...
Home Entertainments വരയൻ: സിനിമയുടെ ജോണറിനോട് നീതിപുലർത്തുന്ന വിഷ്വലുകളും ബോറടിപ്പിക്കാത്ത അവതരണവും

വരയൻ: സിനിമയുടെ ജോണറിനോട് നീതിപുലർത്തുന്ന വിഷ്വലുകളും ബോറടിപ്പിക്കാത്ത അവതരണവും

ക്രിമിനലുകൾ വിഹരിക്കുന്ന ഒരു പ്രദേശത്തേക്ക് അവിടുത്തെ പള്ളിയിലെ പുതിയ വികാരി ചാർജ് എടുക്കുകയും തുടർന്ന് അവിടെ വരുന്ന മാറ്റങ്ങളും പ്രശ്നങ്ങളുമാണ് സിനിമ പറയുന്നത്

248

| അമർ നാഥ്‌

ഡാർക്കും ത്രില്ലറും റിയലിസ്റ്റിക്കും തുടർച്ചയായി കണ്ണിനിട്ട് പണി തരുമ്പോൾ സിനിമയെ സിനിമയായി കാണാൻ സാധിക്കുന്ന പാട്ടും തമാശയും സ്വല്പം ഫൈറ്റും ചെറിയൊരു കഥയിൽ ഇഴചേർത്ത് രണ്ടുമണിക്കൂർ മറ്റൊന്നും ചിന്തിക്കാതെ സ്ക്രീനിൽ നോക്കിയിരുത്തുന്ന ആഘോഷമൂഡുള്ള സിനിമയാണ് വരയൻ.

മലയാളസിനിമ ഇതിനകം ഇതുവരെ കാണാത്ത ഓസ്കാർ ലെവൽ കഥയൊന്നുമല്ല ചിത്രം പറയുന്നത്, എന്നാൽ പറയുന്നതെന്തോ അത് പ്രേക്ഷകന് സ്വീകാര്യമാകുന്ന രീതിയിൽ കഥാപാത്രങ്ങളുടെ ഇമോഷൻസ് തൻ്റേത് എന്ന രീതിയിൽ പ്രേക്ഷകന് തോന്നുന്ന തരത്തിൽ ഒരു തട്ടുപൊളിപ്പൻ ചിത്രമാണ് വരയൻ.

ക്രിമിനലുകൾ വിഹരിക്കുന്ന ഒരു പ്രദേശത്തേക്ക് അവിടുത്തെ പള്ളിയിലെ പുതിയ വികാരി ചാർജ് എടുക്കുകയും തുടർന്ന് അവിടെ വരുന്ന മാറ്റങ്ങളും പ്രശ്നങ്ങളുമാണ് സിനിമ പറയുന്നത്, തമാശയുടെ പശ്ചാത്തലത്തിൽ ഒരു ആക്ഷൻ ചിത്രം കഥ പറയുമ്പോൾ ആദ്യാവസാനം രസിപ്പിക്കുന്ന ചിത്രമാണെങ്കിൽ അത് തീയറ്ററിൽ നിറഞ്ഞ കൈയടിയോടെ കണ്ടു തീർക്കാം, വരയൻ അത്തരമൊരു ചിത്രമാണ്.

സിനിമയുടെ ജോണറിനോട് നീതിപുലർത്തുന്ന വിഷ്വലുകളും ബോറടിപ്പിക്കാത്ത അവതരണവും സിജു ഉൾപ്പെടെ നല്ല അഭിനേതാക്കളുടെ രസിപ്പിക്കുന്ന പ്രകടനവുമൊക്കെയായ് വരയൻ ടിക്കറ്റ് എടുത്താൽ നിരാശപ്പെടേണ്ടി വരില്ല. റിപ്പീറ്റ് വാല്യൂ കാഴ്ചയിൽ തോന്നിപ്പിക്കുന്ന ഈ സിനിമ കുടുംബത്തോടൊപ്പം ധൈര്യമായി തീയേറ്ററിൽ ചെന്നു കാണാം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.