| സുനില്‍ മാന്നനൂര്‍
മലയാളത്തിൽ അധികം നടന്മാർക്കൊന്നും ലഭിക്കാത്ത ഭാഗ്യം കരിയറിന്റെ തുടക്കത്തിൽ തന്നെ ലഭിച്ച നടനാണ് വിനീത്. മറ്റൊന്നുമല്ല,അഭിനയിക്കാൻ തുടങ്ങിയ സമയത്ത് ഇൻഡസ്ട്രിയിലെ ഏറ്റവും പ്രഗത്ഭരായ സംവിധായകർക്കൊപ്പം സഹകരിക്കാൻ സാധിച്ചു എന്നതാണ് വിനീതിന്റെ ഭാഗ്യം,ഒരു പക്ഷേ ഇത്രക്ക് Prominent ആയ സംവിധായകർക്കൊപ്പം കരിയറിന്റെ തുടക്കത്തിൽ,Through Out അഭിനയിക്കാൻ സാധിച്ച അഭിനേതാക്കൾ മലയാളത്തിൽ കുറവായിരിക്കും.
അഭിനയിക്കാൻ തുടങ്ങിയ കാലം മുതൽക്ക് വിനീത് സഹകരിച്ച സംവിധായകരുടെ ലിസ്റ്റ് എടുത്ത് നോക്കിയാൽ ശരിക്കും അത്ഭുതമാണ് നമുക്ക് തോന്നുക,ഐ.വി.ശശിയുടെ ഇടനിലങ്ങളിൽ എന്ന സിനിമ വഴി മലയാളത്തിൽ അരങ്ങേറിയ വിനീത് പിന്നീടങ്ങോട്ടുള്ള 5 കൊല്ലം കൊണ്ട് അഭിനയിച്ചത് ഹരിഹരൻ,ഭദ്രൻ,ഭരതൻ,പത്മരാജൻ,പി.ജി.വിശ്വംഭരൻ,പ്രതാപ് പോത്തൻ,തമ്പി കണ്ണന്താനം,കെ.പി.കുമാരൻ പോലുള്ള ലെജന്റുകളുടെ കൂടെയാണ്. 90കൾക്ക് ശേഷവും ആ ലിസ്റ്റ് വളരുകയാണ് ഉണ്ടായത്.
കമൽ,സത്യൻ അന്തിക്കാട്,ലെനിൻ രാജേന്ദ്രൻ,പ്രിയദർശൻ,സിബി മലയിൽ,സിദ്ധിഖ് ലാൽ,ഫാസിൽ,ജയരാജ് തുടങ്ങി ഇൻഡസ്ട്രിയിലെ തന്നെ മികച്ച സംവിധായകർക്കൊപ്പം ഈ കാലയളവിൽ അഭിനയിക്കാൻ വിനീതിന് ഭാഗ്യം സിദ്ധിച്ചു. മലയാളത്തിൽ ഡിമാൻഡ് ഒന്നിടിഞ്ഞപ്പോഴാണ് വിനീത് നേരെ തമിഴിലേക്ക് ചേക്കേറുന്നത്.
തകര എന്ന മലയാളം സിനിമയുടെ തമിഴ് പതിപ്പ് ആവാരം പൂ വഴിയാണ് തമിഴിൽ വിനീത് അരങ്ങേറ്റം കുറിക്കുന്നത്. ആ സിനിമ തമിഴ്നാട്ടിൽ സാമ്പത്തിക വിജയം നേടുകയുണ്ടായി.തുടർന്ന് നായകതുല്യ വേഷത്തിലും സഹനടന്റെ വേഷത്തിലും വിനീത് തമിഴിലും അഭിനയിച്ചു. വിനീത് നായകനായി അഭിനയിച്ച കാതൽ ദേശം,മെയ് മാതം എന്നീ സിനിമകൾക്കെല്ലാം തമിഴിൽ മികച്ച പ്രേക്ഷക സ്വീകാര്യത നേടാൻ സാധിച്ചു.
2000ത്തിന് ശേഷം ഇങ്ങോട്ട് മലയാളത്തിൽ നായകവേഷങ്ങൾക്ക് ഇടിവ് വന്നെങ്കിലും ചെറുതും വലുതുമായ വേഷങ്ങൾ വഴി വിനീത് തെന്നിന്ത്യൻ സിനിമകളിൽ തന്റെ സാന്നിധ്യം അറിയിച്ചുകൊണ്ടേയിരുന്നു. ഇടക്ക് എലൈറ്റ് ക്ലാസ് റോളുകളിലേക്കും സൈക്കോപാത്ത് വേഷങ്ങളിലേക്കും നൃത്തപ്രധാന്യമുള്ള റോളുകളിലേക്കും മാത്രം Typecast ചെയ്യപ്പെടുന്ന പ്രതിഭാസവും വിനീതിന്റെ കരിയറിൽ ഉണ്ടായി.
അതിനിടയിലാണ് 10 വർഷം മുന്നേ ബാവുട്ടിയുടെ നാമത്തിൽ എന്ന സിനിമയും അതിലെ വിനീതിന്റെ പ്രകടനവും വളരെ ആകസ്മികമായി കാണാനിട വരുന്നത്, വിനീത് എന്ന നടനിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത വിധമുള്ള Tremendous പെർഫോമൻസാണ് ആ സിനിമയിലെ സതീശൻ എന്ന കഥാപാത്രത്തിൽ കാണാൻ കഴിഞ്ഞത്. Comfortzone Actor എന്ന ലേബലിൽ വീർപ്പുമുട്ടിയിരുന്ന വിനീതിനെ പോലൊരു നടനിൽ നിന്ന് ഒരിക്കലും Expect ചെയ്യാത്ത രീതിക്കുള്ള പെർഫോമൻസ്. ആ സിനിമ ഇറങ്ങി ഏതാണ്ട് 10 വർഷം പിന്നിട്ടിരിക്കുന്നു.നിർഭാഗ്യവശാൽ ആ സിനിമക്ക് ശേഷം മലയാളസിനിമ ഈ നടനെ കാര്യമായി പരിഗണിച്ചില്ല എന്നത് ഖേദകരമായ വസ്തുത തന്നെയാണ്. !!!
നടനെന്ന നിലക്ക് തീർച്ചയായും പരിമിതികൾ ഉള്ള നടൻ തന്നെയാണ് വിനീത്,പക്ഷേ ഒരിക്കലും ഒരു മോശം നടനുമല്ല അദ്ദേഹം. സർഗ്ഗവുംചമ്പക്കുളം തച്ചനും പരിണയവും കാബൂളിവാലയും മാനത്തെ വെള്ളിത്തേരുമെല്ലാം ഇന്ന് കാണുമ്പോഴും മറ്റൊരു അഭിനേതാവിനെ,വിനീതിന്റെ സ്ഥാനത്ത് Replace ചെയ്ത് ചിന്തിക്കാൻ പോലും തോന്നാറില്ല. മഴവില്ലിലെ റോൾ വിനീതിന് മാത്രം പറ്റുന്ന വേഷമാണ്. ഡാർലിംഗ് ഡാർലിംഗിൽ കുഞ്ചാക്കോ ബോബൻ അഭിനയിക്കേണ്ടിയിരുന്ന വേഷമാണ് വിനീത് അവസാനനിമിഷം വന്നഭിനയിച്ചത്, തന്നാലാവും വിധം ആ റോളും വിനീത് മികവുറ്റതാക്കി.
ചതിക്കാത്ത ചന്തുവിലെ ഹ്യൂമർ ടച്ചുള്ള റോളും വിനീത് കാര്യമായ കേടുപാടുകൾ ഇല്ലാതെ അഭിനയിച്ചു ഫലിപ്പിച്ച വേഷമാണ്പാച്ചുവും അത്ഭുതവിളക്കും തീയേറ്ററിൽ നിന്ന് കണ്ടപ്പോഴേ നല്ല സന്തോഷം തോന്നി. എത്ര കാലങ്ങൾക്ക് ശേഷമാണ് നടനെന്ന നിലക്ക് വിനീത് വീണ്ടും പരീക്ഷിക്കപ്പടുന്നത്. പ്രതിഭയുണ്ടായിട്ടും ഡബിങ് ആർട്ടിസ്റ്റ് എന്ന രീതിയിൽ മാത്രം വിനീതിന്റെ പോലൊരു നടൻ ഇൻഡസ്ട്രിയിൽ ലേബലൈസ് ചെയ്യപ്പെടുന്നത് തീർത്തും ഖേദകരമായി തോന്നിയിരുന്നു.
ഫഹദും നായിക അഞ്ജനയുൾപ്പടെയുള്ളവരെല്ലാം സിനിമയിൽ തകർത്തഭിനയിച്ചിട്ടും പാച്ചുവിൽ ഏറ്റവും ഇഷ്ടപ്പെട്ട പ്രകടനം വിനീതിന്റെ റിയാസ് ആയിരുന്നു. പ്രത്യേകിച്ച് ആ കഥാപാത്രം ക്ഷോഭിക്കുന്നിടത്ത്.. വിധേയപ്പെടുന്നിടത്ത്,ഇരുത്തം വന്നൊരു നടനെ പോലെ..ആ കഥാപാത്രം ആവശ്യപ്പെടുന്ന സ്വഭാവികതയും തനിമയും നൽകി വിനീത് തന്നെയേൽപ്പിച്ച റോൾ മികവുറ്റതാക്കി. ഇങ്ങനെ മനസ്സ് നിറക്കുന്ന ഒരു പ്രകടനം പുള്ളി സമ്മാനിച്ചിട്ട് എത്ര കാലമായി എന്നാണ് തീയേറ്ററിൽ നിന്ന് ഈ സിനിമ കണ്ടിറങ്ങുന്ന വേളയിൽ ആദ്യം ആലോചിച്ചത്. എന്ത് മനോഹരമായിട്ടാണ് അയാൾ അഭിനയിക്കുന്നത് .
ഫഹദ് അഭിനയിക്കുന്ന പവൻ കുമാർ സിനിമ ധൂമത്തിലും മികച്ചൊരു റോൾ വിനീതിന് ഉണ്ടെന്നറിഞ്ഞു. നല്ല റോളുകൾ വിശ്വസിച്ചേല്പിച്ച വേളയിലെല്ലാം,ആ വിശ്വാസം കാത്തുസൂക്ഷിച്ച പാരമ്പര്യമേ ഈ നടനുള്ളൂ. പാച്ചുവും അത്ഭുതവിളക്കുമെന്ന സിനിമയും ഇതിലെ വിനീതിന്റെ പ്രകടനവും ഈ വിശ്വാസത്തെ ഒരിക്കൽ കൂടി അടിവരയിട്ട് ഊട്ടിയുറപ്പിക്കുന്നു. ഇയാളെ ഇനിയും നമുക്ക് ആവശ്യമുണ്ട് .
( കടപ്പാട്- Malayalam Movie & Music DataBase (m3db))



