...
Home Entertainments മലയാളത്തിൽ ഇങ്ങനൊന്ന് ഇതാദ്യം; ‘എക്സിറ്റ്’ ട്രെയ്‍ല‍ർ റിലീസ് ചെയ്തു

മലയാളത്തിൽ ഇങ്ങനൊന്ന് ഇതാദ്യം; ‘എക്സിറ്റ്’ ട്രെയ്‍ല‍ർ റിലീസ് ചെയ്തു

തൊണ്ണൂറുകളിലെ മലയോര ഗ്രാമത്തിലെ ഒരു ബംഗ്ലാവിൽ ഒരു രാത്രി അകപ്പെട്ടു പോവുന്ന നാല് ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്.

268

വിശാഖ് നായരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഷഹീൻ സംവിധാനം ചെയ്യുന്ന മലയാളത്തിലെ ആദ്യ ഫോക്സി ആക്ഷൻ സർവൈവൽ ത്രില്ലർ ‘എക്സിറ്റ്’ന്റെ ട്രെയ്‍ല‍ർ പുറത്തുവിട്ടു. മഞ്ജു വാര്യരുടെ ഫേസ് ബുക്ക്‌ പേജിലൂടെയാണ് ചിത്രത്തിന്റെ ട്രെയ്‍ല‍ർ റിലീസ് ചെയ്തത്. മാർച്ച്‌ എട്ടിനാണ് ചിത്രം റിലീസിനെത്തുന്നത്. ചങ്ങലയിൽ പൂട്ടിയിട്ട വിചിത്രമായ രൂപവും മൃഗ സമാനമായ പ്രകൃതവുമുള്ളയാളാണ് ചിത്രത്തിലെ വിശാഖിന്റെ കഥാപാത്രം.

സംഭാഷണമില്ലാതെ, അനിമൽ ഫ്‌ളോയിൽ സഞ്ചരിക്കുന്ന കഥാപാത്രവുമായി എത്തുന്ന എക്സിറ്റ് ഒറ്റ രാത്രിയിൽ നടക്കുന്ന കഥയാണ് പറയുന്നത്. മലയാളത്തിന് പുറമേ തമിഴിലും സിനിമ റിലീസ് ചെയ്യുന്നുണ്ട്. നവാഗതനായ അനീഷ് ജനാർദ്ദനനാണ് തിരക്കഥ. തൊണ്ണൂറുകളിലെ മലയോര ഗ്രാമത്തിലെ ഒരു ബംഗ്ലാവിൽ ഒരു രാത്രി അകപ്പെട്ടു പോവുന്ന നാല് ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്.

വിശാഖിനോടൊപ്പം തമിഴ് നടൻ ശ്രീറാം, വൈശാഖ് വിജയൻ, ആഷ്ലിൻ ജോസഫ്, പുതുമുഖം ശ്രേയസ്, ഹരീഷ് പേരടി, റെനീഷ റഹ്മാൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ‘പസംഗ’ എന്ന തമിഴ് ചിത്രത്തിലൂടെ ദേശീയ പുരസ്കാരം ലഭിച്ച താരമാണ് ശ്രീരാം. ബ്ലൂം ഇന്റർനാഷണലിൻ്റെ ബാനറിൽ വേണുഗോപാലകൃഷ്ണനാണ് എക്സിറ്റ് നിർമ്മിക്കുന്നത്.

ഛായാഗ്രഹണം – റിയാസ് നിജാമുദ്ദീൻ, എഡിറ്റിങ് – നിഷാദ് യൂസഫ്, പ്രൊഡക്ഷൻ കൺട്രോളർ – ജാവേദ് ചെമ്പ്, സംഗീതം – ധനുഷ് ഹരികുമാർ, വിമൽജിത്ത് വിജയൻ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, കലാസംവിധാനം – എം.കോയാസ്, കോസ്റ്റ്യൂം ഡിസൈൻ – ശരണ്യ ജീബു, മേക്കപ്പ് – സുരേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ഫൈസൽ ഷാ, അസോസിയേറ്റ് ഡയറക്ടർ – അമൽ ബോണി, ഡി.ഐ – ജോയ്നർ തോമസ്, ആക്ഷൻ – റോബിൻച്ചാ, പി.ആർ.ഒ – മഞ്ജു ഗോപിനാഥ്. ഡിസൈൻസ് – യെല്ലോ ടൂത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.