...
Home News Kerala അനുപമ മുഖ്യമന്ത്രിക്ക് നൽകിയ പരാതി ഉൾപ്പെടെ പോലീസ് അട്ടിമറിച്ചത് മൂന്ന് പരാതികൾ

അനുപമ മുഖ്യമന്ത്രിക്ക് നൽകിയ പരാതി ഉൾപ്പെടെ പോലീസ് അട്ടിമറിച്ചത് മൂന്ന് പരാതികൾ

163

പേരൂർക്കടയിൽ കുഞ്ഞിനെ അമ്മ അറിയാതെ ദത്ത് നൽകിയ സംഭവത്തിൽ മാതാവായ അനുപമ മുഖ്യമന്ത്രിക്ക് കൊടുത്ത പരാതിയടക്കം തടക്കം പോലീസ് അട്ടിമറിച്ചത് മൂന്ന് പരാതികൾ. സംസ്ഥാന ശിശുക്ഷേമ സമിതിയിൽ കുട്ടിയെ കിട്ടിയ വിവരവും പോലീസിനെ അറിയിച്ചിരുന്നതായി മന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞതോടെ പുറത്തു വരുന്നത് പോലീസിൻറെ കള്ളക്കളികൾ തന്നെയാണ് .

സ്വന്തം കുട്ടിയെ കാണാനാല്ലെന്ന് പറഞ്ഞ് പോലീസിന് കിട്ടിയ മൂന്ന് പരാതികളും കേസ് പോലും എടുക്കാതെയാണ് പോലീസ് തീർപ്പാക്കിയത്. ഈ പരാതികൾ മൂന്നും കുഞ്ഞ് ദത്ത് പോകുന്നതിന് മുമ്പ്. ഏപ്രിൽ 19 ന് അനുപമ പേരൂർക്കട പോലീസിൽ കൊടുത്ത ആദ്യ പരാതി. പിന്നാലെ ഏപ്രിൽ 29 ന് ഡിജിപിക്ക് കൊടുത്ത പരാതി, മുഖ്യമന്ത്രിക്ക് ജൂലായ് 12 ന് കൊടുത്ത പരാതി എന്നിവയുമുണ്ട്.

സമിതിയിൽ നിന്നും കുഞ്ഞ് ദത്ത് പോകും വരെ പോലീസ് പരാതിയിൽ കേസ് എടുത്തിരുന്നില്ല. എന്നാൽ, അനുപമയുടെ പരാതിയിൽ ഒക്ടോബർ 22 ന് രാത്രി കുഞ്ഞിനെ കിട്ടിയെന്ന് ശിശുക്ഷേമ സമിതിയെ അറിയിച്ചതോടെ കൂടുതൽ കാര്യങ്ങൾ വ്യക്തമാവുകയാണ് ഇപ്പോൾ.

പരാതി ലഭിക്കുമ്പോൾ കുഞ്ഞ് ശിശുക്ഷേമ സമിതിയിലുണ്ടെെന്നറിഞ്ഞിട്ടും പോലീസ് അനങ്ങിയില്ല എന്നതിന് തെളിവാണ് മന്ത്രി വീണാ ജോർജ് നിയമസഭയിൽ ഇന്നലെ പറഞ്ഞത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.