...
Home Entertainments ദി ടീച്ചർ: ത്രില്ലർ സിനിമയുമായി മലയാളത്തിൽ അമല പോൾ

ദി ടീച്ചർ: ത്രില്ലർ സിനിമയുമായി മലയാളത്തിൽ അമല പോൾ

" ദി ടീച്ചർ " ഡിസംബർ രണ്ടിന് സെഞ്ച്വറി ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു. നടിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ചാണ് ഇന്ന് റിലീസ് തീയതി പ്രഖ്യാപിച്ചത്.

202

മലയാളത്തിൽ അമല പോളിനെ കേന്ദ്ര കഥാപാത്രമാക്കി അതിരൻ എന്ന ചിത്രത്തിനു ശേഷം വിവേക് കഥയെഴുതി സംവിധാനം ചെയ്യുന്ന ” ദി ടീച്ചർ ” ഡിസംബർ രണ്ടിന് സെഞ്ച്വറി ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു. നടിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ചാണ് ഇന്ന് റിലീസ് തീയതി പ്രഖ്യാപിച്ചത്.

ചെമ്പൻ വിനോദ് ജോസ്, ഹക്കീം ഷാജഹാൻ, പ്രശാന്ത് മുരളി,നന്ദു, ഹരീഷ് പേങ്ങൻ,മഞ്ജു പിള്ള,അനുമോൾ, മാലാ പാർവ്വതി,വിനീത കോശി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.വരുൺ ത്രിപുരനേനി, അഭിഷേക് രാമിശെട്ടി,ജി പൃഥ്വിരാജ് എന്നിവർ നട്ട് മഗ് പ്രൊഡ്ക്ഷൻസിന്റെ ബാനറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം വി.ടി.വി. ഫിലിംസ് നിർമ്മിക്കുന്നു.

അനു മൂത്തേടത്ത് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. പി വി ഷാജി കുമാർ, വിവേക് എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. അൻവർ അലി, യുഗഭാരതി എന്നിവരുടെ വരികൾക്ക് ഡോൺ വിൻസെന്റ് സംഗീതം പകരുന്നു.എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-ജോഷി തോമസ് പള്ളിക്കൽ, ക്രിയേറ്റീവ് പ്രൊഡ്യൂസർ-ജോവി ഫിലിപ്പ്, പ്രൊഡക്ഷൻ കൺട്രോളർ-വിനോദ് വേണുഗോപാൽ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.