...
Home Sports ധോണിയേക്കാൾ വലിയൊരു ക്രിക്കറ്റ് താരം ഇന്ത്യയിൽ ഉണ്ടാകില്ല: ഹർഭജൻ

ധോണിയേക്കാൾ വലിയൊരു ക്രിക്കറ്റ് താരം ഇന്ത്യയിൽ ഉണ്ടാകില്ല: ഹർഭജൻ

200 മത്സരങ്ങളിൽ ഒരു ഐപിഎൽ ടീമിന്റെ ക്യാപ്റ്റനാകുന്ന ആദ്യ കളിക്കാരനായി ധോണി അടുത്തിടെ ഐപിഎൽ റെക്കോർഡ് ബുക്കുകളിൽ തന്റെ പേര് രേഖപ്പെടുത്തിയിരുന്നു.

193

ഇന്ത്യയിൽ എംഎസ് ധോണിയേക്കാൾ വലിയൊരു ക്രിക്കറ്റ് താരം ഉണ്ടാകില്ലെന്ന് ഐ പി എല്ലിൽ സിഎസ്കെയിലും ഇന്ത്യൻ ദേശീയ ടീമിലും ധോണിയുടെ സഹതാരമായിരുന്ന സ്‌പിന്നർ ഹർഭജൻ സിംഗ്. ധോണിയുടെ നായകത്വത്തിൽ 2011ൽ ഇന്ത്യ ഏകദിന ലോകകപ്പ് നേടിയിരുന്നു. പിന്നീട് നാല് തവണ ഐപിഎൽ കിരീടം നേടാനും അഞ്ച് തവണ റണ്ണേഴ്‌സ് അപ്പ് ആവാനും ചെന്നൈ സൂപ്പർ കിംഗ്‌സിന് സാധിച്ചിട്ടുണ്ട്.

അതേപോലെ തന്നെ 200 മത്സരങ്ങളിൽ ഒരു ഐപിഎൽ ടീമിന്റെ ക്യാപ്റ്റനാകുന്ന ആദ്യ കളിക്കാരനായി ധോണി അടുത്തിടെ ഐപിഎൽ റെക്കോർഡ് ബുക്കുകളിൽ തന്റെ പേര് രേഖപ്പെടുത്തിയിരുന്നു. ഈ മാസം 21ന് സൺ റൈസേഴ്‌സ് ഹൈദരാബാദിന് എതിരായ സിഎസ്‌കെയുടെ ഹോം മത്സരത്തിന് മുന്നോടിയായി, ധോണിയേക്കാൾ വലിയ ആരാധകവൃന്ദം മറ്റാർക്കും ഇല്ലെന്ന് ഹർഭജൻ സിംഗ് അഭിപ്രായപ്പെട്ടു.

“മഹേന്ദ്ര സിംഗ് ധോണി – അത് ഒരാൾ മാത്രമാണ്. ഇന്ത്യയിൽ ഇപ്പോൾ അദ്ദേഹത്തേക്കാൾ വലിയ ക്രിക്കറ്റ് താരം ഉണ്ടാവില്ല. ആർക്കെങ്കിലും ഇനി അദ്ദേഹത്തേക്കാൾ കൂടുതൽ റൺസ് നേടാം, മറ്റാർക്കെങ്കിലും അദ്ദേഹത്തേക്കാൾ കൂടുതൽ വിക്കറ്റുകൾ നേടാം, പക്ഷെ അപ്പോഴും അദ്ദേഹത്തെക്കാൾ വലിയ ആരാധകവൃന്ദം മറ്റാർക്കും ഇല്ല,” ഹർഭജൻ സ്‌റ്റാർ സ്‌പോർട്‌സിൽ സംസാരിക്കവെ പറഞ്ഞു.

“ധോണി തന്റെ ഈ ആരാധകരെ ഹൃദയത്തോട് ചേർത്ത് സ്വീകരിച്ചു, ഇതോടൊപ്പം സഹതാരങ്ങളെയും അദ്ദേഹം ബഹുമാനിക്കുന്നു. മറ്റുള്ളവരെ ഭ്രാന്തരാക്കും വിധം വളരെയധികം സ്നേഹത്തോടും വികാരത്തോടും കൂടിയാണ് അദ്ദേഹം നടക്കുന്നത്, എന്നാൽ ധോണി ഈ സ്നേഹവും വികാരവും 15 വർഷമായി തന്റെ ഹൃദയത്തിൽ വഹിച്ചു, അദ്ദേഹം ഇപ്പോഴും ഒട്ടും മാറിയിട്ടില്ല.” ഹർഭജൻ ചൂണ്ടിക്കാട്ടി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.