...
Home Entertainments ഉടൽ; മലയാളസിനിമ കണ്ട ഏറ്റവും ബോൾഡായ ഉദ്യമങ്ങളിൽ ഒന്ന്

ഉടൽ; മലയാളസിനിമ കണ്ട ഏറ്റവും ബോൾഡായ ഉദ്യമങ്ങളിൽ ഒന്ന്

ഇന്ദ്രൻസിന്റെ സൈക്കോപ്രകടനം പ്രതീക്ഷിച്ചാണ് ചെന്നത്. ആ പ്രതീക്ഷയ്ക്ക് കോട്ടമൊന്നും പറ്റുന്നില്ല. പ്രേക്ഷകരുടെ സിമ്പതിയും എമ്പതിയും കയ്യടിയും മാക്സിമം പിടിച്ചുപറ്റുന്ന വിധത്തിലാണ് ആ പാത്രസൃഷ്ടിയും

151

| ശൈലൻ

രതിയെയും വയലൻസിനെയും ഇത്രയും ഫലപ്രദമായി ഫ്രെയിം to ഫ്രെയിം വിന്യാസിച്ച സിനിമകൾ മുൻപ് ഉണ്ടായിട്ടുണ്ടോ എന്ന് സംശയം. ചോരയിൽ കുതിർന്നതാണ് പാതിയിലധികം സീനുകൾ.. ഉയിരു മരവിച്ച് പോകുന്ന ഭീതിയിൽ കുതിർക്കുന്നത് അതിലുമധികം.

ഇന്ദ്രൻസിന്റെ സൈക്കോപ്രകടനം പ്രതീക്ഷിച്ചാണ് ചെന്നത്. ആ പ്രതീക്ഷയ്ക്ക് കോട്ടമൊന്നും പറ്റുന്നില്ല. പ്രേക്ഷകരുടെ സിമ്പതിയും എമ്പതിയും കയ്യടിയും മാക്സിമം പിടിച്ചുപറ്റുന്ന വിധത്തിലാണ് ആ പാത്രസൃഷ്ടിയും. പക്ഷെ, ഞെട്ടിച്ചുകളയുന്നതും പടത്തിലുടനീളം തകർത്തുവാരുന്നതും ദുർഗാകൃഷ്ണ എന്ന നടിയാണ്.

ഇത്രയ്ക്ക് തീ ആയുള്ള ഫീമെയിൽക്യാരക്റ്റർ മുൻമാതൃകകൾ ഇല്ലാത്തത്. ധ്യാൻ ശ്രീനിവാസനും കട്ടയ്ക്ക് കട്ട. രണ്ടുപേരുടെയും ഇമേജ് നോക്കാതെയുള്ള ചാവേർ പ്രകടനമാണ് സിനിമയുടെ ഉടൽ. അന്യായ terror ആയ ബാക്ഗ്രൗണ്ട്സ്കോറിംഗ് സ്‌ക്രീനിലെ വയലൻസിനെ വെല്ലും. ഇമ്മായിരി സ്ക്രിപ്റ്റിനും മേക്കിംഗിനും സംവിധായകൻ രതീഷ് രഘുനന്ദൻ ഒരു ബിഗ് ക്ലാപ്പ് അർഹിക്കുന്നു. അത്യാവശ്യം ചങ്കുറപ്പ് ഇല്ലാത്തവർ ആ വഴിക്ക് പോവേണ്ട.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.