...
Home Entertainments ഉപചാരപൂർവ്വം ഗുണ്ട ജയൻ: പൈസാ വസൂൽ കോമഡി ഫാമിലി ചിത്രം

ഉപചാരപൂർവ്വം ഗുണ്ട ജയൻ: പൈസാ വസൂൽ കോമഡി ഫാമിലി ചിത്രം

സൈജുകുറുപ്പിന്റെ കരിയറിലെ മറ്റൊരു കിടിലൻ വേഷം തന്നെയാണ് ഇതിൽ പിറവി എടുത്തിരിക്കുന്നത്. തനിക്ക് കിട്ടിയ വേഷം പുള്ളി കിടുവാക്കി മാറ്റി.

598

| റെജിൻ ജസ്റ്റസ് മാർക്

ഉപചാരപൂർവ്വം ഗുണ്ട ജയൻ.. വളരെ മികച്ച മറ്റൊരു സിനിമാ അനുഭവം. സിനിമയുടെ Tagline എന്നപോലെ കണ്ടു..ചിരിച്ചു..പക്ഷെ.,പഴയ ഗുണ്ടകളെ കളിയാക്കുന്നില്ല.. കാരണം അത്രമേൽ മികച്ച രീതിയിൽ 2 മണിക്കൂർ 10 മിനുറ്റ് എന്നിലെ പ്രേക്ഷകനെ എന്റർടൈൻ ചെയ്യിപ്പിക്കാൻ ഈ കുഞ്ഞു സിനിമക്ക് സാധിച്ചു എന്നത്കൊണ്ട് തന്നെ.

മിക്ക ആളുകൾക്കും വിവാഹങ്ങൾ അവരുടെ ജീവിതത്തിലെ ഏറ്റവും പിരിമുറുക്കം നിറഞ്ഞ സംഭവങ്ങളായിരിക്കും. ആ സംഭവങ്ങളെ രസകരമായ രീതിയിൽ കോർത്തിണക്കി കൊണ്ട് പോകാൻ കഴിഞ്ഞതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. അരുൺ വൈഗ എന്ന സംവിധായകൻ നല്ല രീതിയിൽ തന്നെ അത് അവതരിപ്പിച്ചു.

സിനിമയിലേക്ക് വന്നാൽ പയ്യെ തുടങ്ങി ട്രാക്കിൽ കേറി രണ്ടാം പകുതി തൊട്ട് അങ്ങനെ ചിരിയുടെ മാലപ്പടക്കം കൊണ്ട് സമ്പന്നമായ ചിത്രം.രണ്ടാം ഹാഫിൽ വരുന്ന ട്വിസ്റ്റ് തന്നെയാണ് ഈ പടത്തിന്റെ കിടു ആയിട്ടുള്ള ഘടകം..വരുന്ന കഥാപാത്രമെല്ലാം നമ്മെ രസിപ്പിച്ചുകൊണ്ട് ഒരു ഗ്രാമീണ പശ്ചാത്തലത്തിൽ ഇങ്ങനെ ഒരു ചിത്രം അടുത്തിടെ കണ്ടിട്ടില്ല.

സിറ്റുവേഷണൽ കോമഡി കൊണ്ട് പലരുടെയും അഴിഞ്ഞാട്ടം തന്നെയാണ് ഈ ചിത്രത്തിൽ. സിനിമയുടെ ജീവനാടിയും അത് തന്നെയാണ്. സൈജുകുറുപ്പിന്റെ കരിയറിലെ മറ്റൊരു കിടിലൻ വേഷം തന്നെയാണ് ഇതിൽ പിറവി എടുത്തിരിക്കുന്നത്. തനിക്ക് കിട്ടിയ വേഷം പുള്ളി കിടുവാക്കി മാറ്റി. പക്ഷെ ഏറ്റവും കൂടുതൽ എന്നെ പൊട്ടിച്ചിരിപ്പിച്ചത് സിജു വിൽസൻ ചെയ്ത ക്യാരക്ടർ തന്നെയാണ്..എന്റെ പൊന്നോ അങ്ങേരുടെ അഴിഞ്ഞാട്ടം തന്നെയാണ് ഈ പടത്തിൽ..വന്നുപോയ എല്ലാവരും നല്ല പെർഫോമൻസ് തന്നെ കാഴ്‌ചവച്ചു.

ദുൽഖർ സൽമാൻ എന്ന പ്രൊഡ്യൂസറിനും WayfarerMovies എന്ന പ്രൊഡക്ഷൻ ടീമിനും നിറഞ്ഞ കയ്യടി..അവരുടെ പ്രൊമോഷൻസ് ഫലം കണ്ടതിന്റെ പ്രതിഫലം കൂടിയാണ് ഈ സിനിമക്ക് കിട്ടുന്ന നല്ല അഭിപ്രായങ്ങൾ..! സിനിമ എന്നെ കാണാൻ പ്രേരിപ്പിച്ച കാര്യം രാവിലെ പത്രത്തിന്റെ കൂടെ കിട്ടിയ ഗുണ്ടാ ജയന്റെ നോട്ടീസ് ആണ്. ഒറ്റവാക്കിൽ പറഞ്ഞാൽ പൈസാ വസൂൽ കോമഡി ഫാമിലി ചിത്രം. കുടുംബമായി പോയാൽ എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.