...
Home News Kerala അടുത്ത പത്ത് വർഷത്തിനുള്ളിൽ കേരളം മറ്റൊരു അഫ്ഗാനായി മാറുമോ; അൽഫോൺസ് കണ്ണന്താനം പറയുന്നു

അടുത്ത പത്ത് വർഷത്തിനുള്ളിൽ കേരളം മറ്റൊരു അഫ്ഗാനായി മാറുമോ; അൽഫോൺസ് കണ്ണന്താനം പറയുന്നു

246

ഇനിവരുന്ന 5-10 വർഷത്തിനുള്ളിൽ കേരളം മറ്റൊരു അഫ്ഗാനിസ്ഥാനായി മാറുമെന്ന് മുൻകേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. കേരളത്തിൽ തീവ്രവാദം വളരുന്നതിന് യുഡിഎഫും എൽഡിഎഫും ഒരുപോലെ സംഭാവന നൽകുന്നുണ്ടെന്നും കണ്ണന്താനം പറഞ്ഞു.

‘കഴിഞ്ഞ 25 വർഷമായി കേരളത്തിലെ ചില മേഖലകളിൽ വലിയ തോതിൽ താലിബാൻവത്കരണം നടക്കുന്നുണ്ട്.അടുത്ത അഞ്ച് പത്ത് വർഷത്തിനുള്ളിൽ കേരളം മറ്റൊരു അഫ്ഗാനിസ്താനായി മാറും’, കണ്ണന്താനം വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

കേരളത്തിലെ ജിഹാദി പ്രവർത്തനങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കേരള ബിജെപി ജനറൽ സെക്രട്ടറി കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് കണ്ണന്താനത്തിന്റെ പ്രതികരണം. സെപ്തംബർ ഒമ്പതിനാണ് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് വിവാദമായ പ്രഭാഷണം നടത്തിയത്. ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും യാഥാർത്ഥ്യമാണെന്നായിരുന്നു ബിഷപ്പിന്റെ പരാമർശം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.