മലയാള സിനിമയിലെ യുവനിര താരങ്ങളിൽ ശ്രദ്ധേയനായ ടോവിനോ തോമസ് ആദ്യമായി ഒരു സിനിമയിൽ മൂന്നു വേഷങ്ങളിൽ അഭിനയിക്കുന്നു. ഹിറ്റായി മാറിയ മിന്നൽ മുരളിക്ക് ശേഷം ടോവിനോ അഭിനയിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് അജയന്റെ രണ്ടാം മോഷണം.
മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന സിനിമയിയുടെ രണ്ടാംഘട്ട ചിത്രീകരണമാണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്. ടോവിനോക്കൊപ്പം തെലുങ്കിലെ പ്രശസ്ത നടി കൃതി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നീ മൂന്നു നായികമാർ അണിനിരക്കും.
ജിതിൻലാൽ സംവിധാനം ചെയ്യുന്ന സിനിമയിൽ മണിയൻ,അജയൻ,കുഞ്ഞിക്കേളു എന്നിങ്ങനെ വ്യത്യസ്തങ്ങളായ മൂന്ന് കഥാപാത്രങ്ങളെയാണ് ടോവിനോ അവതരിപ്പിക്കുന്നത്. നിർമ്മാണം യു ജി എൻ പ്രൊഡക്ഷക്ഷൻസ്.



