...
Home Entertainments ‘ക്യാമറയും കൊണ്ട് ഇറങ്ങിയൊരു പെണ്ണ്’ നിങ്ങളുടെ ഉള്ളിലെ ട്രോമകളെ വലിച്ചു പുറത്തിടുന്നു

‘ക്യാമറയും കൊണ്ട് ഇറങ്ങിയൊരു പെണ്ണ്’ നിങ്ങളുടെ ഉള്ളിലെ ട്രോമകളെ വലിച്ചു പുറത്തിടുന്നു

സിനിമയുടെ അവസാനം തിരക്കഥ, സംഭാഷണം എന്നിങ്ങനെ എഴുതി കാണിച്ചപ്പോൾ തെല്ലൊരു അത്ഭുതം തോന്നി, ഒരു തരത്തിലും എഴുതി ചിട്ടപ്പെടുത്തിയ സംഭാഷണ ശകലങ്ങൾ ആക്ഷനും കട്ടിനും ഇടയിൽ പറഞ്ഞു പോകുന്ന കഥാപാത്രങ്ങളെ എനിക്ക് ഈ സിനിമയിൽ എവിടെയും കാണാൻ കഴിഞ്ഞില്ല

349

| ശ്യാം സോർബ

യുവസംവിധായകൻ അതൽ കൃഷ്ണയുടെ സംവിധാനത്തിൽ പുറത്തിറങ്ങി രാജ്യാന്തര ചലച്ചിത്രമേളകളിൽ ഉടനീളം ചർച്ച ചെയ്യപ്പെട്ട സിനിമ ആൺ Women with a Movie Camera. പൂർണ്ണത തേടുന്ന സിനിമ ആസ്വാധകർക്ക് ഒരു കല്ല് കടി ആയി തോന്നിയെക്കാവുന്ന, അല്ലെങ്കിൽ പൂർണ്ണമായതും, മിനുസ്സമുള്ളതിനെയും മാത്രം സ്വീകരിക്കുന്ന ഒരു കൂട്ടർക്കു നേരെയുള്ള കൊഞ്ഞനം കുത്തൽ, അങ്ങനെ ഒരു രേഖചിത്രമാണിത്.

സിനിമയുടെ അവസാനം തിരക്കഥ, സംഭാഷണം എന്നിങ്ങനെ എഴുതി കാണിച്ചപ്പോൾ തെല്ലൊരു അത്ഭുതം തോന്നി, ഒരു തരത്തിലും എഴുതി ചിട്ടപ്പെടുത്തിയ സംഭാഷണ ശകലങ്ങൾ ആക്ഷനും കട്ടിനും ഇടയിൽ പറഞ്ഞു പോകുന്ന കഥാപാത്രങ്ങളെ എനിക്ക് ഈ സിനിമയിൽ എവിടെയും കാണാൻ കഴിഞ്ഞില്ല. വല്ലാത്തൊരു റിയാലിറ്റിക്ക് ഉള്ളിൽ കുരുങ്ങി കിടന്നൊരു അനുഭവം ആയിരുന്നു ഉടനീളം. ചിരിയും തമാശയിലും ഉള്ള തുടക്കം, കാര്യമായി എന്തേലും ഈ സിനിമ പറയാൻ സാധ്യത ഉണ്ടോ എന്നൊരു ചോദ്യം ഉയർത്തി കാണിക്കും….പക്ഷെ പറയുന്നുണ്ട്… ഒരുപാട്.. ഒരുപാട്.

ഒരു പെണ്ണിന്റെ കഥയാണ്, അല്ലേൽ കൊറേ പെണ്ണുങ്ങളുടെ…. ഒരുപക്ഷെ സിനിമ കണ്ട് പൂർത്തിയാകുമ്പോൾ നിങ്ങളിൽ നിങ്ങൾ തന്നെ കുഴിച്ചിട്ട കുറെ ട്രോമകൾ വെളിയിൽ ചാടാൻ സാധ്യത ഉണ്ട്…. Toxic parenting, sexual abusing, നിങ്ങളുടെ സ്വപ്നങ്ങൾക്ക് ആഗ്രഹങ്ങൾക്കും വന്ന വിലക്കുകൾ… അങ്ങനെ നിങ്ങൾ മൂടിവെച്ച പലതും നിങ്ങൾ വീണ്ടും ഓർത്തെടുത്തേക്കാം…

Raw making എന്ന് തോന്നിയെക്കാവുന്ന ഒരു സിനിമ.. ഇവിടെ നിങ്ങൾക്ക് ചിട്ടപ്പെടുത്തിയ അഭിനേതാക്കളെയോ, ചിട്ടയായി നീങ്ങുന്ന, അനങ്ങാത്ത ക്യാമറകളെയോ, മാരകമായ എഡിറ്റിംഗോ ഒന്നും കാണാൻ പറ്റി എന്ന് വരില്ല. ഞാൻ നേരത്തെ പറഞ്ഞില്ലേ, നിങ്ങളുടെ ഉള്ളിൽ ഉള്ള ഒരു വല്ലാത്ത പൂർണ്ണതയെ നിങ്ങൾ ഈ പടത്തിൽ തിരയരുത്… നിങ്ങൾ പരാജയപ്പെടും. ഇത് ഒരു ദിവസമാണ്, എന്റെയോ നിങ്ങളുടെയോ ഒരു ദിവസം. സിനിമയുടെ ഓ.ടി.ടി റിലീസ്ന് വേണ്ടി കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.