...
Home Entertainments എല്ലാം ശരിയാകും: ഇടത് വിരുദ്ധത നിറച്ച ‘സന്ദേശം’ സിനിമയുടെ ഏറ്റവും പുതിയ പതിപ്പ്

എല്ലാം ശരിയാകും: ഇടത് വിരുദ്ധത നിറച്ച ‘സന്ദേശം’ സിനിമയുടെ ഏറ്റവും പുതിയ പതിപ്പ്

ഇടതുവിരുദ്ധത നിറഞ്ഞൊരു സിനിമ മാർക്കറ്റ് ചെയ്യാൻ അവർ എത്ര കൃത്യമായാണ് ഹൃദയപൂർവ്വം പോലെയൊരു ക്യാമ്പയിനിനെ ഉപയോഗിച്ചിരിക്കുന്നത്.

329

| എആർവി അഞ്ചൽ

1991ൽ ഇറങ്ങി, ഇപ്പോഴും ആരാഷ്ട്രീയ വാദികൾ ആഘോഷമാക്കി കൊണ്ട് നടക്കുന്ന ശ്രീനിവാസൻ എഴുതി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത “സന്ദേശം” എന്ന സിനിമയുടെ ഏറ്റവും പുതിയ പതിപ്പായി വേണം ആ സിനിമ ഇറങ്ങി 30 വർഷങ്ങൾക്ക് ശേഷം തീയറ്ററിൽ എത്തിയിരിക്കുന്ന “എല്ലാം ശരിയാകും” എന്ന ജിബു ജേക്കബ്ബ് സിനിമയേയും കാണാൻ.

അരാഷ്ട്രീയ വാദവും ഇടതു വിരുദ്ധതയും സിനിമയിൽ ആവോളം നിറച്ചിട്ട് സിനിമ മാർക്കറ്റ് ചെയ്യാൻ ഡി വൈ എഫ് ഐ യുടെ പൊതിച്ചോർ വിതരണത്തെ കുറിച്ചും പാർട്ടിയിൽ ജനങ്ങൾക്കുള്ള വിശ്വാസത്തെക്കുറിച്ചുമൊക്കെ ആസിഫ് അലിയേ കൊണ്ട് മാസ്സ് ഡയലോഗൊക്കെ പറയിച്ചിട്ടുണ്ട്. സിനിമ കാണാത്ത സഖാക്കൾ അതൊക്കെ സ്റ്റാറ്റസ് ഇട്ട് നിറയ്ക്കുന്നുമുണ്ട്.

ഇടതുവിരുദ്ധത നിറഞ്ഞൊരു സിനിമ മാർക്കറ്റ് ചെയ്യാൻ അവർ എത്ര കൃത്യമായാണ് ഹൃദയപൂർവ്വം പോലെയൊരു ക്യാമ്പയിനിനെ ഉപയോഗിച്ചിരിക്കുന്നത്. പണ്ട് സന്ദേശം സിനിമ പറഞ്ഞു വച്ച ഒരു സമവാക്യമുണ്ടല്ലോ, ഇവിടുത്തെ ഇടതും വലതുമൊക്കെ കണക്കാണ്, സ്വന്തം കുടുംബം നോക്കി ജീവിച്ചാൽ അവനവന് കൊള്ളാം എന്നുള്ള പ്രിവിലേജ്ഡ് അപ്പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ്.

അതേ വീഞ്ഞിനെ പുതിയ കുപ്പിയിലേക്ക് നിറച്ച് വെച്ചൊരു ടെലിവിഷൻ സീരിയലാണ് “എല്ലാം ശെരിയാകും ” എന്ന് വേണമെങ്കിൽ ചുരുക്കി പറയാം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.