...
Home Entertainments വെള്ളരിപ്പട്ടണം; പുതുമകളില്ലാതെ മലയാളത്തിലെ രാഷ്ട്രീയ – തമാശ മലയാള സിനിമകളുടെ ആകെത്തുക

വെള്ളരിപ്പട്ടണം; പുതുമകളില്ലാതെ മലയാളത്തിലെ രാഷ്ട്രീയ – തമാശ മലയാള സിനിമകളുടെ ആകെത്തുക

സന്ദേശം, ഇന്ത്യൻ പ്രണയകഥ, രണ്ട്, തുടങ്ങി നർമ്മ രൂപേണ രാഷ്ട്രീയം സംസാരിച്ച മുഴുവൻ മലയാള സിനിമകളെയും ഈ ഒരു സിനിമയിലേക്ക് എത്തിച്ചിട്ടുണ്ട്. തമാശയുടെ കാര്യം എടുത്താലും ഓർത്തിരിക്കാൻ തക്കതായ ഒന്നും ഇല്ല എന്ന് തന്നെ പറയേണ്ടി വരും.

710

| ശ്യാം സോർബ

മഹേഷ്‌ വെട്ടിയാർ സംവിധാനം ചെയ്ത്, മഞ്ജു വാര്യർ, സൗബിൻ, ആർജ്ജുൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തി തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന സിനിമയാണ് വെള്ളരിപ്പട്ടണം. ഒരു രാഷ്ട്രീയ – തമാശ സിനിമ ആയി ആണ് പ്രേക്ഷകർക്ക് മുമ്പിൽ സംവിധായകൻ സിനിമയെ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിലെയും, കേരള രാഷ്ട്രീയത്തിലെയും വാർത്തയാക്കപ്പെട്ടതും ചർച്ച ചെയ്യപ്പെട്ടതുമായ സംഭവ വികസങ്ങളെ നർമ്മത്തിൽ കലർത്തി സ്‌ക്രീനിൽ അവതരിപ്പിക്കുന്നു.

മേൽപ്പറഞ്ഞ രാഷ്ട്രീയകാഴ്ചകൾ ഒക്കെയും ഒരു പഞ്ചായത്തും, അവിടെ നടക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് മുൻനിർത്തിയും സ്‌ക്രീനിൽ അവതരിപ്പിക്കുമ്പോൾ ഒരു പുതുമയും സംവിധായകനോ തിരക്കഥകൃത്തിനോ അവകാശപ്പെടാൻ ഇല്ല എന്നതാണ് വാസ്തവം. മലയാളത്തിൽ ഇന്നോളം ഇറങ്ങിയ രാഷ്ട്രീയ സിനിമകളുടെ ഒരു ആകെ പകർപ്പ് ആണ് വെള്ളരിപ്പട്ടണം എന്ന് പറയേണ്ടി വരും.

സന്ദേശം, ഇന്ത്യൻ പ്രണയകഥ, രണ്ട്, തുടങ്ങി നർമ്മ രൂപേണ രാഷ്ട്രീയം സംസാരിച്ച മുഴുവൻ മലയാള സിനിമകളെയും ഈ ഒരു സിനിമയിലേക്ക് എത്തിച്ചിട്ടുണ്ട്. തമാശയുടെ കാര്യം എടുത്താലും ഓർത്തിരിക്കാൻ തക്കതായ ഒന്നും ഇല്ല എന്ന് തന്നെ പറയേണ്ടി വരും. അതുകൊണ്ട് തന്നെ ആകണം സിനിമ ഇറങ്ങി കുറച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ തന്നെ തിയേറ്ററുകൾ കാലിയായി തുടങ്ങുന്നത്.

രാഷ്ട്രീയ – തമാശ സിനിമകളെ എന്നും സ്വീകരിച്ച കാണികൾ ആണ് മലയാള സിനിമ പ്രേക്ഷകർ. അത്തരം ഒരു കൂട്ടം കാണികൾക്ക് മുന്നിലേക്ക് ഇത്തരം ഒരു സിനിമ അവതരിപ്പിക്കുമ്പോൾ തിരക്കഥയിലും സംവിധാനത്തിലും അഭിനയത്തിലും പ്രമേയത്തിലും ഒക്കെ ഒരുപാട് ശ്രദ്ധിക്കേണ്ടതുണ്ട്. അഭിനന്ദനം അർഹിക്കുന്ന ഒന്നും തന്നെ സിനിമയിൽ എടുത്തു പറയാൻ ഇല്ല അതിനി അഭിനയം ആയാലും സംവിധാനം ആയാലും സാങ്കേതികവശങ്ങൾ ആയാലും. എന്തായാലും ഉടനെ തന്നെ സിനിമ ഓ.ടി.ടി പ്ലാറ്റഫോംകളിൽ കാണാൻ പറ്റും എന്ന് തോന്നുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.