ലഹരി; പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും ചതിക്കുഴികൾ ഒരുപാടുണ്ട്

ഇവൻറെ കയ്യിൽ മയക്കുമരുന്നുണ്ടോ എന്നുള്ള വിവരവും ഇവൻ പോലീസിന്റെയും എക്സൈസിന്റെയും നോട്ടപ്പുള്ളി ആണോ എന്നുള്ള കാര്യവും ഒരുപക്ഷേ ആ പെൺകുട്ടി അറിഞ്ഞിരിക്കണമെന്നില്ല.

| അനിൽ വി ഉല്ലല

എം.ഡി.എം.എയുമായി യുവതിയും യുവാവും കഴിഞ്ഞ ദിവസമാണ് പോലീസ് പിടിയിലായത് . ഇവരിൽ നിന്ന് 6.6 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുകയുണ്ടായി. തൊടുപുഴ പെരുമ്പിള്ളിച്ചിറ സ്വദേശി യൂനസ്, കോതമംഗലം നെല്ലിക്കുഴി സ്വദേശി അക്ഷയ എന്നിവരാണ് പിടിയിലായത്. തൊടുപുഴയിലെ ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്. വളരെ കാലമായി നഗരത്തിലെ കോളജ് വിദ്യാർഥികൾക്ക് ലഹരി എത്തിച്ചു കൊണ്ടിരുന്നവരാണ് ഇവരെന്ന് പൊലീസ് പറയുന്നു.

ലഹരി വില്പന നടത്തുന്ന യുവാക്കൾ വളരെ ആർഭാടകരമായ ജീവിതമാണ് സമൂഹത്തിൽ നയിക്കുന്നത്. വിലകൂടിയ മൊബൈൽ ഫോണുകൾ, പെൺകുട്ടികളെ ഹരം കൊള്ളിക്കുന്ന ന്യൂതന സാങ്കേതികവിദ്യയുള്ള ബൈക്കുകൾ, ബ്രാൻഡഡ് ചെരുപ്പുകൾ ഷർട്ടുകൾ, ജീൻസുകൾ, മറ്റ് ആക്സസറീസുകൾ, കൈയ്യിൽ ഇഷ്ടം പോലെ പണം, വിപുലവും ശക്തവുമായ സുഹൃത്ത് വലയങ്ങൾ.

ഇൻസ്റ്റയിലും ഫെയ്സ്ബുക്കിലും സിനിമ നടന്മാരെ പോലും തോൽപ്പിക്കുന്ന തരത്തിൽ ഫോട്ടോഷൂട്ട് ചെയ്തു കൊണ്ടുള്ള പ്രദർശനങ്ങൾ, സാമാന്യ ഗതിക്ക് ഏതെങ്കിലും ദുർബല സാഹചര്യത്തിൽ ജനിച്ചു വളർന്ന ഒരു പെൺകുട്ടി വീണ് പോവാൻ ഈ ആകർഷണങ്ങളൊക്കെ ധാരാളം മതി.

അതുകൊണ്ട് കേരളത്തിലെ ഓരോ പെൺകുട്ടികൾക്കും രക്ഷിതാക്കൾക്കും ഈ സംഭവം ഒരു താക്കീത് ആണ് . ഓരോ പെൺകുട്ടികളുടെയും ആൺ കുട്ടികളുടെയും സൗഹൃദങ്ങളെ കൃത്യമായി മാതാപിതാക്കൾ നിരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്യുക . അവർ എവിടെ പോകുന്നു എന്ന് കൃത്യമായി അറിഞ്ഞിരിക്കുക . അവരുടെ പെരുമാറ്റത്തിലുള്ള അസ്വാഭാവികതകളെ നിരീക്ഷിക്കുക .

സ്വഭാവ വൈകല്യങ്ങളെ തിരിച്ചറിയുക ഇല്ലെങ്കിൽ പ്രണയം നടിച്ച് പറഞ്ഞ് പ്രലോഭിപ്പിച്ച് ഓരോ പെൺകുട്ടികളെയും ഇവന്മാർ ഓരോ ലോഡ്ജ് മുറികളിലും കൊണ്ടുപോയി കാമകേളികൾക്ക് വിധേയമാക്കും. ഇവൻറെ കയ്യിൽ മയക്കുമരുന്നുണ്ടോ എന്നുള്ള വിവരവും ഇവൻ പോലീസിന്റെയും എക്സൈസിന്റെയും നോട്ടപ്പുള്ളി ആണോ എന്നുള്ള കാര്യവും ഒരുപക്ഷേ ആ പെൺകുട്ടി അറിഞ്ഞിരിക്കണമെന്നില്ല.

അവൾ അവൻറെ പ്രണയത്തിൽ വിശ്വസിച്ചാണ് ഇല്ലെങ്കിൽ അവൻ പറഞ്ഞു വിശ്വസിപ്പിച്ച് ആയിരിക്കും ആ ലോഡ്ജ് മുറിയിലേക്ക് ആ കുട്ടിയെ കൂട്ടിക്കൊണ്ടുവന്നത്. വിലകൂടിയ ആഡംബര കാറുകൾ മാറിമാറി വാടകയ്ക്ക് എടുത്ത് നടത്തുന്ന ഉല്ലാസ സവാരികളിൽ പലപ്പോഴും പെൺകുട്ടികളും പെട്ടു പോകാറുണ്ട് ഇത് ഡ്രഗ്സ് കടത്തുന്നതിനുള്ള ഒരു മറ മാത്രമാണ്.

കൂടെ പോകുന്ന കുട്ടികൾ ചതിയിലാണ് അകപ്പെട്ടിരിക്കുന്നതെന്നുള്ള വിവരം അവർ അറിയുന്നില്ല. വിലകൂടിയ കാറും വണ്ടിയിൽ പെൺകുട്ടികളും ഉണ്ടെങ്കിൽ പലപ്പോഴും ആ വണ്ടി പോലീസ് ചെക്ക് ചെയ്യാതെ കടത്തിവിടും. അങ്ങനെ പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും ചതിക്കുഴികൾ ഒരുപാടുണ്ട്. അതിൽ അകപ്പെട്ട് വഴിതെറ്റി പോകുന്ന യുവതലമുറയുടെ പ്രതീകമാണവൾ. അവളുടെ കരച്ചിലുകൾ ആവർത്തിക്കാതിരിക്കട്ടെ

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

വെള്ളാപ്പള്ളിയുടെ വിഷനാക്ക് കൊണ്ട് വരുന്ന ഭൂരിപക്ഷ വോട്ടുകൾ ഭരണത്തുടർച്ച ഉറപ്പ് വരുത്തുമെന്ന് പിണറായി കണക്കുകൂട്ടി

| ബഷീർ വള്ളിക്കുന്ന് ഇടതുപക്ഷം ഒരുകാലത്തും കളിക്കാൻ പാടില്ലാത്ത വർഗ്ഗീയ കാർഡാണ് വെള്ളാപ്പള്ളിയോടൊപ്പം കൂടി പിണറായി കളിച്ചത്. പത്ത് വർഷത്തെ സ്വന്തം ഭരണത്തിന്റെ നേട്ടങ്ങളെക്കാൾ അദ്ദേഹത്തിന് വിശ്വാസം വെള്ളാപ്പള്ളി ഒഴുക്കിയ കൊടും വിഷത്തിലായിരുന്നു. അതിനെ ആശ്രയിച്ചു കൊണ്ടുള്ള തെരഞ്ഞെടുപ്പ് പ്രചാരണമാണ് തുടക്കം മുതൽ ആസൂത്രണം ചെയ്തത്. എക്സിറ്റ് പോൾ ഫലം വരുന്നതിന് മുമ്പ് എഴുതിയ കുറിപ്പിലെ വരികൾ...

Keep exploring...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

More News

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...