...
Home Entertainments വണ്ടർ വുമെൻ: മലയാളത്തിൽ ഇറങ്ങിയ ഒരു ‘ഇംഗ്ളീഷ്’ സിനിമ

വണ്ടർ വുമെൻ: മലയാളത്തിൽ ഇറങ്ങിയ ഒരു ‘ഇംഗ്ളീഷ്’ സിനിമ

ഇംഗ്ളീഷ് ആയതുകാരണം വേണ്ടത്ര മനസ്സിലായില്ല.എങ്കിലും ഗർഭിണികൾ ശ്വസനക്രിയ അഭ്യസിച്ചാൽ പ്രസവം എളുപ്പത്തിൽ നടക്കും എന്ന നല്ലൊരു സന്ദേശം ഈ ചിത്രം നമുക്ക് നൽകുന്നുണ്ട്.

193

| സുധീർ

അഞ്ജലി മേനോൻ സംവിധാനം ചെയ്ത വണ്ടർ വുമെൻ എന്ന സിനിമ കാണുകയുണ്ടായി. മലയാളത്തിൽ ഇറങ്ങിയ ഒരു ഇംഗ്ളീഷ് സിനിമ ആണിത്. ഇംഗ്ളീഷ് ആയതുകാരണം കഥ വലുതായൊന്നും മനസ്സിലായില്ലെങ്കിലും വൈകാരികമുഹൂർത്തങ്ങളാൽ സമ്പന്നമാണ് ഈ ചിത്രം.

നദിയാമൊയ്തു വലിയ ഒരു മനയുടെ ഉടമയാണ് ഈ ചിത്രത്തിൽ. സുമന എന്നാണ് മനയുടെ പേര്. ആ മനയിൽ അവർ അമ്പതു പിന്നിട്ട ഗർഭിണികൾക്ക് ശ്വസനക്രിയ പഠിപ്പിച്ചു വരികയാണ്. അതു പഠിക്കാനായി അവിടെ വരുന്നവരുടെ സൗഹൃദം വളരുന്നതും മറ്റുമാണ് സിനിമയുടെ കഥ എന്നു തോന്നുന്നു.

ഇതിനിടയിൽ അവിടെ കൂടിയ ഗർഭിണികൾക്ക് കുഞ്ഞുപാവകൾ കളിക്കാൻ കൊടുക്കുന്നുണ്ട്. ചിലർക്ക് കേടുവന്ന പാവയെ ആണ് കിട്ടിയത് എന്നു തോന്നുന്നു.പാവയെ നോക്കി കരയുന്നുണ്ട് ചിലർ. തല്ലുവേണ്ടെന്നു കരുതി നദിയാമൊയ്തു പാർവതിതെരുവോത്തിന്റെ കയ്യിൽ നിന്നും പാവയെ വാങ്ങി വെക്കുന്നുണ്ട്.അങ്ങിനെ ശ്വാസം വിടലും പാവകളിയും ആയി ആ മനയിലെ ഗർഭിണികൾ ഉല്ലസിക്കുന്നതാണ് സിനിമയുടെ പ്രമേയം എന്നു തോന്നുന്നു.

ഒടുവിൽ അമ്പതു കഴിഞ്ഞ ഈ ഗെർഭിണികളിലെ ഒരു ഗെർഭിണിക്ക് വേദന വരുന്നു.അവരെല്ലാം ചേർന്ന് ഒരാസ്പത്രിയിലേക്ക് നീങ്ങുന്നു. ഗെർഭിണിയുടെ കൂടെ ഓപ്പറേഷൻ തിയേറ്ററിലേക്ക് മനയിലെ അന്തർജനമായ നടിയാമൊയ്തുവിനും കയറാൻ ഒരാശ. തല്ലൊക്കെകൂടി ഒരുവിധത്തിൽ നദിയാമൊയ്തു അകത്തേക്ക് കയറുന്നു. കൂടെ വന്നവർ എല്ലാം കയ്യടിക്കുന്നു. ഇംഗ്ളീഷ് ആയതുകാരണം വേണ്ടത്ര മനസ്സിലായില്ല.എങ്കിലും ഗർഭിണികൾ ശ്വസനക്രിയ അഭ്യസിച്ചാൽ പ്രസവം എളുപ്പത്തിൽ നടക്കും എന്ന നല്ലൊരു സന്ദേശം ഈ ചിത്രം നമുക്ക് നൽകുന്നുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.