments ഉത്തരങ്ങളിൽ നിന്നുകൊണ്ട് നമ്മെ ചോദ്യം ചെയ്യുന്ന ജന ഗണ മന

ഉത്തരങ്ങളിൽ നിന്നുകൊണ്ട് നമ്മെ ചോദ്യം ചെയ്യുന്ന ജന ഗണ മന

ഏതൊരു മനുഷ്യന്റെ ജീവിതത്തിലൂടെയും കടന്ന് പോകുന്ന നിമിഷങ്ങളിലൂടെയുമൊക്കെയാണ് സിനിമയും പോകുന്നത്. അതുകൊണ്ട് തന്നെ ഈ സിനിമ നമുക്ക് ഓരോരുത്തർക്കും നേരെ ചൂണ്ടുന്ന ചൂണ്ടുവിരൽ തന്നെയാണ്

235

| അജയ് പള്ളിക്കര

സിനിമ ഇറങ്ങുന്നതിന് മുൻപേ നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു. ആ വിശ്വാസം, പ്രതീക്ഷ തെറ്റിച്ചില്ല എന്ന് മാത്രമല്ല കൃത്യസമയത്ത് മറ്റുവിഷയങ്ങളാൽ കത്തി നിൽക്കുന്ന ഈ സാഹചര്യത്തിൽ തന്നെ അത്‌ ഇറങ്ങുകയും, ശബ്ദം ഉയരുകയും ചെയ്തതിന്റെ സന്തോഷം കൂടിയുണ്ട്. തിയേറ്ററിൽ റിലീസ് ചെയ്ത പ്രഥ്വിരാജ്,സുരാജ് വെഞ്ഞാറമൂട്, പ്രധാന വേഷങ്ങളെ കൈകാര്യം ചെയ്ത ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത മലയാള സിനിമ ജനഗണമന.

ആശയങ്ങൾ കൊണ്ടും സാമൂഹിക പ്രാധാന്യം കൊണ്ടും വേണ്ട ചേരുവുകൾ എല്ലാം ചേർന്ന അതിനപ്പുറത്തേക്ക് ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്ന അത്രക്കും പവർ ഫുൾ ആയ ഒരു കഥ, അല്ലെങ്കിൽ തിരക്കഥ. ആ കഥയെ, തിരക്കഥയെ നല്ല രീതിയിൽ, വേണ്ട രീതിയിൽ കൃത്യമായ പ്ലാനിങ്ങോട് കൂടി എക്സിക്യൂട്ടീവ് ചെയ്യാനും, എങ്ങനെ പോകണം എവിടെ അവസാനിപ്പിക്കണം എവിടുന്ന് തുടങ്ങണം എവിടെ എന്ത് കൊടുക്കണം അങ്ങനെ തുടക്കം മുതൽ അവസാനം വരെയും മികച്ച കാഴ്ച്ചക്ക്‌ ഒരുക്കിയ സംവിധാനം.
അതിനെ കൂടുതൽ മികവ് പുലർത്താൻ,കഥയിലെ ആശയങ്ങൾ നമ്മളോട് പറയാൻ ചൂസ് ചെയ്ത നല്ല അഭിനേതാക്കൾ, ആ അഭിനേതാക്കൾ അവരുടെ കഥാപാത്രങ്ങൾ നല്ല രീതിയിൽ അവതരിപ്പിക്കാനും ആ കഥാപാത്രങ്ങൾ എന്താണോ പ്രേക്ഷകന് കൊടുക്കേണ്ടത് അത്‌ ഓരോ അഭിനേതാക്കളുടെയും നല്ല രീതിയിലുള്ള പ്രകടനം.

അതേ ആവേശവും അതേ ഫീലിങ്ങും നമ്മളിലേക്ക് എത്തിക്കാൻ മികച്ച മ്യൂസിക്കും, background ഉം. അങ്ങനെ എടുത്ത് പറയാനാണെങ്കിൽ സിനിമയിൽ ഓരോന്നും എടുത്ത് പറയാം. മോശം ഒന്നും പറയാതെ നല്ലത് മാത്രം പറയാം. അതിൽ പ്രഥ്വിരാജിന്റെയും സുരാജിന്റെയും കഥാപാത്രങ്ങൾ എടുത്ത് പറയാം. ഒരുപക്ഷെ ആരാണ് വില്ലൻ എന്നും ആരാണ് നായകൻ എന്നും നമ്മൾക്കും പോലും പിടിതരാത്ത വിധത്തിലുള്ള അഭിനയങ്ങൾ അഭിനയ മുഹൂർത്തങ്ങൾ. പ്രഥ്വിരാജിന്റെ ഡയലോഗ് ഡെലിവറി ഒക്കെ കണ്ട് കോരിത്തരിക്കും, സുരാജിന്റെ അഭിനയം കണ്ട് കണ്ടിരുന്നു പോകും അത്രക്കും ഗംഭീരമായിരുന്നു അഭിനയം എന്ന് വേണം പറയാം.

എന്തായാലും ഉചിതമായ casting തന്നെയാണ് ഓരോരുത്തരുടെയും എന്ന് ഉറപ്പിച്ചു പറയാം. ആദ്യം മുതൽ അവസാനം വരെ സിനിമ കണ്ടിരുന്നു പോകും എന്ന് മാത്രമല്ല സിനിമക്ക് നമ്മളോട് ഒരുപാട് കാര്യങ്ങൾ കൂടി പറയാനും ചോദിക്കാനും മനസ്സിലാക്കി തരാനുമൊക്കെ ഉണ്ടായിരുന്നു. ഒരുപാട് വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഈ വേളയിൽ, നിയമത്തിനെതിരെയും, നിയമങ്ങൾ പൊളിച്ചെഴുതണം എന്നൊക്കെ പറയുന്ന ഈ നിമിഷത്തിൽ തന്നെ നമ്മുടെ എല്ലാം ചോദ്യങ്ങൾക്ക്, മനസ്സിൽ ഉണ്ടാകുന്ന ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം തരുകയും ആ ഉത്തരങ്ങളിൽ നിന്നുകൊണ്ട് നമ്മളോട് ചോദ്യങ്ങൾ ചെയ്യുകയുമാണ് ജനഗണമന എന്ന സിനിമ ചെയ്തത്.

കഥയിലുള്ള സംഭവം എവിടെ നടക്കുന്നു എപ്പോൾ നടക്കുന്നു എന്നതിന് ഒരു പ്രസക്തിയുമില്ല എന്ന് ഇറങ്ങുന്നതിനു മുൻപേ പറഞ്ഞിരുന്നു. അത്‌ സത്യമാണ് എന്ന് സിനിമ കണ്ടപ്പോൾ കൂടുതൽ മനസ്സിലായി. ഇത് നമ്മളുള്ള ഇടങ്ങളിൽ എവിടെയും സംഭവിക്കാം അല്ലെങ്കിൽ ഒരുപാട് പേർക്ക് സംഭവിച്ചിട്ടുള്ള കാര്യങ്ങളുമാണ് സിനിമ പറഞ്ഞുവെക്കുന്നതും. കൊലപാതങ്ങളും, അക്രമങ്ങളും, പീഡനങ്ങളും നമ്മൾ സ്ഥിരം കേട്ട് വരുന്ന,കണ്ട് വരുന്ന ഒന്നായി മാറി കഴിഞ്ഞു.തുടരുകയും ചെയ്യുന്നുണ്ട്.

ഇതൊക്കെ ആര് ചെയ്യുന്നു, എന്തിന് ചെയ്യുന്നു, ആർക്ക് വേണ്ടി ചെയ്യുന്നു, എന്ന ചോദ്യങ്ങൾ ചോദിക്കുമ്പോൾ നടന്ന സംഭവങ്ങളുടെ പുറകെ പോകേണ്ടതായി വരും. അങ്ങനെ പോകുകയും ആ ചോദ്യങ്ങൾക്കുള്ള ഉത്തരം നമുക്ക് മുന്നിൽ നിരത്തി അതിലെ നന്മയും തിന്മയും വേർതിരിച്ചു തരുകയും, നമ്മുടെ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളെ കൃത്യമായി പറയുകയും, ചൂണ്ടികാട്ടുകയും, അതിൽ തന്നെ മനുഷ്യരുടെയും സോഷ്യൽ മീഡിയകളുടെയും പങ്കു പുറത്ത് വലിച്ചിടുകയും, അതിൽ ജനങ്ങളായ നമ്മൾ വിഡ്ഢികളായി മാറുകയും, ആ വിഡ്ഢിത്തത്തെ ചൂഷണം ചെയ്യുന്ന രാഷ്ട്രീയ പാർട്ടികളെ പുറത്ത് കൊണ്ടുവരുകയും അവരുടെ മുഖം മൂടികൾ തുറന്ന് കാട്ടുകയുമൊക്കെ സിനിമ നമുക്ക് വേണ്ടി, കാണുന്ന പ്രേക്ഷകർക്ക് വേണ്ടി കാണിച്ചു തരുകയും തുറന്ന് വെച്ച് തരുകയും ചെയ്യുമ്പോൾ ആർക്കാണ് കാണാതിരിക്കാനാകുക.

ഏതൊരു മനുഷ്യന്റെ ജീവിതത്തിലൂടെയും കടന്ന് പോകുന്ന നിമിഷങ്ങളിലൂടെയുമൊക്കെയാണ് സിനിമയും പോകുന്നത്. അതുകൊണ്ട് തന്നെ ഈ സിനിമ നമുക്ക് ഓരോരുത്തർക്കും നേരെ ചൂണ്ടുന്ന ചൂണ്ടുവിരൽ തന്നെയാണ്. സിനിമ ഇറങ്ങുന്നതിനു മുൻപ് പറഞ്ഞ കാര്യങ്ങളും സിനിമ കണ്ട് കഴിഞ്ഞപ്പോഴും ഇപ്പോൾ എല്ലാം വ്യക്തമായി. അതെ ഇത് പറയേണ്ട, കാണേണ്ട, ശബ്ദമുയർത്തേണ്ട, സിനിമ തന്നെയാണ്.

ഒട്ടും മടുപ്പില്ലാതെ ത്രില്ലോട് കൂടി കണ്ടിരിക്കാം. ഓരോ സീനുകളും ഓരോ ഡയലോഗുകളും ഒന്നിനൊന്നു മെച്ചം തന്നെയായിരുന്നു. പതുക്കെ പോകേണ്ടിടത്ത് പതുക്കെ പോയും വേഗതയിൽ പോകേണ്ട സ്ഥലത്ത് വേഗതയിൽ തന്നെ പോയിട്ടുണ്ട്. ഓരോന്നും കൃത്യമായി തന്നെ place ചെയ്തിട്ടുമുണ്ട്. നിർമാതാവ് പറഞ്ഞ പോലെ എവിടെയും ഒന്നിന്റെയും കുറവില്ലാതെ ചെയ്യാൻ ശ്രെമിച്ചിട്ടുണ്ട് എന്നല്ല അതങ്ങനെ ചെയ്തതിന്റെ ഫലം സിനിമയിൽ നിന്നും കാണാം. അത്‌ ഓരോ സീനുകളിൽ ആയാലും സിനിമയുടെ വലിപ്പത്തിൽ ആയാലും.

ഈ പോരാട്ടം ഇവിടെ അവസാനിക്കുന്നില്ല. നിങ്ങൾ ട്രൈലറിലും ടീസറിലും കണ്ട സീനുകൾ അത്‌ ജനഗണമന രണ്ടിലെ സീനുകൾ ആണ്. അതിൽ ആലോചിക്കുന്ന സീനുകൾ ഇല്ലേ അതാണ് ഒന്നിൽ ഉള്ളത്. ആ ആലോചന കണ്ട് കനൽ എരിഞ്ഞു നിൽക്കുകയാണ്. ആ കനൽ എരിയാൻ കാരണമായ രണ്ടാം പാർട്ട് അല്ലെങ്കിൽ കനൽ ആളികത്താൻ കെൽപ്പുള്ള രണ്ടാം പാർട്ടിനായി കാത്തിരിക്കുന്നു. ഇങ്ങനെ ഒരു സിനിമ തന്നതിന് ചിന്തിപ്പിക്കാനും കയ്യടിക്കാനും ചോദ്യങ്ങൾ ഉയരാനും ഒക്കെ ഇടയാക്കിയതിനു അണിയറക്കാർക്കും മുൻ നിര പ്രവർത്തകർക്കും എല്ലാവർക്കും നന്ദി. രണ്ടാം പാർട്ടും ഇനി വരാൻ പോകുന്ന സിനിമകളും ഇതിനേക്കാൾ ഗംഭീരമാകട്ടെ എന്നാശംസിക്കുന്നു

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.