...
Home Trending ഏകീകൃത സിവിൽകോഡും ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യവും; സംവാദസദസ് 20ന്

ഏകീകൃത സിവിൽകോഡും ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യവും; സംവാദസദസ് 20ന്

ആഗസ്റ്റ് 20 ഞായർ യുകെ സമയം 2 പിഎം നു നടക്കുന്ന പരിപാടിയിൽ പ്രൊഫ. എം എം നാരായണൻ, ഡോ. പ്രേം കുമാർ, അഡ്വ. കെ എസ് അരുൺ കുമാർ തുടങ്ങിയവർ പങ്കെടുക്കുന്നു.

288

ഏകീകൃത സിവിൽ കോഡ് ഇപ്പോൾ ഏറെ ചർച്ചകൾക്ക് വിധേയമാകുന്ന ഒന്നാണ്. യുകെയിലെ പുരോഗമന കലാസാംസ്കാരിക സംഘടനയായ സമീക്ഷ യുകെ ഏകീകൃത സിവിൽ കോഡും ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യവും എന്ന വിഷയത്തിൽ സംവാദസദസ്സ് സംഘടിപ്പിക്കുന്നു.

ആഗസ്റ്റ് 20 ഞായർ യുകെ സമയം 2 പിഎം നു നടക്കുന്ന പരിപാടിയിൽ പ്രൊഫ. എം എം നാരായണൻ, ഡോ. പ്രേം കുമാർ, അഡ്വ. കെ എസ് അരുൺ കുമാർ തുടങ്ങിയവർ പങ്കെടുക്കുന്നു. സൂം മീറ്റിങിലൂടെ ഓൺലൈനായി നടത്തപ്പെടുന്ന പരിപാടിയിൽ ഈ വിഷയത്തിലെ അഭിപ്രായങ്ങളും സംശയങ്ങളുമായി നിങ്ങൾക്കും പങ്കു ചേരാം. സംവാദത്തിന്റെ ഭാഗമാകാൻ ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.