എന്തുകൊണ്ടാണ് ‘മിന്നൽ മുരളി’ മലയാളത്തിലെ ആദ്യ സൂപ്പർഹീറോ മൂവിയാകുന്നത്?

മലയാളത്തിലെ ആദ്യ സൂപ്പർഹീറോ മൂവി എന്ന് സെർച്ച്‌ ചെയ്യുമ്പോൾ ആദ്യം പൊങ്ങി വരുന്നത് മിന്നൽ മുരളി തന്നെയാണ്. പക്ഷെ ടോവിനോയും ബേസിലും ഇന്റർവ്യൂകളിൽ പറഞ്ഞത് ആ സ്ഥാനം മിന്നൽ മുരളിക്ക് അല്ല എന്നാണ്

| ശ്യാം ശീതൾ

മിന്നൽ മുരളി റിലീസ് ആകുമ്പോൾ വലിയ പ്രതീക്ഷകൾ ആണ് അണിയറക്കാരോടൊപ്പം സിനിമയെ സ്നേഹിക്കുന്ന ഓരോ മലയാളിക്കും ഉള്ളത്.. ഒരു pan ഇന്ത്യൻ ലെവലിൽ അംഗീകരിക്കപ്പെടുന്ന മലയാളം സിനിമയാകും മിന്നൽ മുരളി എന്നുള്ള പ്രതീക്ഷ ശക്തമാണ്. മലയാളത്തിൽ തീരെ പരിചിതമല്ലാത്ത സൂപ്പർഹീറോ എന്ന genre തന്നെ കാരണം. മലയാളത്തിലെ ആദ്യ സൂപ്പർഹീറോ മൂവി എന്ന് സെർച്ച്‌ ചെയ്യുമ്പോൾ ആദ്യം പൊങ്ങി വരുന്നത് മിന്നൽ മുരളി തന്നെയാണ്. പക്ഷെ ടോവിനോയും ബേസിലും ഇന്റർവ്യൂകളിൽ പറഞ്ഞത് ആ സ്ഥാനം മിന്നൽ മുരളിക്ക് അല്ല എന്നാണ്. മിന്നൽ മുരളി അല്ലെങ്കിൽ പിന്നെ ഏതു ചിത്രം എന്ന ഒരു അന്വേഷണത്തിനു ശ്രമിക്കുകയാണ് ഈ എഴുത്തിലൂടെ.

മലയാളത്തിൽ അങ്ങിനെ ഒരു അവകാശവാദം ആദ്യമായി ഉന്നയിച്ച ചിത്രം Gambler ആണ്. പക്ഷെ ഗാംബ്ലർ ഒരിക്കലും ആദ്യത്തെ മലയാളം സൂപ്പർഹീറോ മൂവി എന്ന പദവിയിലേക്ക് പരിഗണിക്കപ്പെടാൻ പറ്റുന്നതല്ല. അതിനു മുൻപ് തന്നെ ( നമ്മൾ identify ചെയ്തില്ല എങ്കിൽ പോലും ) സൂപ്പർ പവറുകൾ ഉള്ള കേന്ദ്ര കഥാപാത്രങ്ങൾ മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ട്.പട്ടണത്തിൽ ഭൂതവും, സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണിയും മൈ ഡിയർ കുട്ടിച്ചാത്തനും എല്ലാം ഇങ്ങനെ fantacy സിനിമകൾ ആയിരിക്കുന്നതിനോടൊപ്പം അതിമാനുഷിക ശക്തിയുള്ള കഥാപാത്രങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ചവയാണ്.മാർവ്വലിന്റെ Thor നും Dr Strange നും സൂപ്പർ ഹീറോസ് ആവാമെങ്കിൽ നമ്മുടെ ചാത്തന്മാർക്കും ആവാം.

ഇനി for argument sake.. നമുക്ക് ഈ magical creatures നെ മാറ്റി നിർത്താം, എന്നിട്ട് സയൻസ് ഫിക്ഷൻ പിടിക്കാം. അതായത് പീറ്റർ പാർകർ അല്ലെങ്കിൽ ബ്രൂസ്‌ ബാനർ നെ പോലെ ഒരു science experiment ന്റെ ഫലമെന്നോണം super human abilities കിട്ടിയ കഥാപാത്രങ്ങൾ.. ഏറ്റവും അവസാനം അത്തരത്തിൽ വന്നത് അതിശയൻ ആണ്. മറ്റു പല ഹോളിവുഡ് ചിത്രങ്ങളോടും ഉള്ള സാമ്യം ആണ് ( അതായത് ഒറിജിനൽ അല്ല എന്നുള്ള വാദം ) അതിശയനെ പരിഗണിക്കാതിരിക്കാൻ ഉള്ള വാദം. പക്ഷെ മാർവൽ ആയാലും ഡിസി ആയാലും ഇത്തരം adaptation ഒരുപാട് നടത്തിയിട്ടുണ്ടെന്നുള്ളത് അവരുടെ ചരിത്രം പരിശോധിച്ചാൽ അറിയാം.

അല്പം പിന്നിലേക്ക് നോക്കിയാൽ,അതായത് 1987 ഇൽ പുറത്തുവന്ന ജൈത്രയാത്ര ( പരീക്ഷണ ഫലമായി ഇൻവിസിബിലിറ്റി കിട്ടുന്ന നായകൻ ) ഇത്തരത്തിൽ consider ചെയ്യാവുന്ന ഒരു ചിത്രമാണ്.. Mr. ഇന്ത്യ യുമായി കഥാഗതിയിൽ സാമ്യം ഉണ്ടെങ്കിലും mr. India റിലീസ് ചെയ്യുന്നതിനും മാസങ്ങൾ മുൻപേ റിലീസ് ആയ ചിത്രമായിരുന്നു ജൈത്രയാത്ര.

ഇനിയും ഒരുപാട് പിന്നിലേക്ക് പോയാൽ 1967 ഇൽ പുറത്തിറങ്ങിയ കറുത്ത രാത്രികളിൽ പരീക്ഷണങ്ങളുടെ ഫലമായി അതിമാനുഷിക ശക്തി ഉള്ള.. Muscular ആയ… ഒരു അപര വ്യക്തിത്വം ആർജിക്കുന്ന ഒരു ഡോക്ടർ ആണ് നായകൻ. പലപ്പോഴും രൂപമാറ്റം സംഭവിച്ചു കഴിഞ്ഞുള്ള കാര്യങ്ങളിൽ ഡോക്ടർ ക്കു നിയന്ത്രണം ഉണ്ടാവില്ല… എങ്കിലും വില്ലന്മാരെ തോൽപ്പിക്കുന്നതിനോടൊപ്പം സമയം കിട്ടുമ്പോൾ സൂപ്പർ ഹീറോകളുടെ main hobby ആയ ” fight against crime ” ലും ഏർപ്പെടാറുണ്ട് കക്ഷി.. പെട്ടെന്ന് കേൾക്കുമ്പോൾ Hulk തന്നെ ആണ് എന്ന് തോന്നുമെങ്കിലും 1886 ഇൽ പുറത്തിറങ്ങിയ Strange Case of Dr Jekyll and Mr Hyde എന്ന നോവൽ ആണ് കറുത്ത രാത്രികളുടെ ബേസ്. Hulk ന്റെ ഉത്ഭവവും ഇതിൽ നിന്ന് തന്നെ പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് എന്നൊരു വാദമുണ്ട്.

എന്തായാലും പിന്നീട് വന്ന The league of extraordinary gentlemen എന്ന സിനിമയിലും മറ്റും Mr Hyde എന്ന കഥാപാത്രത്തെ ഒരു സൂപ്പർഹീറോ എന്ന നിലയിൽ തന്നെയാണ് അവതരിപ്പിച്ചിട്ടുള്ളത്. 1965 ഇൽ ഇറങ്ങിയ മായാവി സൂപ്പർഹീറോ ആയി പരിഗണിക്കാം എന്ന് ചിലർ പറയുന്നെങ്കിലും mask of zorro ഒക്കെ പോലെ ഒരു masked vigilante ആയി മാത്രമേ മായാവിയെ കണക്കാക്കാൻ കഴിയൂ.എന്റെ അറിവ് ശരിയാണെങ്കിൽ മലയാളത്തിൽ ഇറങ്ങിയ ആദ്യ സയൻസ് ഫിക്ഷൻ നും ആദ്യ സൂപ്പർ ഹീറോ സിനിമയും കറുത്ത രാത്രികൾ തന്നെയാണ്.

പക്ഷെ ഇത്തരം സിനിമകൾ ഒന്നും തന്നെ സൂപ്പർഹീറോ ചിത്രം എന്ന അവകാശവാദം ഉന്നയിച്ചിട്ടില്ല. അങ്ങനൊരു culture നമ്മുടെ നാട്ടിൽ അന്ന് ഉരുത്തിരിഞ്ഞിരുന്നില്ല എന്നത് തന്നെ കാരണം. Considering this… മലയാളത്തിൽ സൂപ്പർ ഹീറോ എന്ന genre അവകാശപ്പെട്ട, ആദ്യത്തെ ലക്ഷണമൊത്ത * (*എഡിറ്റ്‌ ചെയ്യപ്പെടാൻ അവസരം വരാതിരിക്കട്ടെ ) സിനിമ എന്ന ക്രെഡിറ്റ്‌ മിന്നൽ മുരളിക്ക് കൊടുക്കാം

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

മമ്മൂട്ടി, പോരായ്‌മകളെ തീപ്പൊരിയാക്കി മാറ്റിയ സൂപ്പർസ്റ്റാർ

മമ്മൂട്ടിയുടെ ദീർഘായുസിനെ കുറിച്ചായിരുന്നു നമ്മൾ സംസാരിച്ചത്. ജിതേഷ് ആർവി പറഞ്ഞറിയിക്കാൻ പറ്റാത്ത ആ വാക്കുകൾ പറഞ്ഞു: "അയാൾ വളരെ അരക്ഷിതനായ ഒരു മനുഷ്യനാണ്, അതാണ് ഇവിടെയും പ്രധാനം. അവൻ്റെ ദേഷ്യമാണ് അവനെ മുന്നോട്ട് നയിക്കുന്നത്. ഇരുന്ന് ധ്യാനിച്ച് ആ പ്രകാശിപ്പിക്കുന്ന കണ്ടെത്തൽ നടത്തുന്നു… അത് അവനല്ല." ഒരു വിമർശകനിൽ നിന്നോ, കടുത്ത മതവിശ്വാസികളിൽ നിന്നോ ഇതുപോലുള്ള...

Keep exploring...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

More News

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...

യുഎസ് യുദ്ധവിമാനം പറക്കുന്നതിനിടെ പശ്ചിമേഷ്യയില്‍ കാണാതായി

പശ്ചിമേഷ്യയില്‍ പേര്‍ഷ്യന്‍ ഗള്‍ഫിനു മുകളിലൂടെ പറക്കുന്നതിനിടെ അമേരിക്കന്‍ സൈന്യത്തിൻ്റെ ടാങ്കര്‍ യുദ്ധവിമാനം കാണാതായി. ഫൈറ്റര്‍ ജെറ്റുകള്‍ക്ക് ആകാശത്തുവെച്ച് ഇന്ധനം...

‘ലക്ഷ്യങ്ങളെല്ലാം നേടി കഴിഞ്ഞു, ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കും’: മാര്‍ക്കോ റൂബിയോ

ഇറാനെതിരെ യുഎസ് നടത്തിവരുന്ന ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. യുദ്ധത്തില്‍ അമേരിക്കയുടെ...